കേന്ദ്ര വിദേശകാര്യ, പാര്‍ലമെന്ററി കാര്യ സഹമന്ത്രി വി. മുരളീധരന്‍ ശനിയാഴ്ച കുതിരാനില്‍

കേന്ദ്ര വിദേശകാര്യ, പാര്‍ലമെന്ററി കാര്യ സഹമന്ത്രി വി. മുരളീധരന്‍ ശനിയാഴ്ച മണ്ണുത്തിവടക്കഞ്ചേരി ദേശീയപാതയും കുതിരാന്‍ തുരങ്കവും സന്ദര്‍ശിക്കും. ആറുവരിപ്പാതയുടേയും തുരങ്കത്തിന്റെയും നിര്‍മാണം എട്ടു വര്‍ഷമായി പൂര്‍ത്തിയാക്കാത്തതിനും സുരക്ഷാ ക്രമീകരണങ്ങള്‍ പാലിക്കാത്തതിനും എതിരേ സമരങ്ങളും ജനകീയ ഇടപെടലുകളും ഉണ്ടായ സാഹചര്യത്തിലാണ് സന്ദര്‍ശനം. ടി.എന്‍. പ്രതാപന്‍ എംപിയുടെ നേതൃത്വത്തില്‍ കേരളത്തിലെ എംപിമാര്‍ ആവശ്യപ്പെട്ടതിനുസരിച്ച് കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയുമായി ഡല്‍ഹിയില്‍ ചര്‍ച്ച നടത്തിയിരുന്നു.
പണി മേയ് മാസത്തോടെ പൂര്‍ത്തിയാകുമെന്നാണ് ഉറപ്പു നല്‍കിയത്. എന്നാല്‍ ഇതും പാലിക്കപ്പെട്ടില്ല. കോണ്‍ഗ്രസ് തൃശൂര്‍ ജില്ലാ സെക്രട്ടറി അഡ്വ. ഷാജി ജെ. കോടങ്കണ്ടത്ത് ദേശീയപാത വിഷയത്തില്‍ നിയമപോരാട്ടവും നടത്തിവരികയായിരുന്നു. ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ മനുഷ്യച്ചങ്ങലയും കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ റോഡ് ഉപരോധസമരവും നടത്തിയിരുന്നു.
https://www.facebook.com/Malayalivartha























