Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

യൂണിവേഴ്‌സിറ്റി കോളജിലെ അക്രമസംഭവങ്ങള്‍ക്കും പരീക്ഷാക്രമക്കേടിനും എതിരെ കെ.എസ്.യുവും യൂത്ത് കോണ്‍ഗ്രസും നടത്തിവരുന്ന സമരം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലീഫ്ഹൗസിലേക്ക് വ്യാപിപ്പിച്ചു

20 JULY 2019 05:28 PM IST
മലയാളി വാര്‍ത്ത

More Stories...

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ഡി.എയും ഡി.ആറും അനുവദിച്ചു...ജീവനക്കാർക്ക് ഒക്ടോബർ മാസത്തെ ശമ്പളത്തിനൊപ്പവും പെൻഷൻകാർക്ക് നവംബറിലെ പെൻഷനൊപ്പവും ലഭിക്കും

സി.എം.ആർ.എൽ കമ്പനിയും വീണാവിജയന്റെ എക്സാലോജിക് സൊല്യൂഷൻസും തമ്മിലുള്ള സാമ്പത്തിക ഇടപാടിലെ അഴിമതിക്കേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഹാജരായേ തീരൂവെന്ന നിലപാടിൽ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ്

ശബരിമല സീസണിൽ യാത്രക്കാരുടെ എണ്ണം വർധിക്കുന്ന സാഹചര്യമുണ്ടായാൽ കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കുമെന്ന പ്രതീക്ഷ പങ്കുവെച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

നെടുമ്പാശ്ശേരി അപകടം... മുഖ്യപ്രതി സുഹൈൽ സജീവിനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണസംഘം

തിങ്കളാഴ്ച സംസ്ഥാനത്ത് പൊതുഅവധി... കെ.എസ്.ഇ.ബിയുടെ എല്ലാ കാര്യാലയങ്ങൾക്കും അവധിയായിരിക്കുമെന്ന്​ ബോർഡ്​ ... തുടർച്ചയായ നാല് ദിവസങ്ങളിൽ ബാങ്ക് പ്രവർത്തിക്കില്ല, സപ്ലൈകോ വിൽപനശാലകൾ 19 ന് തുറന്നു പ്രവർത്തിക്കും

യൂണിവേഴ്‌സിറ്റി കോളജിലെ അക്രമസംഭവങ്ങള്‍ക്കും പരീക്ഷാക്രമക്കേടിനും എതിരെ കെ.എസ്.യുവും യൂത്ത് കോണ്‍ഗ്രസും നടത്തിവരുന്ന സമരം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലീഫ്ഹൗസിലേക്ക് വ്യാപിപ്പിച്ചു. ശനിയാഴ്ച ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെ കെ.എസ്.യുവിന്റെ വനിതാ നേതാക്കളും പ്രവര്‍ത്തകരും മുഖ്യമന്ത്രിയെ കാണണമെന്ന് പറഞ്ഞാണ് എത്തിയത്. എന്നാല്‍ പൊലീസ് കടത്തിവിട്ടില്ല. ഇതോടെ ഇവര്‍ മുദ്രാവാക്യം വിളിച്ച് അകത്ത് കടക്കാന്‍ ശ്രമിച്ചു. ഈ സമയം വനിതാ പൊലീസുകാര്‍ ഇല്ലായിരുന്നു. അതിനാല്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ ഉള്‍പ്പെടെ ഓടിവന്ന് ഷീല്‍ഡും മറ്റും ഉപയോഗിച്ച് വിദ്യാര്‍ത്ഥിനികളെ തള്ളിനീക്കുകയായിരുന്നു. ഇത് വലിയ സുരക്ഷാവീഴ്ചയാണ്. കഴിഞ്ഞ ദിവസം സെക്രട്ടറിയേറ്റിന്റെ മതില്‍ ചാടി കെ.എസ്.യു പ്രവര്‍ത്തകര്‍ സുരക്ഷാവലയം ഭേദിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിന് താഴെയെത്തി മുദ്രാവാക്യം വിളിച്ചിരുന്നു. അന്നും വനിതാ പൊലീസ് ഇല്ലായിരുന്നു.

ക്ലിഫ് ഹൗസിന്റെ ഒന്നാം ഗേറ്റില്‍ നിന്നും മ്യൂസിയം സി.ഐ അടക്കം വിദ്യാര്‍ത്ഥിനികളെ തള്ളിനീക്കി. അതിനിടെ വനിതാ പൊലീസുകാരെത്തി ഇവരെ പൊലീസ് ജിപ്പിലേക്ക് മാറ്റി. അപ്പോഴും മുഖ്യമന്ത്രിയുടെ സെക്യൂരിറ്റി ചുമതലയുള്ളവര്‍ ഷീല്‍ഡ് ഉപയോഗിച്ച് പെണ്‍കുട്ടികളെ തള്ളുന്നുണ്ടായിരുന്നു. വനിതാ പൊലീസുകാരില്ലാത്തതിനാല്‍ മ്യൂസിയം സി.ഐയും സംഘവും ഏറെ പണിപ്പെട്ടു. പെണ്‍കുട്ടികളില്‍ ആരെങ്കിലും ഗേറ്റിനുള്ളിലേക്ക് ഓടിക്കയറുമെന്ന ആശങ്കയും ഉണ്ടായിരുന്നു. ഇവരെ പിടിച്ച് ജീപ്പിനുള്ളില്‍ കയറ്റാനും കഴിയില്ലായിരുന്നു. കഴിഞ്ഞദിവസം സെക്രട്ടറിയേറ്റിലുണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും സുരക്ഷ പൊലീസ് വര്‍ദ്ധിപ്പിച്ചിരുന്നു. എന്നിട്ടും ക്ലീഫ് ഹൗസിന് മുന്നില്‍ വനിതാ പൊലീസുകാരെ വിന്യസിക്കാഞ്ഞത് വലിയ സുരക്ഷാവീ്‌ഴ്ചയായാണ് വിലയിരുത്തുന്നത്. 

വെള്ളിയാഴ്ച കേരളാ സര്‍വ്വകലാശാല വി.വി ഗവര്‍ണറെ കണ്ടിട്ട് രാജ്ഭവനില്‍ നിന്ന് കാറില്‍ വരുമ്പോള്‍ ഗേറ്റിന് മുന്നില്‍ വെച്ച് പതിനഞ്ചേളം കെ.എസ്.യു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചാടി വീണിരുന്നു. യുവതികള്‍ ഉള്‍പ്പെടെ ഉണ്ടായിരുന്നതിനാല്‍ എന്ത് ചെയ്യണമെന്ന് അറിയാതെ പൊലീസ് പകച്ചു. കൂടുതല്‍ പൊലീസ് എത്തിയെങ്കിലും യുവതികളെ നിയന്ത്രിക്കാനായില്ല. യുവാക്കളെ പിടികൂടാന്‍ ശ്രമിച്ച പൊലീസുകാരെ യുവതികള്‍ തടയുകയും ചെയ്തു. വി.സിയുടെ കാറിന് മുന്നില്‍ കുത്തിയിരുന്ന് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. അവസാനം പ്രവര്‍ത്തകര്‍ മാറിയ ശേഷമാണ് വി.സിക്ക് പോകാനായത്. അതീവ സുരക്ഷാമേഖലയായ രാജ്ഭവന് മുന്നില്‍ ഇത്തരത്തില്‍ പ്രവര്‍ത്തകര്‍ തമ്പടിച്ചിട്ടുണ്ടെന്ന് മനസ്സിലാക്കാന്‍ സുരക്ഷാ ഏജന്‍സികള്‍ക്ക് കഴിഞ്ഞില്ല. അതിന് പിന്നാലെയാണ് ഇന്ന് ക്ലീഫ് ഹൗസിന് മുന്നിലും പ്രക്ഷോഭം നടന്നത്. 

സാധാരണ കെ.എസ്.യുവിന്റെ സമരങ്ങളില്‍ കാണാത്ത വീര്യമാണ് കഴിഞ്ഞ ഒരാഴ്ചയായി തലസ്ഥാനത്ത് കണ്ടുവരുന്നത്. കേരളാ യൂണിവേഴ്‌സിറ്റിലെ പരീക്ഷാ ക്രമക്കേടുകള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് യൂണിവേഴ്‌സിറ്റി ആസ്ഥാനത്തെ സെനറ്റ് ഹാളിന് മുകളില്‍ കയറി വിദ്യാര്‍ത്ഥിനികള്‍ അടക്കം കയറി ആത്മഹത്യാഭീഷണി മുഴക്കിയിരുന്നു. കെ.എസ്.യു സംസ്ഥാന സെക്രട്ടറി സി.ശില്‍പയുടെ നേതൃത്വത്തിലായിരുന്നു ഇത്. ഫയര്‍ഫോഴ്‌സ് എത്തിയാണ് ഇവരെ താഴെയിറക്കിയത്. തൊട്ടടുത്ത ദിവസമാണ് ശില്‍പ സെക്രട്ടറിയേറ്റിന്റെ മതില്‍ ചാടിക്കടന്ന് മുഖ്യമന്ത്രിയുടെ ഓഫീസിന് താഴത്തെ നിലയിലെത്തിയത്. അന്നേരം മന്ത്രിസഭാ യോഗം നടക്കുകയായിരുന്നു. വനിതാ പൊലീസുകാര്‍ ഇല്ലാത്തതിനാല്‍ ഗ്രില്ല് പൂട്ടിയാണ് സെക്യൂരിറ്റി ജീവനക്കാര്‍ ശില്‍പയെ തടഞ്ഞത്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദാണ്ഡിയ ആഘോഷപരിപാടിക്കിടെ ലൈറ്റിംഗ് സ്റ്റാൻഡ് തകർന്നുവീണ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം... 14 പേർക്ക് പരുക്ക്  (8 minutes ago)

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ഡി.എയും ഡി.ആറും അനുവദിച്ചു...ജീവനക്കാർക്ക് ഒക്ടോബർ മാസത്തെ ശമ്പളത്തിനൊപ്പവും പെൻഷൻകാർക്ക് നവംബറിലെ പെൻഷനൊപ്പവും ലഭിക്കും  (28 minutes ago)

സി.എം.ആർ.എൽ കമ്പനിയും വീണാവിജയന്റെ എക്സാലോജിക് സൊല്യൂഷൻസും തമ്മിലുള്ള സാമ്പത്തിക ഇടപാടിലെ അഴിമതിക്കേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഹാജരായേ തീരൂവെന്ന നിലപാടിൽ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ്  (50 minutes ago)

ശബരിമല സീസണിൽ യാത്രക്കാരുടെ എണ്ണം വർധിക്കുന്ന സാഹചര്യമുണ്ടായാൽ കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കുമെന്ന പ്രതീക്ഷ പങ്കുവെച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി  (1 hour ago)

നെടുമ്പാശ്ശേരി അപകടം... മുഖ്യപ്രതി സുഹൈൽ സജീവിനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണസംഘം  (1 hour ago)

തിങ്കളാഴ്ച സംസ്ഥാനത്ത് പൊതുഅവധി... കെ.എസ്.ഇ.ബിയുടെ എല്ലാ കാര്യാലയങ്ങൾക്കും അവധിയായിരിക്കുമെന്ന്​ ബോർഡ്​ ... തുടർച്ചയായ നാല് ദിവസങ്ങളിൽ ബാങ്ക് പ്രവർത്തിക്കില്ല, സപ്ലൈകോ വിൽപനശാലകൾ 19 ന് തുറന്നു പ്രവർത്  (1 hour ago)

  അന്തരിച്ച പ്രമുഖ സംഗീതസംവിധായകൻ ദേവയ്ക്ക് അന്ത്യാഞ്ജലിയർപ്പിച്ച് തമിഴ് സിനിമാലോകം  (1 hour ago)

അവർ യാത്രയായത് വീടെന്ന സ്വപ്നം ബാക്കിയാക്കി... വളാഞ്ചേരി വട്ടപ്പാറ വയഡക്ടിനു മുകളിൽ ലോറികൾക്കിടയിൽപ്പെട്ട് സ്കൂട്ടർ യാത്രികർക്ക് ദാരുണാന്ത്യം  (2 hours ago)

നവരാത്രി ആഘോഷങ്ങൾക്കിടെ മധ്യപ്രദേശിലെ ഗ്വാളിയോറിൽ വൻ ദുരന്തം... ഭക്തർക്കിടയിലേക്ക് അമിതവേഗത്തിലെത്തിയ ട്രക്ക് പാഞ്ഞുകയറി 12 തീർഥാടകർക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്  (2 hours ago)

ഭ​ഗവാൻ അനു​ഗ്രഹിച്ച നിയോ​ഗം.... മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്തേക്കുള്ള പുതിയ ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ നമ്പൂതിരിയെ തെരഞ്ഞെടുത്തു... മാളികപ്പുറം മേൽശാന്തിയായി എ. ദാമോദരൻ നമ്പൂതിരി  (2 hours ago)

ചെന്നൈയിലും പരിസര പ്രദേശങ്ങളിലും കനത്ത മഴ തുടരുന്നു....മേഘ വിസ്‌ഫോടനത്തിന് സമാനമായ മഴയാണ് ചെന്നൈയുടെ വടക്കന്‍ മേഖലകളില്‍ പെയ്തതെന്ന് കാലാവസ്ഥാ നിരീക്ഷകര്‍, ഒക്ടോബര്‍ 23വരെ തമിഴ്‌നാട്ടില്‍ വ്യാപകമായ മ  (2 hours ago)

  ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ വിജയത്തുടര്‍ച്ച ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുന്നു.... എതിരാളികള്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്  (2 hours ago)

തൊഴിൽവിജയവും പുത്തൻ അവസരങ്ങളും ഒത്തുചേരുന്ന ശുഭ വാരം  (3 hours ago)

 ക്ഷേമപെൻഷന് മാനദണ്ഡം പുതുക്കുന്നതിൽ പഠനം നടക്കുകയാണെന്നും വ്യവസ്ഥകളിൽ മാറ്റമൊന്നും വരുത്തിയിട്ടില്ലെന്നും തദ്ദേശവകുപ്പ് മന്ത്രി  (3 hours ago)

റൺവേയിൽ ലാൻഡ് ചെയ്യുന്നതിനിടെ എമിറേറ്റ്സ് വിമാനത്തിൽ പക്ഷിയിടിച്ചു... ഇടിയുടെ ആഘാതത്തിൽ വിമാനത്തിന്റെ നോസ് കോണിന് സാരമായ തകരാർ  (3 hours ago)

Malayali Vartha Recommends