രക്ഷാപ്രവര്‍ത്തനത്തിനിടെ ജീവന്‍ പൊലിഞ്ഞ ലിനുവിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് മോഹന്‍ലാല്‍

കോഴിക്കോട് പ്രളയത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ജീവന്‍ പൊലിഞ്ഞ ലിനുവിനു ആദരാഞ്ജലികള്‍ അര്‍പ്പിച്ച് മലയാളത്തിന്റെ പ്രിയതാരം മോഹന്‍ലാലിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ്.' അന്യന്റെ ജീവനു വേണ്ടി സ്വജീവന്‍ വെടിഞ്ഞ മനുഷ്യസ്‌നേഹിയ്ക്ക് ആദരാഞ്ജലികള്‍ ' എന്ന അടിക്കുറിപ്പോടെയാണ് മോഹന്‍ലാലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് .പ്രളയകാലത്തെ കണ്ണീരോര്‍മ്മയാണ് ലിനുവെന്നും പോസ്റ്റില്‍ പറയുന്നു .
വീട്ടില്‍ വെള്ളം കയറിയതിനെ തുടര്‍ന്നാണ് ലിനുവും മാതാപിതാക്കളും സഹോദരങ്ങളും ദുരിതാശ്വാസ ക്യാംപിലേക്കു മാറിയത്. ഇവിടെ നിന്നാണ് മറ്റുള്ളവരെ രക്ഷിക്കാന്‍ ലിനു ഇറങ്ങിത്തിരിച്ചത്. ലിനുവിനെ കണ്ടെത്താന്‍ ഒരു ദിവസം നീണ്ട തിരച്ചില്‍ നടത്തിയിരുന്നു. പിന്നീട് വെള്ളക്കെട്ടില്‍ നിന്നും ലിനുവിന്റെ മൃതദേഹം ലഭിച്ചു.
https://www.facebook.com/Malayalivartha