Widgets Magazine
16
Dec / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആലപ്പുഴയിൽ മണ്ണെണ്ണ ദേഹത്തൊഴിച്ച് തീ കൊളുത്തി... പൊള്ളലേറ്റ ഭാര്യയും, ഇവരെ രക്ഷിക്കാൻ ശ്രമിച്ച ഭർത്താവും ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി


സങ്കടക്കാഴ്ചയായി... അയ്യനെ കണ്ട് മടങ്ങും വഴി അപകടം.... എം.സി റോഡിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന കാറും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ച് കാർ യാത്രികരായ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം


ഇനിയാണ് യഥാര്‍ത്ഥ കളി... പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തേക്ക്; ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചു


കെടിയു- ഡിജിറ്റൽ വിസി നിയമന തർക്കം ശക്തമായി തുടരുന്നതിനിടെ ലോക് ഭവനിലെത്തി ഗവർണറെ കണ്ട് മുഖ്യമന്ത്രി...


രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ നാളെ ചോദ്യം ചെയ്യാൻ വിളിപ്പിക്കില്ല: അപ്പീലിലെ വിധി വന്നതിന് ശേഷം തുടർ നടപടികൾ; നാളെ മുൻ‌കൂർ ജാമ്യം തള്ളിയാൽ ഉടൻ കസ്റ്റഡിയിലെടുക്കാൻ നീക്കം...

താൻ വിവാഹിതനാകാൻ പോകുന്നുവെന്ന് യുവാവ്; മരണം വരെ തൻറെ ഒപ്പം നടക്കേണ്ട ജീവിത സഖി ആരെന്നറിഞ്ഞപ്പോൾ എല്ലാവരും ഞെട്ടി; പിന്നാലെ സന്തോഷവും

17 AUGUST 2019 11:31 AM IST
മലയാളി വാര്‍ത്ത

മാറാ രോഗമായി മനുഷ്യനെ കീഴടക്കുന്ന കാന്‍സറിനെ പലരും ഇച്ഛാ ശക്തി കൊണ്ട് കീഴടക്കാറുണ്ട്. അങ്ങനെയുള്ള പലരെയും നമ്മുക്ക് അറിയാം. അവരിലൊരാളാണ് നന്ദു മഹാദേവ എന്ന ചെറുപ്പക്കാരന്‍. ക്യാൻസർ വന്ന് ഒരു കാല്‍ മുറിച്ച്‌ മാറ്റേണ്ടി വന്നപ്പോഴും ഈ യുവാവ് തളർന്നില്ല.വീണ്ടും താൻ ഇരുകാലില്‍ നടക്കാന്‍ പോകുകയാണെന്ന സന്തോഷവാര്‍ത്ത നന്ദു ഫേസ്ബുക്ക് കുറിപ്പിലൂടെ പങ്കു വച്ചിരിക്കുകയാണ്. വരുന്ന ബുധനാഴ്ച തന്റെ വിവാഹമാണെന്നും വിവാഹത്തിന് എല്ലാവരും എത്തണമെന്നും അദ്ദേഹം പറഞ്ഞിരിക്കുന്നു. മരണവരെയും തന്റെ കൂടെ നടക്കാൻ പോകുന്ന വധുവിനെ അറിഞ്ഞ എല്ലാവരും ഞെട്ടി. പിന്നാലെ സന്തോഷകരമായ പ്രതികരണങ്ങളും. ഈ രോഗത്തെ ചിരിച്ചു കൊണ്ട് തന്നെ നേരിട്ടിരിക്കുകയാണ് നന്ദു മഹാദേവ. അർബുദ രോഗത്തോട് ധീരമായി പോരാടി അതിജീവനത്തിന്റെ ഉദാത്ത മാതൃക നമുക്കു മുന്നിൽ കാട്ടിത്തരുകയാണ് ഈ യുവാവ്.

നന്ദു മഹാദേവയുടെ ഫേസ്ബുക് കുറിപ്പ് വായിക്കാം

ഈ വരുന്ന ബുധനാഴ്ച എന്റെ കല്യാണമാണ് !!

രാവിലെ പത്ത് മണിക്ക് ശുഭ മുഹൂർത്തത്തിൽ മാവേലിക്കര വെട്ടിയാർ സെന്റ് തോമസ് മാർത്തോമാ പാരിഷ് ഹാളിൽ വച്ചാണ് കല്യാണം !!

ഈ വിവാഹത്തിന് ഒരു പ്രത്യേകത കൂടിയുണ്ട്
ജർമ്മനിക്കാരനായ ഓട്ടോബോക്കിന്റെ മൂത്ത മകൾ 3R80 ആണ് വധു !!

എനിക്ക് ഈ ആലോചന കൊണ്ടു വന്ന ഷഫീഖ് പാണക്കാടനോട് പെരുത്തിഷ്ടം..!!

ആരും ഞെട്ടണ്ട കേട്ടോ..!!

കല്യാണത്തിനെക്കാൾ പ്രധാന്യമുള്ള ഒരു കാര്യമാണ് ചങ്കുകളോട് പറയാനുള്ളത് !!

ഞാൻ ഇരുകാലുകളിൽ നടക്കാൻ പോകുകയാണ്..!!

ഈ സന്തോഷ വാർത്ത പറയുമ്പോൾ എന്റെ കണ്ണുകൾ നിറയുന്നുണ്ട് !!

ഞാൻ നടന്നു കാണാൻ ഏറ്റവും ആഗ്രഹിക്കുന്നത് എന്റെ ചങ്കുകൾ ഓരോരുത്തരും ആണെന്ന് എനിക്കറിയാം..!!

ആ കിട്ടുന്ന കാൽ ഒരു തരത്തിൽ പറഞ്ഞാൽ എന്റെ വധു തന്നെയാണ് !!
മരണം വരെ എന്റെ ഒപ്പം നടക്കേണ്ടവൾ !!
ഞാനെന്ന ഭാരത്തെ സഹിക്കേണ്ടവൾ !!
ആ അർത്ഥത്തിൽ ഇതൊരു വിവാഹം തന്നെയാണ് !!
അതുകൊണ്ടാണ് അങ്ങനെ തന്നെ മുഖവുര വച്ചത് !!

സർജറി കഴിഞ്ഞ് 6 മാസം ആകുന്നതിന് മുമ്പ് കാലു വയ്ക്കണം എന്നു പറഞ്ഞതാണ്..
അത് കഴിഞ്ഞാൽ നടക്കാനുള്ള ആ ഒരു കഴിവ് തലച്ചോറിൽ നിന്ന് നഷ്ടമായി തുടങ്ങും..
കൃത്യമായ ബാലൻസ് കിട്ടില്ല..
ക്രച്ചസും ആയി വല്ലാത്ത ചങ്ങാത്തത്തിൽ ആയിപ്പോകും..
നിർഭാഗ്യവശാൽ ക്യാൻസർ സമ്മാനിച്ച സാമ്പത്തികപ്രശ്നങ്ങൾ കാരണം 6 മാസത്തിനുള്ളിൽ വയ്ക്കാൻ കഴിഞ്ഞില്ല..!!
15 മാസം കഴിഞ്ഞു..
ഇപ്പോൾ അത് ലൈഫ്‌ ആൻഡ് ലിംബ് സ്പോണ്സർ ചെയ്തിരിക്കുന്നു..

പ്രൊഫസർ ഗോപിനാഥ് മുതുകാട് സാറിന്റെ മുഖ്യ കാർമ്മികത്വത്തിൽ നടക്കുന്ന ഈ ചടങ്ങിന്‌ മുഴുവൻ നേതൃത്വവും നൽകുന്നത് ശ്രീ ജോൺസൺ സാമുവേൽ സർ ആണ്..

ജാതിമത ഭേദമില്ലാതെ എത്രയോ കോടി രൂപയുടെ ഈ പുണ്യപ്രവർത്തി ചെയ്യുന്ന അദ്ദേഹത്തോട് പറയാൻ വാക്കുകളില്ല..
ഇതുമുഴുവൻ സംഘടിപ്പിക്കുന്ന ഇതിന് വേണ്ടി ഓടി നടക്കുന്ന ബേബിച്ചായനാണ് ഞങ്ങടെ ഊർജ്ജം !!
ബേബിച്ചായാനോടൊപ്പം ഓടി നടക്കുന്ന രാജൻ സറും പ്രവീൻ ഇറവങ്കര സറും നന്മമരങ്ങളാണ് !!
ആശംസകൾ അർപ്പിച്ചുകൊണ്ട് ആരാധ്യനായ ചിറമേൽ ഫാദറും ഉണ്ട് !!
എനിക്കൊപ്പം 50 പേർക്കാണ് കാലുകൾ നൽകുന്നത് !!
ജർമ്മൻ കമ്പനിയായ ഓട്ടോബോക്കിന്റെ കാലുകൾ ആണ് വിതരണം ചെയ്യുന്നത് !!

പ്രിയമുള്ളവരെല്ലാം വരണം..
അനുഗ്രഹിക്കണം..
വരുന്ന ബുധനാഴ്ച മാവേലിക്കര വച്ചാണ് !!
ചങ്കുകളേ ഓരോരുത്തരെയും വിളിച്ച് പറയാൻ കഴിയുന്നില്ല.
ഇതൊരു ക്ഷണം ആയിത്തന്നെ കാണണം..

കുഞ്ഞുങ്ങളെപ്പോലെ പിച്ചവച്ചു നടന്നു തുടങ്ങുന്ന എനിക്ക് പ്രിയപ്പെട്ടവരുടെ പ്രാർത്ഥന വേണം..!!

NB : നോട്ടീസ് കമന്റ് ബോക്‌സിൽ ഉണ്ട് !!

സ്നേഹം നന്മമരങ്ങളോട്..❤️

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പവന് 1120 രൂപയുടെ കുറവ്...  (10 minutes ago)

ജഡ്ജിയമ്മാവൻ നടയിൽ രാഹുൽ ഒരൊറ്റ പ്രാർത്ഥന മാത്രം..! കണ്ണ് നിറഞ്ഞ് തൊഴു കൈകളോടെ വിളിച്ചാൽ വിളിപ്പുറത്ത് വരുന്ന മൂർത്തി  (12 minutes ago)

രൂപയുടെ മൂല്യം 90.82 നിലവാരത്തിലെത്തി  (26 minutes ago)

മൂന്ന് ജില്ലകളിൽ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു..  (39 minutes ago)

പ്രസ് മീറ്റ് സമയം രാഹുലിന് വന്ന ഫോൺ കോൾ..! പിന്നാലെ സംഭവിച്ചത് ജയിലിന് മുന്നിൽ മാങ്കൂട്ടത്തിൽ  (39 minutes ago)

ലുത്ര സഹോദരന്മാരെ നാടുകടത്തി  (1 hour ago)

10 ബസുകളും കാറുകളും കൂട്ടിയിടിച്ചു, തീപിടുത്തം  (1 hour ago)

ഒന്ന് നിർത്ത് മനുഷ്യ..മിണ്ടരുത്... സഹികെട്ട് പൊട്ടിത്തെറിച്ച് ദീപ രാഹുൽ ഈശ്വർ,ജയിലിന് മുന്നിൽ രാഹുൽ മാങ്കൂട്ടത്തിൽ.?  (1 hour ago)

വീട്ടിലെ അടുക്കളയോട് ചേർന്നുള്ള ഷെഡ്ഡിൽ തൂങ്ങിമരിച്ച...  (1 hour ago)

തദ്ദേശ തെരഞ്ഞടുപ്പിൽ വിജയിച്ച അംഗങ്ങളുടെ സത്യപ്രതിജ്ഞ ഈ മാസം 21 ന്...  (1 hour ago)

അതിശൈത്യത്തിലേക്ക് മൂന്നാർ  (1 hour ago)

മകന് ജീവപര്യന്തം തടവും അര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു  (2 hours ago)

നവംബർ 30 നാണ് അ‍ഞ്ചു പേർക്കെതിരെ കേസെടുത്തത്  (2 hours ago)

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം...  (2 hours ago)

റോഡ് വ്യോമ ഗതാഗതം താറുമാറിൽ  (2 hours ago)

Malayali Vartha Recommends