ഒരുതരത്തിലും ജീവിക്കാന്‍ അനുവദിക്കില്ലേ... ഒരായുഷ്‌ക്കാലം കൊണ്ട് നേടിയ ഫ്‌ളാറ്റ് നിയന്ത്രിത സ്‌ഫോടനത്തിലൂടെ പൊളിക്കാന്‍ തീരുമാനം; കൊച്ചി ഹൃദയത്തില്‍ സ്വന്തം കിടപ്പാടം തകരുന്നത് കണ്ട് നെഞ്ച് പൊട്ടേണ്ട അവസ്ഥയില്‍ മരടിലെ ഫ്‌ളാറ്റ് ഉടമകള്‍

എന്തെല്ലാം പ്രതീക്ഷയോടെയാണ് കൊച്ചിയില്‍ 370 കുടുംബങ്ങള്‍ ഒരു കിടപ്പാടം സമ്പാദിച്ചത്. നല്ല വിലകൊടുത്തും ഒരു ഫ്‌ളാറ്റ് വാങ്ങിയത് ആഢംബരം കാണിക്കാനല്ല. മറിച്ച് ജോലി സൗകര്യത്തിന് കുടുംബത്തോടൊപ്പം കൊച്ചിയില്‍ താമസിക്കാനുള്ള അതിയായ മോഹം കൊണ്ട് മാത്രം. ആ സ്വപ്നമാണ് തകര്‍ന്നടിയുന്നതും. അതും നിയന്ത്രിതമായ സ്‌ഫോടനത്തിലൂടെ.
സുപ്രീംകോടതി പൊളിച്ചുമാറ്റാന്‍ ആവശ്യപ്പെട്ട മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിനായി അങ്ങനെ നഗരസഭ നടപടികള്‍ ആരംഭിച്ചു. ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിന് പരിചയസമ്പന്നരായ കമ്പനികളില്‍ നിന്നാണ് നഗരസഭ താല്‍പര്യപത്രം ക്ഷണിച്ചത്. നിയന്ത്രിത സ്‌ഫോടനത്തിലൂടെ പൊളിക്കാനാണ് തീരുമാനം. ഇതിനായി വിദഗ്ദ്ധരുടെ പാനല്‍ തയാറാക്കും.
കോട്ടയം നാഗമ്പടം പാലം നിയന്ത്രിത സ്‌ഫോടനത്തിലൂടെ ബോംബ് വച്ച് തകര്‍ക്കുന്ന കാഴ്ച മലയാളികള്‍ ചിരിയോടെയാണ് കണ്ടത്. നിയന്ത്രിത സ്‌ഫോടനത്തിലൂടെ പാലം പൊളിച്ചു നീക്കാനുള്ള രണ്ട് ശ്രമങ്ങളാണ് നാഗമ്പടത്ത് പരാജയപ്പെട്ടത്. ശക്തമായ സ്‌ഫോടനം നടത്തിയിട്ടും പാലത്തിന് ഒരു കുലുക്കവും സംഭവിച്ചിരുന്നില്ല. തുടര്‍ന്ന് പാലം പൊളിക്കുന്നതില്‍ നിന്ന് റയില്‍വേ പിന്‍മാറിയിരുന്നു. അടുത്ത സ്‌ഫോടനത്തിലൂടെ പൊളിക്കാന്‍ ശ്രമിക്കുകയാണ് മരടിലെ ഫ്‌ളാറ്റുകള്‍. അതില്‍ ഹൃദയമുള്ള ആര്‍ക്കും ചിരിക്കാന്‍ കഴിയില്ല.
അതേസമയം ഫ്‌ളാറ്റുകളിലെ താമസക്കാരോട് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ട് നഗരസഭ നോട്ടിസ് നല്‍കുന്നതാണ്. വലിയ സംഘര്‍ഷമാണ് മരടിന്റെ പേരില്‍ നടക്കുന്നത്. തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ മരട് നഗരസഭാ കൗണ്‍സിലും ചേര്‍ന്ന യോഗത്തില്‍ ഫ്‌ളാറ്റ് ഉടമകള്‍ പ്രതിഷേധിച്ചു. നഗരസഭയ്ക്ക് പുറത്തും ഉടമകള്‍ പ്രതിഷേധവുമായി രംഗത്തെത്തി. യോഗത്തിനിടെ ഭരണപ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ വാക്കുതര്‍വുമുണ്ടായി.
അതേ സമയം സുപ്രീം കോടതി വിധി മയപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കും തിരിച്ചടി നേരിടുകയാണ്. ഇതുസംബന്ധിച്ച് പുതിയ ഹര്‍ജി സുപ്രീംകോടതി പരിഗണിക്കാന്‍ സാധ്യതയില്ല. കോടതി ഉത്തരവില്‍ പുതിയ ഹര്‍ജികള്‍ സ്വീകരിക്കരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ഈ മാസം 20നകം ഫഌറ്റുകള്‍ പൊളിച്ച് നീക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് സുപ്രീംകോടതിയുടെ ഉത്തരവ്. എന്നാല്‍, ഫഌറ്റുകളില്‍ നിന്ന് ഇറങ്ങില്ലെന്ന ഉറച്ച തീരുമാനത്തിലാണ് ഉടമകളും.
കോടതി വിധി നടപ്പാക്കുന്നതിന്റെ മുന്നോടിയായി തിങ്കളാഴ്ച ചീഫ് സെക്രട്ടറി ഫഌറ്റുകള്‍ സന്ദര്‍ശിച്ചിരുന്നു. വലിയ പ്രതിഷേധമാണ് ചീഫ് സെക്രട്ടറിക്ക് നേരെയുണ്ടായത്. തങ്ങള്‍ എന്ത് തെറ്റ് ചെയ്തുവെന്നാണ് അവര്‍ ചോദിച്ചത്. തങ്ങളുടെ ജീവിക്കാനുള്ള അവകാശത്തേയാണ് ഇല്ലാതാക്കുന്നത്. പ്രതീഷേധത്തിനൊടുവില്‍ ചീഫ് സെക്രട്ടറിക്ക് മടങ്ങിപ്പോകേണ്ടിയും വന്നു.
ജില്ലാ കളക്ടറുമായും നഗരസഭാ അധികൃതരുമായും ചീഫ് സെക്രട്ടറി ഇക്കാര്യത്തെപ്പറ്റി ചര്‍ച്ച നടത്തി. ഇതിന് പിന്നാലെയാണ് നഗരസഭ ഫഌറ്റ് പൊളിക്കാന്‍ താത്പര്യപത്രം ക്ഷണിച്ചിരിക്കുന്നത്. തീരസംരക്ഷണ നിയമത്തിന്റെ ലംഘനം ചൂണ്ടിക്കാട്ടി സുപ്രീംകോടതി നിലപാട് കടുപ്പിച്ചതോടെയാണു കര്‍ശന നടപടികളിലേക്ക് കടക്കുന്നത്. നാലു സമുച്ചയങ്ങളിലായി 4 ഫ്‌ളാറ്റുകളാണ് സുപ്രീംകോടതി ഉത്തരവു പ്രകാരം പൊളിക്കേണ്ടത്. സാധാരണക്കാര്‍ മുതല്‍ സിനിമാ പ്രവര്‍ത്തകര്‍ വരെ ഇവിടെ താമസക്കാരാണ്. പൊളിക്കാന്‍ അന്തിമവിധി വന്നശേഷം ഏതു നിമിഷവും പുറത്താക്കപ്പെടുമെന്ന ഭീതിയിലാണ് ഫ്‌ളാറ്റ് ഉടമകള്‍. അതിനാല്‍ തന്നെ ഇപ്പോഴെ പലരും ബന്ധുവീട്ടില്‍ അഭയം തേടിത്തുടങ്ങി.
https://www.facebook.com/Malayalivartha