Widgets Magazine
14
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...


വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...


കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില


പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...


ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...

അയ്യപ്പഭക്തരുടെ വികാരങ്ങള്‍ മാനിക്കാത്തതിനെ തുടര്‍ന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പരാജയത്തിന്റെ പടുകുഴിയിലേക്ക് താഴ്ന്നുപോയ സി.പി.എം ഉയര്‍ത്തെഴുന്നേല്‍പ്പിനായി ഭക്തരെയും ദൈവങ്ങളെയും ആശ്രയിക്കുന്നു

02 OCTOBER 2019 04:10 PM IST
മലയാളി വാര്‍ത്ത

അയ്യപ്പഭക്തരുടെ വികാരങ്ങള്‍ മാനിക്കാത്തതിനെ തുടര്‍ന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പരാജയത്തിന്റെ പടുകുഴിയിലേക്ക് താഴ്ന്നുപോയ സി.പി.എം ഉയര്‍ത്തെഴുന്നേല്‍പ്പിനായി ഭക്തരെയും ദൈവങ്ങളെയും ആശ്രയിക്കുന്നു. ദൈവവും ദേവനുമില്ല, വൈരുദ്ധ്യാത്മിക ഭൗതികവാദമാണ് യാഥാര്‍ത്ഥ്യം എന്ന് നിരന്തരം ഉരുവിട്ടുകൊണ്ടിരുന്ന നേതാക്കള്‍ മന്ത്രങ്ങള്‍ക്കും നാമജപങ്ങള്‍ക്കും പിന്നാലെ പോകുന്ന കാഴ്ചയാണ് അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ചിത്രം വ്യക്തമാക്കുന്നത്. മഞ്ചേശ്വരത്തെ സി.പി.എം സ്ഥാനാര്‍ത്ഥി ശങ്കര്‍ റേ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും മുമ്പ് ക്ഷേത്രദര്‍ശനം നടത്തി പൂജകളും നടത്തി. ഇക്കാര്യം തുറന്ന് പറയാനും ശങ്കര്‍ റേ മടിച്ചില്ല. സി.പി.എം ജില്ല കമ്മിറ്റി അംഗവും കര്‍ഷകസംഘം കുമ്പള ഏരിയ പ്രസിഡന്റുമായ ശങ്കര്‍ റേ നല്ലൊരു യക്ഷഗാനം കലാകാരനുമാണ്. അതിനാല്‍ ക്ഷേത്രങ്ങളുമായി നല്ല ബന്ധമാണ് പുലര്‍ത്തുന്നത്.

പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ കുടുംബത്തിലെ പലരും വിശ്വാസികളാണ്. മക്കളായ ബിനോയിയും ബിനീഷും അടുത്തിടെയാണ് ശബരിമല ദര്‍ശനം നടത്തിയത്. ഇവരെ പോലെ പല പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരും വിശ്വാസികളാണെങ്കിലും പരസ്യമായി ക്ഷേത്രത്തില്‍ പോവുകയോ, പൂജാ കര്‍മ്മങ്ങള്‍ നടത്തുകയോ ചെയ്യുക പതിവല്ല. ശങ്കര്‍ റേയുടെ നിലപാടിനെതിരെ ആരും രംഗത്തെത്തിയിട്ടില്ല. ' ഞാനായിരിക്കും പാര്‍ട്ടി സ്ഥാനാര്‍ത്ഥി, നാമനിര്‍ദ്ദേശ പത്രിക നല്‍കും' എന്നായിരുന്നു ഇതേക്കുറിച്ചുള്ള ചോദ്യത്തിനുള്ള മറുപടി. തിങ്കളാഴ്ച രാവിലെ ബാഡൂരിലെ വീട്ടില്‍ നിന്നിറങ്ങിയ ശങ്കര്‍റേ രക്തസാക്ഷി മണ്ഡപത്തില്‍ പോയി പുഷ്പാര്‍ച്ചന നടത്തുകയോ, മുദ്രാവാക്യം വിളിക്കുകയോ ചെയ്തില്ല. പകരം ധര്‍മത്തടുക്ക തലമുഗറിലെ ദര്‍ഗയില്‍ എത്തി പിന്തുണ ആവശ്യപ്പെട്ടു.

അവിടെ നിന്ന് മധൂര്‍ മദനന്ദേശ്വര സിദ്ധിവിനായക ക്ഷേത്രത്തിലേക്ക് പോയി. നിരവധി പാര്‍ട്ടി പ്രവര്‍ത്തകരും പ്രാദേശിക നേതാക്കളായ സതീഷ് റേ, സീതാറാം ഷെട്ടി, അസ്‌കര്‍ അലി എന്നിവര്‍ കൂടെയുണ്ടായിരുന്നു. പൂജാരിയെ കണ്ട് ഉദയാസ്തമയ പൂജ നടത്തി. അതിനുള്ള പണം കൂടെയുള്ള സഖാക്കളാണ് നല്‍കിയത്. പ്രസാദം സഖാക്കളും സ്ഥാനാര്‍ത്ഥിയും പങ്കിട്ടെടുത്തു. അതിന് ശേഷമാണ് പാര്‍ട്ടി ജില്ല കമ്മിറ്റി ഓഫിസിലേക്ക് പോയത്. സാധാരണ സി.പി.എം സ്ഥാനാര്‍ത്ഥികള്‍ പത്രികാ സമര്‍പ്പണത്തിന് മുമ്പ് ഇത്തരം കാര്യങ്ങള്‍ ചെയ്യാറില്ല. എന്നാല്‍ മഞ്ചേശ്വരത്തെ സവിശേഷ സാഹചര്യവും ബി.ജെ.പിക്കുള്ള മുന്‍തൂക്കവും ശബരിമല സുപ്രീംകോടതി വിധി തിടുക്കപ്പെട്ട് നടപ്പാക്കിയതിലുള്ള തിരിച്ചടിയുമാണ് സി.പി.എമ്മിനെ മാറ്റിചിന്തിപ്പിക്കാന്‍ പ്രേരിപ്പിച്ചത്.

കേരളത്തിന്റെ വടക്കേ അറ്റത്തുള്ള മഞ്ചേശ്വരത്ത് മതവിശ്വാസങ്ങള്‍ക്ക് ഏറെ അടിത്തറയാണുള്ളത്. യു.ഡി.എഫ്, ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ പത്രിക നല്‍കും മുമ്പ് ക്ഷേത്രദര്‍ശനം നടത്തുന്നത് പതാവാണ്. എന്നാല്‍ താന്‍ വിശ്വാസിയായ കമ്മ്യൂണിസ്റ്റാണെന്നാണ് ശങ്കര്‍ റേ പറയുന്നത്. സ്ഥാനാര്‍ഥിയാകണമെന്ന് പാര്‍ട്ടി നിര്‍ദ്ദേശിച്ചതിന് പിന്നാലെ കാട്ടുകുക്കെ സുബ്രഹ്മണ്യ ക്ഷേത്ര ദര്‍ശനം നടത്തിയിരുന്നു. പിന്നെ ശങ്കര്‍ റേ പ്രസിഡന്റായ ദേലംപാടി ക്ഷേത്രത്തിലും തൊഴുതു. മുഹിമാത്ത് പള്ളിയിലും ബേള ചര്‍ച്ചിലും കുമ്പള ദര്‍ഗയിലും മുമ്പും പോയിട്ടുണ്ട്. ജില്ലയിലെ ആരാധനാലയങ്ങളുമായും വിശ്വാസികളുമായും അടുത്ത ബന്ധമുണ്ട്. വിശ്വാസിയാകുന്നതിന് തടസ്സമില്ലെന്ന് പാര്‍ട്ടി വ്യക്തമാക്കിയിട്ടുണ്ട് ശങ്കര്‍ റേ പറയുന്നു. മുസ്്‌ലിംലീഗ് പതിവായി ജയിക്കുന്ന മഞ്ചേശ്വരം ഇത്തവണ മൃദുഹിന്ദുത്വത്തിലൂടെ പിടിച്ചെടുക്കാമെന്ന ലൈനാണ് സി.പി.എം സ്വീകരിച്ചിരിക്കുന്നത്. അത് എത്രത്തോളം വിജയിക്കുമെന്ന് കാത്തിരുന്ന് കാണാം. 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ഹൂതികളുടെ മിന്നൽ മുന്നേറ്റം... തീർക്കാൻ വാളെടുത്ത് ജൂതപ്പട ഇന്ത്യയ്ക്കും പണി കിട്ടുമോ ! ചെങ്കടലും പെരിം ദ്വീപും പിടിച്ച് ഹൂതികൾ  (9 hours ago)

1.30 മണിക്കൂർ ബേബിയുടെ വാചകം ED എന്ന വാക്ക് ഉരിയാടിയില്ല കോട്ടുവായ ഇട്ട് ഗോവിന്ദൻ... വിജയനിട്ട് കൊട്ടി ബേബി"  (9 hours ago)

ഒരു കിലോ എംഡിഎംഎ പിടികൂടിയ കേസിന്റെ തുടരന്വേഷണത്തിൽ രണ്ട് പേർ കൂടി പൊലീസിന്റെ പിടിയിൽ  (9 hours ago)

ഗോഡ്സില്ല എൽനിനോ’ വന്നാൽ കേരളത്തിൽ ഈ 10 മാറ്റങ്ങൾ... മാറിമറിഞ്ഞ് പ്രവചനം; ശീതകാലം ഉണ്ടാകില്ല"  (9 hours ago)

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് താല്‍കാലിക ആശ്വാസം. ഇന്ന് നിയന്ത്രണമുണ്ടായേക്കില്ല  (9 hours ago)

ഇറങ്ങി പോയി ഷി ജിൻ പിങ്..' മോദി ഒരുക്കിയ ആഹാരം വേണ്ട എല്ലാ രഹസ്യവും അറിഞ്ഞ് മലയാളായി ദേ ഇവിടെ ഉണ്ട്  (9 hours ago)

മോദി ഒരുക്കിയ വിരുന്നിൽ പങ്കെടുക്കാതെ ഇറങ്ങി പോയി ഷി ജിൻ പിങ്..'എല്ലാ രഹസ്യവും അറിഞ്ഞ് ഈ മലയാളായി  (9 hours ago)

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 വിജയിയായി മലയാളി നഴ്‌സ്‌ അജിമോൾ പ്രദീപ്; ലഭിക്കുക 250,000 യു.എസ് ഡോളർ സമ്മാനത്തുക...  (13 hours ago)

പാർട്ടി ജനങ്ങളിൽ നിന്ന് അകന്നു;" പിണറായി ഭരണശൈലിയെ വെല്ലുവിളിച്ച് ശൈലജ ടീച്ചർ...  (13 hours ago)

"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...  (14 hours ago)

വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...  (15 hours ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില  (15 hours ago)

പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...  (16 hours ago)

ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...  (16 hours ago)

ശബരിമല തീർത്ഥാടന മുന്നൊരുക്കത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന് 551 കോടി അനുവദിച്ച് സർക്കാർ  (17 hours ago)

Malayali Vartha Recommends