കൂടത്തായിലെ ആറു കൊലപാതകങ്ങള്‍ക്കും വിഷം എത്തിച്ചത് ജോളിക്കൊപ്പം അറസ്റ്റിലായ മാത്യു. ... ജോളിയുടെ വീട്ടില്‍ മാത്യുവിനു സര്‍വസ്വാതന്ത്ര്യമായിരുന്നു, റോയിയുടെ മരണത്തിനു മുന്‍പും ശേഷവും ഈ വീട്ടിലെ നിത്യസന്ദര്‍ശകന്‍,ജോളിയുടെ വീക്‌നെസ്സായ ഇയാള്‍ പ്രധാന വില്ലന്‍

കൂടത്തായി കൊലപാതകങ്ങളില്‍ ജോളിക്കൊപ്പം അറസ്റ്റിലായവരില്‍ ഒരാളാണ് അറസ്റ്റിലായ എം.എസ്. മാത്യു കൊല്ലപ്പെട്ടവരുടെ ഉറ്റബന്ധുകൂടിയാണ് ഇദേഹം. മാത്രമല്ല മാത്യുവുമായി ജോളിക്ക് അവിഹിതബന്ധം ഉണ്ടായിരുന്നു എന്നും ചോദ്യം ചെയ്യലില്‍നിന്ന് പോലീസിന് മനസ്സിലായി, കൊല്ലപ്പെട്ട അന്നമ്മ തോമസിന്റെയും മഞ്ചാടിയില്‍ എം.എം. മാത്യുവിന്റെയും സഹോദരന്റെ മകനാണ് ഇയാള്‍.
നിത്യ സന്ദര്‍ശകന്‍
ജോളിക്കു കൊലപാതകത്തിന് ആവശ്യമായ സയനൈഡ് എത്തിച്ചത് എം.എസ്.മാത്യുവാണ്. ജോളിയുടെ വീട്ടില്‍ മാത്യുവിനു സര്‍വസ്വാതന്ത്ര്യമായിരുന്നു. റോയിയുടെ മരണത്തിനു മുന്‍പും ശേഷവും ഈ വീട്ടിലെ നിത്യസന്ദര്‍ശകനായിരുന്നു മാത്യു. ഇരുവരും തമ്മില്‍ ഏറെ അടുപ്പമുണ്ടായിരുന്നുവെന്നു പൊലീസ് പറയുന്നു. ഇതാണു സയനൈഡ് സംഘടിപ്പിച്ചു നല്‍കുന്നതിലേക്ക് എത്തിയത്. റോയിയുടെ മരണശേഷം 2017ല്‍ ഷാജു സഖറിയാസിനെ ജോളി വിവാഹം കഴിക്കുന്നതിനെ മാത്യു എതിര്‍ത്തിരുന്നു. 6 തവണയും സയനൈഡ് എത്തിച്ചതു മാത്യുവാണെന്നാണു പൊലീസിന്റെ നിഗമനം. എന്നാല്‍, 2008 ലാണ് ആദ്യമായി ജോളിക്കു സയനൈഡ് എത്തിച്ചതെന്നാണു മാത്യുവിന്റെ മൊഴി. ആ വര്‍ഷമാണു ജോളിയുടെ ഭര്‍തൃപിതാവ് ടോം തോമസിന്റെ മരണം. മാത്യു ജോലി ചെയ്തിരുന്ന ജ്വല്ലറിയിലേക്ക് ആഭരണങ്ങള്‍ നിര്‍മിച്ചുനല്‍കുന്ന പ്രജികുമാറില്‍നിന്ന് സയനൈഡ് വാങ്ങി ജോളിക്ക് എത്തിക്കുകയായിരുന്നു. 2002ല്‍ അന്നമ്മയുടെ മരണത്തിലും സയനൈഡ് നല്‍കിയതു മാത്യു തന്നെയെന്നാണു പൊലീസിന്റെ നിഗമനം. ഒരു തവണ മാത്രമേ മാത്യുവിനു സയനൈഡ് നല്‍കിയിട്ടുള്ളൂ എന്നാണു സ്വര്‍ണപ്പണിക്കാരനായ പ്രജികുമാറിന്റെ മൊഴി. എന്നാല്‍ ജോളിക്ക് 2 തവണ സയനൈഡ് നല്‍കിയിരുന്നുവെന്നു മാത്യു പറയുന്നു.
നായയെ കൊല്ലാനാണു ജോളി സയനൈഡ് ആവശ്യപ്പെട്ടതെന്നാണു മാത്യു പൊലീസിനോടു പറഞ്ഞത്. റോയിയുടെ മരണം സയനൈഡ് ഉള്ളില്‍ ചെന്നതു മൂലമാണെന്ന് അറിഞ്ഞതോടെയാണു ജോളിയുടെ ഉദ്ദേശ്യം വ്യക്തമായതെന്നും മാത്യു പൊലീസിനോടു പറഞ്ഞു. ഇതിന്റെ പേരില്‍ മാത്യുവും ജോളിയും തമ്മില്‍ വഴക്കിട്ടിരുന്നു. എന്നാല്‍, വീണ്ടും അടുത്ത ഇവര്‍ ബന്ധം തുടര്‍ന്നു. റോയിയുടെ മരണശേഷം മറ്റു 3 കൊലപാതകങ്ങള്‍ കൂടി ജോളി നടത്തി. എം. എസ്.മാത്യുവിന്റെ പിതൃസഹോദരനായ മഞ്ചാടിയില്‍ മാത്യുവിന്റേതായിരുന്നു ഇക്കൂട്ടത്തില്‍ ആദ്യത്തേത്. റോയിയുടെ മരണം താന്‍ ജോളിക്കു സംഘടിപ്പിച്ചു നല്‍കിയ സയനൈഡ് മൂലമാണെന്നു അറിഞ്ഞ സ്ഥിതിക്ക് ഈ മരണങ്ങളും കൊലപാതകങ്ങളാണെന്നു മാത്യുവിന് അറിയാമായിരുന്നെന്നു പൊലീസ് കരുതുന്നു.
ജോളിയുടെ ഭര്‍ത്താവ് റോയ് തോമസിന്റെ അമ്മ അന്നമ്മയുടെ കൊലപാതകമാണു പരമ്പരയില്‍ ആദ്യത്തേത്. അന്നമ്മയുടെ ഭര്‍ത്താവ് ടോം തോമസ്, മകന്‍ റോയ് എന്നിവരുടെ മരണത്തിനു ശേഷമായിരുന്നു സഹോദരന്‍ മഞ്ചാടിയില്‍ മാത്യുവിന്റെ മരണം. ഓരോ കൊലപാതകത്തിലും മുഖ്യപ്രതി ജോളിക്കു വ്യത്യസ്ത വ്യക്തികള്‍ തുണയായിട്ടുണ്ടെന്നാണു പൊലീസിന്റെ നിഗമനം. ജോളിയുടെ ഫോണ്‍ കോള്‍ വിശദാംശങ്ങള്‍ പരിശോധിച്ചുവരികയാണ്. പൊലീസ് കഴിഞ്ഞ ദിവസം 7 പേരെ ചോദ്യം ചെയ്തു. ജോളിയെ പല ഘട്ടങ്ങളില്‍ സഹായിച്ച പ്രാദേശിക നേതാവില്‍നിന്നു മൊഴിയടുത്തു. വ്യാജ ഒസ്യത്ത് തയാറാക്കാന്‍ ജോളിയെ സഹായിച്ചവരെയും ഭര്‍തൃപിതാവ് ടോം തോമസ് ജീവിച്ചിരിക്കുമ്പോള്‍ നടത്തിയ വസ്തുവില്‍പനയില്‍ ഇടനില നിന്നവരെയും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha