സയനൈഡില്‍ നിന്ന് തകിടിലേക്ക്.... ജോളി ജോസഫിന്റെ ആദ്യഭര്‍ത്താവ് റോയ് തോമസ് മരിക്കുമ്പോള്‍ ശരീരത്തിലുണ്ടായിരുന്ന തകിട് തുറുപ്പ് ചീട്ടാകുന്നു; ദുരൂഹതകള്‍ നിറഞ്ഞ കൂടത്തായി മരണപരമ്പരക്കേസ് വഴിത്തിരിവിലേക്ക്; കട്ടപ്പനയിലെ ജ്യോല്‍സ്യന്‍ നല്‍കിയ തകിടെങ്ങനെ ശരീരത്തിനകത്തായി; അന്വേഷിക്കാനുറച്ച് ഉദ്യോഗസ്ഥര്‍

കൂടത്തായി മരണ പരമ്പരക്കേസ് വല്ലാത്തൊരു ദുരൂഹതകളിലേക്ക് നീങ്ങുകയാണ്. അഴിക്കും തോറും കൂടുതല്‍ കുരുക്കിലേക്കാണ് കേസ് നീങ്ങുന്നത്. അറസ്റ്റിലായ ജോളി ജോസഫിന്റെ ആദ്യഭര്‍ത്താവ് റോയ് തോമസ് മരിക്കുമ്പോള്‍ ശരീരത്തിലുണ്ടായിരുന്ന തകിടാണ് ഇപ്പോള്‍ അന്വേഷണ സംഘത്തെ കുഴയ്ക്കുന്നത്. ദുര്‍മന്ത്രവാദത്തിലേക്കാണ് സംഭവങ്ങള്‍ നീങ്ങുന്നത്. സാധാരണ പുറത്ത് കെട്ടുന്ന തകിടെങ്ങനെ മരിച്ച റോയ് തോമസിന്റെ അകത്തായി എന്നാണ് അന്വേഷണ സംഘത്തെ കുഴയ്ക്കുന്നത്. സംഭവത്തെ കുറിച്ച് വിശദമായി അന്വേഷിക്കാന്‍ ഒരുങ്ങുകയാണ് പോലീസ്.
കട്ടപ്പനയിലെ ഒരു ജ്യോല്‍സ്യന്‍ നല്‍കിയ തകിടാണു ശരീരത്തിലുണ്ടായിരുന്നത്. തകിടിലൂടെ വിഷം അകത്തുചെല്ലാന്‍ സാധ്യതയുണ്ടോയെന്നാണു പരിശോധന. തകിടു നല്‍കിയ ജ്യോല്‍സ്യന്റെ വിലാസവും ഒരു പൊതിയില്‍ എന്തോ പൊടിയും റോയി ധരിച്ച പാന്റ്‌സിന്റെ കീശയിലുണ്ടായിരുന്നു. അസ്വാഭാവിക മരണത്തിനു കേസെടുത്ത കോടഞ്ചേരി പൊലീസ് ഈ വസ്തുക്കള്‍ ശേഖരിച്ചെങ്കിലും പിന്നീട് ജോളി സ്‌റ്റേഷനില്‍ നല്‍കിയ അപേക്ഷയനുസരിച്ച് വിട്ടുനല്‍കി.
ഈ പൊതിയില്‍ എന്തെങ്കിലും ദുരൂഹതയുണ്ടോയെന്നാണ് അന്വേഷിക്കുന്നത്. ഈ പൊതിയിലുണ്ടായിരുന്ന പൊടി ഷാജുവിന്റെ ആദ്യഭാര്യ സിലിക്കു നല്‍കിയ വെള്ളത്തില്‍ കലര്‍ത്തിയിട്ടുണ്ടെന്നും ജോളി പൊലീസിനു നല്‍കിയ മൊഴിയിലുണ്ട്. എന്നാല്‍ റോയിയുടെ കയ്യിലുണ്ടായിരുന്ന പൊടിയാണു മരണകാരണമെന്നു വരുത്താനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന നിഗമനത്തില്‍ മൊഴി വിശ്വാസത്തിലെടുത്തിട്ടില്ല. ജോളിയുടെ നാടായ കട്ടപ്പനയിലെ ജ്യോല്‍സ്യനെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചെങ്കിലും ഹാജരായിട്ടില്ല. ഇതെല്ലാം ഒരിക്കാല്‍ കൂടി അന്വേഷിക്കാനൊരുങ്ങുകയാണ് പോലീസ്.
അതേസമയം ജോളിയെപ്പറ്റി വീണ്ടും ഞെട്ടിക്കുന്ന വിവരങ്ങളാണ് പോലീസിന് ലഭിക്കുന്നത്. പൊന്നാമറ്റം വീട്ടിലെ രണ്ടുകുട്ടികളെ കൂടി കൊല്ലാന്‍ ജോളി ശ്രമിച്ചിരുന്നു. മറ്റൊരുവീട്ടിലും കൊലപാതകശ്രമം നടത്തിയിട്ടുണ്ടെന്ന് പോലീസിന് പിടികിട്ടി. അടുത്തകാലത്താണ് ഈ ശ്രമങ്ങള്‍ നടന്നത്. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് ജോളിയെ അറസ്റ്റ് ചെയ്തത്. റോയിയുടെ മരണം പ്രത്യേക എഫ്‌ഐആര്‍ ആക്കിയാണ് അന്വേഷിക്കുന്നത്. റോയിയുടെ കേസിലാണ് തെളിവുകള്‍ ലഭ്യമായത്. ഇതില്‍ പ്രത്യേകശ്രദ്ധ അനിവാര്യമാണ്. ഷാജു തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ നടപടി ഉണ്ടാകുമെന്നാണ് എസ്പി പറഞ്ഞത്.
കൂടത്തായി കൊലപാതക പരമ്പരയില്‍ കല്ലറയില്‍ നിന്നുകിട്ടിയ മൃതദേഹാവശിഷ്ടങ്ങളിലെ ഡിഎന്‍എ പരിശോധന അമേരിക്കയില്‍ നടത്തുമെന്നു നേരത്തെ അറിയിച്ചിരുന്നു. മൈറ്റോകോണ്‍ഡ്രിയല്‍ ഡിഎന്‍എ അനാലിസിസ് ആണ് നടത്തുന്നത്. ഇതിനായി കൊല്ലപ്പെട്ട റോയിയുടെ സഹോദരങ്ങളുടെ ഡിഎന്‍എ സാംപിള്‍ എടുക്കും. കൊല്ലപ്പെട്ട സിലിയുടെ ബന്ധുക്കളുടെ മൊഴി െ്രെകംബ്രാഞ്ച് രേഖപ്പെടുത്തി. സിലിയുടെ സഹോദരന്‍ സിജോയുടെയും സഹോദരിയുടെയും അമ്മാവന്റെയും മൊഴിയാണ് എടുത്തത്. തന്റെ രണ്ടാം വിവാഹത്തെ ആദ്യഭാര്യ സിലിയുടെ കുടുംബം പിന്തുണച്ചെന്ന ഷാജുവിന്റെ വാദം സിലിയുടെ സഹോദരങ്ങള്‍ തള്ളി.
രണ്ടാം വിവാഹത്തില്‍ സിലിയുടെ കുടുംബത്തില്‍ നിന്നാരും പങ്കെടുത്തിരുന്നില്ല. ഷാജുവും സിലിയും തമ്മില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നതായും സഹോദരങ്ങളായ സിജോയും സ്മിതയും മൊഴി നല്‍കി. റോയിയുടെ സഹോദരന്‍ റോജോയെയും െ്രെകംബ്രാഞ്ച് വിളിപ്പിച്ചു. അമേരിക്കയിലുള്ള റോജോയാണ് മരണങ്ങളെക്കുറിച്ച് പരാതി നല്‍കിയത്. അതിനിടെ, ജോളിയെ മുഴുവന്‍സമയവും നിരീക്ഷിക്കാന്‍ കോഴിക്കോട് ജയിലില്‍ പ്രത്യേക ഉദ്യോഗസ്ഥയെ നിയമിച്ചു. അതേസമയം ജോളി മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് നടപടി. ജോളിയെ ജില്ലാ ആശുപത്രിയില്‍ എത്തിച്ച് വൈദ്യപരിശോധനയും നടത്തി.
"
https://www.facebook.com/Malayalivartha