താന്‍ പൂജിച്ചു നല്‍കുന്ന ഏലസില്‍ ഭസ്മമാണുള്ളത്... ഭസ്മം തലയ്ക്കുഴിഞ്ഞ് കത്തിക്കുകയോ, തൊടുകയോ ആണ് ചെയ്യുന്നത്; അത് കഴിക്കാൻ കൊടുക്കാറില്ല; ജോളിയെ താൻ അറിയുകയേ ഇല്ല- ജ്യോത്സ്യന്‍ കൃഷ്ണകുമാറിന്റെ വെളിപ്പെടുത്തൽ

സയനേഡ് ഉള്ളിൽ ചെന്ന് കൊല്ലപ്പെട്ട റോയിയുടെ കൊലപാതകത്തിൽ അറസ്റ്റിലായ ജോളിയെ അറിയില്ലെന്ന് ജ്യോത്സ്യന്‍ കൃഷ്ണകുമാര്‍. തന്നെക്കാണാന്‍ ഒരുപാടു പേര്‍ വരാറുണ്ടെന്നും ഇങ്ങനെ ആരെയും ഓര്‍ക്കുന്നില്ലെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. റോയി വന്നിരുന്നോ ഇല്ലയോ എന്ന് അറിയില്ല. വന്നു പോകുന്നവരുടെ രജിസ്റ്റർ രണ്ടുവർഷത്തിൽ കൂടുതൽ സൂക്ഷിക്കാറില്ലെന്നും കൃഷ്ണകുമാർ പറഞ്ഞു. ഏലസ്സ് ഇഷ്ടംപോലെ ആളുകൾക്കു നൽകാറുണ്ട്. ഏലസും ഭസ്മവും നൽകാറുണ്ട്. ഭസ്മം തലയ്ക്കുഴിഞ്ഞ് കത്തിക്കുകയോ അല്ലെങ്കിൽ തൊടുകയോ ആണ് ചെയ്യുന്നത്. കഴിക്കാൻ പറയാറില്ല. ക്രൈംബ്രാഞ്ചിൽ നിന്നും ഒരുകേസിന്റെ കാര്യമാണെന്നു പറഞ്ഞ് ഒരിക്കൽ വിളിച്ചതല്ലാതെ പിന്നീട് ആരും വിളിച്ചിട്ടില്ലെന്നും ജ്യോത്സ്യൻ കൃഷ്ണകുമാർ പറഞ്ഞു.
മരിച്ച റോയിയുടെ ശരീരത്തില്‍ ഏലസ് ഉണ്ടായിരുന്നുവെന്നും ജ്യോത്സ്യന്‍ നല്‍കിയ ചില പൊടികള്‍ റോയി കഴിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. റോയിയുടെ പോക്കറ്റില്‍നിന്ന് ജ്യോത്സ്യന്റെ കാര്‍ഡും ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ജ്യോത്സ്യനും സംശയത്തിന്റെ നിഴലില്‍ എത്തിയത്. താന്‍ ഇതുവരെ ഒരു കേസിലും പ്രതിയായിട്ടില്ല. സാധാരണ അമ്പലത്തിലെല്ലാം പോവാറുണ്ട്. അപ്പോള്‍ ഫോണ്‍ എടുക്കാറില്ല. അതുകൊണ്ടാണ് ഇന്നലെ ആർക്കും ബന്ധപ്പെടാന്‍ കഴിയാതിരുന്നത്. കേസുമായി ബന്ധപ്പെട്ട് ഏത് അന്വേഷണവുമായും സഹകരിക്കുമെന്ന് ജ്യോത്സ്യന്‍ അറിയിച്ചു.
https://www.facebook.com/Malayalivartha