Widgets Magazine
26
Dec / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനി ബിജെപിയുടെ കാലം... അവസാന നിമിഷം സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചതോടെ തലസ്ഥാനത്ത് ബിജെപിക്ക് 51, കേവല ഭൂരിപക്ഷം ഉറപ്പിച്ചു; ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രഖ്യാപിക്കും


സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് പിന്തുണ അറിയിച്ചു.... കേവലഭൂരിപക്ഷം തിരുവനന്തപുരം നഗരസഭയില്‍ ഉറപ്പാക്കി ബിജെപി.. വി വി രാജേഷാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥി


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'


നല്ല സുഹൃത്തുക്കളെ ലഭിക്കുവാനും കുടുംബാംഗങ്ങളിൽ നിന്നും ബന്ധുക്കളിൽ നിന്നും അപ്രതീക്ഷിതമായ സാമ്പത്തിക സഹായം

കൂടത്തായി കേസിലെ മുഖ്യപ്രതി ജോളിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങൾ അറിയും തോറും കുരുക്കുകൾ മുറുകുന്നു..കൂടുതൽ പേർ സംശയത്തിന്റെ നിഴലിലേക്ക്...ജോളിയുടെ യാത്രകൾ എങ്ങോട്ടായിരുന്നു? സഹയാത്രികർ ആരെല്ലാം? ദുരൂഹതകൾ ഏറുന്നു..

14 OCTOBER 2019 05:16 PM IST
മലയാളി വാര്‍ത്ത

കൂടത്തായി കേസിലെ മുഖ്യപ്രതി ജോളിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങൾ അറിയും തോറും കുരുക്കുകൾ മുറുകുന്നു..കൂടുതൽ പേർ സംശയത്തിന്റെ നിഴലിലേക്ക് വരുന്നു..എന്നിട്ടും ജോളി നിസ്സംഗയാണ് ...തങ്ങളുടെ സര്‍വ്വീസില്‍ തന്നെ ഇത്രയും ബ്രില്യന്‍റ് ആയൊരു കുറ്റവാളിയെ കണ്ടിട്ടില്ലെന്ന് അന്വേഷണ സംഘം ആവര്‍ത്തിക്കുന്നു. ക്രൂരമായി ആറ് പേരെ കൊന്ന് തള്ളിയപ്പോഴും സംശയത്തിന്‍റെ ഒരു കണിക പോലും ജോളി പുറത്തുണ്ടാക്കിയില്ല എന്നതിനേക്കാൾ മരണപ്പെട്ടവരുടെ ബന്ധുക്കൾ പോലും ജോളിയെ ഇപ്പോഴും സംശയിക്കുന്നില്ല എന്നതാണ് ഏറ്റവും ആശ്ചര്യം ...

എന്‍ഐടി അധ്യാപികയെന്ന് പറഞ്ഞാണ് ജോളി ഈ കൊല്ലമത്രയും നാട്ടില്‍ വിലസിയത്. പാരലൽ കോളേജിൽ നിന്നുള്ള ഡിഗ്രി മാത്രം കൈമുതലായുള്ള ജോളി അരും കൊലകള്‍ നടത്തിയപ്പോഴും എന്‍ഐടിയില്‍ ജോലി പോലും ഇല്ലാതിരുന്നിട്ടും അധ്യാപികയെന്ന ലേബലിന്‍റെ മറവില്‍ തികച്ചും മാന്യമായ ജീവിതം നയിക്കുന്നതായി മറ്റുള്ളവരെ ബോധിപ്പിച്ചു...ജോളിയെ എന്‍ഐടിയില്‍ നിരവധി പേര്‍ കണ്ടിട്ടുണ്ട്. . ഒരിക്കല്‍ നാട്ടുകാരനായ ഒരാള്‍ എന്‍ഐടിയല്‍ എത്തിയപ്പോള്‍ അവര്‍ക്ക് സഹായത്തിനായി ജോളി കാമ്പസില്‍ എത്തുകയും ചെയ്തു .ജോളിയെ ഫോണില്‍ ബന്ധപ്പെട്ട് പത്ത് മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ ജോളി ക്യാമ്പസില്‍ എത്തിയതെങ്ങനെ എന്ന് പോലീസിനും അത്ഭുതം

2002 മുതല്‍ എന്‍ഐടി അധ്യാപികയാണെന്നാണ് നാട്ടുകാരേയും വീട്ടുകാരേയും ജോളി തെറ്റിധരിപ്പിച്ചിരുന്നു.കൊമേഴ്സ് ഡിപ്പാര്‍ട്ട്മെന്‍റില്‍ അധ്യാപിക എന്നായിരുന്നു അവര്‍ അവകാശപ്പെട്ടത്. ദിവസവും രാവിലെ കോളേജിലേക്കെന്ന് പറഞ്ഞ് പോകുന്ന ജോളി വൈകീട്ടോടെ മാത്രമേ വീട്ടില്‍ തിരികെ എത്താറുണ്ടായിരുന്നുള്ളുവത്രേ

എന്‍ഐടിയിലേക്കെന്ന് പറഞ്ഞ് മറ്റ് എവിടെയൊക്കെയാണ് ജോളി പോയതെന്ന് പോലീസ് അന്വേഷിക്കുകയാണ്. ചോദ്യം ചെയ്യലില്‍ ചാത്തമംഗലത്തെ ഒരു ബ്യൂട്ടി പാര്‍ലറിലും തയ്യല്‍ കടയിലും എന്‍ഐടി കാന്‍റീലും താന്‍ പോയി ഇരിക്കാറുണ്ടെന്ന് ജോളി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. എന്നാൽ ബ്യൂട്ടി പാർലറിൽ അന്വേഷിച്ചപ്പോൾ ജോലി അവിടെയും എത്തിയിരുന്നത് എന്‍ഐടി അധ്യാപിക എന്ന
മേൽവിലാസത്തിലാണ് എന്നാണു പൊലീസിന് അറിയാൻ കഴിഞ്ഞതത്രെ

എന്‍ഐടി കോളേജ് കാന്‍റീനിലും ജോളി എത്താറുണ്ടായിരുന്നതായി അവിടുത്തെ ജീവനക്കാരും പോലീസിന് മൊഴി നല്‍കിയിട്ടുണ്ട് . ഇതുകൂടാതെ പരിസരത്തുള്ള തയ്യൽക്കടയിലും ക്രൈസ്തവ ദേവാലയത്തിലും പോകാറുണ്ടെന്നാണ് ജോളി പറയുന്നത്

എന്നാൽ കഴിഞ്ഞ 14 വർഷം ഇങ്ങനെ പിടിച്ചു നിൽക്കാൻ പറ്റുമെന്ന് പോലീസ് കരുതുന്നില്ല.. ജോളിയെ മറ്റാരോ സഹായിച്ചിരുന്നെന്നും മറ്റു താവളങ്ങൾ ഉണ്ടായിരുന്നെന്നും ഉള്ള സംശയങ്ങൾക്കാണ് ഇപ്പോൾ ബലമേറുന്നത് ..ജോലിക്കെന്ന് പറഞ്ഞ് പോകുന്ന ഇവര്‍ തന്‍റെ സുഹൃത്തുക്കള്‍ക്കൊപ്പം പലയിടങ്ങളിലും യാത്ര ചെയ്തതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
എന്‍ഐടിയില്‍ പിഎച്ച്ഡി ചെയ്യുകയാണെന്നും പ്രൊജക്റ്റ് ആവശ്യങ്ങള്‍ക്കായി പോകുന്നെന്നും പറഞ്ഞു നടത്തിയ യാത്രകൾ കോയമ്പത്തൂര്‍, തിരുപ്പൂര്‍, ബെംഗളൂരു തുടങ്ങി വിവിധ കേന്ദ്രങ്ങളിലേക്കായിരുന്നു ..ഈ യാത്രയിൽ ജോളിക്കൊപ്പം ഉണ്ടായിരുന്നവർക്കും കൊലപാതകത്തിൽ പങ്കുണ്ടോ എന്നാണു ഇപ്പോൾ പോലീസ് സംശയിക്കിന്നത്.

കേസിലെ പ്രതികള്‍ക്ക് ശിക്ഷ കിട്ടുമെന്ന് 200 ശതമാനം ഉറപ്പുണ്ടെന്ന് അന്വേഷണ ചുമതലയുള്ള വടകര റൂറല്‍ എസ്പി കെ ജി സൈമണ്‍ വ്യക്തമാക്കി. സാഹചര്യ തെളിവുകളും സാക്ഷി മൊഴികളും ബലമുള്ളതാണ്. റോയിയുടെ മരണം ഉള്‍പ്പടെ എല്ലാ കേസുകളും ലക്ഷ്യത്തിലെത്തും. ദൃക്സാക്ഷികളില്ലാത്തതും കാലപ്പഴക്കവും ഉയര്‍ത്തുന്ന പ്രതിസന്ധികളെ മറികടക്കുമെന്നും അദ്ദേഹം പറഞ്ഞു

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശങ്കർ ദാസിനെയും വിജയനെയും കൊണ്ടേ കോടതി മടങ്ങു...!IPS-ക്കാരന്റെ വീട്ടിൽ ശങ്കരദാസ്..!  (29 minutes ago)

ഇതാണ് D മണി,ദിണ്ടിഗൽ വളഞ്ഞ്... SIT-യുടെ മുന്നിൽ കസേര വലിച്ചിട്ടിരുന്നു ദാവൂദ് മണി..ദൃശ്യങ്ങൾ  (35 minutes ago)

കേരളത്തിലെ ആദ്യ BJP മേയർ V V R...! പൊന്നാട അണിയിച്ച് SG സുരേഷ്‌ഗോപി നഗരസഭയിൽ...!  (44 minutes ago)

തിരുവനന്തപുരത്ത് ഗതാഗതക്രമീകരണങ്ങൾ ഏർപ്പെടുത്തി....  (3 hours ago)

ഡോ. നിജി ജസ്റ്റിന്‍ കോര്‍പ്പറേഷന്‍ മേയറായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.  (3 hours ago)

സങ്കടക്കാഴ്ചയായി... കേണിച്ചിറ ടൗണിൽ റോഡ് മുറിച്ചു കടക്കാൻ ശ്രമിക്കുന്നതിനിടെ ബസ്സിടിച്ച് സെക്യൂരിറ്റി ജീവനക്കാരന് ദാരുണാന്ത്യം‌  (3 hours ago)

. പ്രശസ്ത പലസ്തീൻ സംവിധായകനും നടനുമായ മുഹമ്മദ് ബക്രി അന്തരിച്ചു...  (3 hours ago)

സ്വർണ വിലയിൽ  (3 hours ago)

  കൊച്ചി കോര്‍പ്പറേഷന്‍ മേയറായി കോണ്‍ഗ്രസിന്റെ വി കെ മിനിമോള്‍ ...  (3 hours ago)

വി വി രാജേഷിനെ ഫോണില്‍ വിളിച്ച് ആശംസകൾ നേർന്ന് മുഖ്യമന്ത്രി  (3 hours ago)

കളളക്കടല്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി...  (4 hours ago)

മൂന്നു വിക്കറ്റ് നഷ്ടം, സഞ്ജുവില്ല  (4 hours ago)

മൂടും കൊണ്ടേ ആശ പോകൂ...! ഇനി V V R പ്ലേ..!മോദി എത്തും ശ്രീലേഖ നിയമസഭയിലേക്ക്..! AKG-യിൽ കൂട്ടക്കരച്ചിൽ  (4 hours ago)

തൊഴിലിടങ്ങളിൽ മേലധികാരിയുടെ പ്രത്യേക സ്നേഹവും പരിഗണനയും ലഭിക്കും  (4 hours ago)

ആദിവാസി വയോധികയ്ക്ക് ദാരുണാന്ത്യം....  (4 hours ago)

Malayali Vartha Recommends