ആശയപ്രചരണം ഫാൻസ് കൂട്ടായ്മകൾ വഴിയാകുന്നത് നല്ലതല്ല; തൻറെ പേരിലുള്ള പേജ് പിന്‍വലിക്കണം എന്ന അഭ്യർത്ഥനയുമായി സുനില്‍ പി ഇളയിടം

എന്റെ പേരിൽ ഉള്ള പേജ് പിന്‍വലിക്കണം എന്ന ആവശ്യവുമായി സുനില്‍ പി ഇളയിടം. ഇതൊഴിവാക്കണമെന്ന അഭ്യർത്ഥന നടത്തിയിരിക്കുകയാണ് അദ്ദേഹം. 'Sunil P Ilayidom Fans' എന്ന പേരിലാണ് പേജ്. പ്രഭാഷകനും അധ്യാപകനും എഴുത്തുകാരനുമാണ് സുനില്‍ പി ഇളയിടം. തൻറെ ഫേസ്‌ബുക്ക് പേജിലൂടെയാണ് അദേഹം ഈ കാര്യം അറിയിച്ചത്.
കുറിപ്പിന്റെ പൂർണ്ണO ഇങ്ങനെ : എന്റെ പേരിൽ ഇങ്ങനെയൊരു പേജ് നിലവിലുള്ള കാര്യം അടുത്തിടെയാണ് മനസ്സിലാക്കിയത്. ഫാൻസ് സംഘങ്ങൾ എന്ന ആശയത്തോട് രാഷ്ട്രീയമായും വ്യക്തിപരമായും വിയോജിക്കുന്ന ഒരാളാണ് ഞാൻ. അതു കൊണ്ട് ഈ പേജ് ഒഴിവാക്കണം എന്ന് അത് തയ്യാറാക്കിയവരോട് അഭ്യർത്ഥിക്കുന്നു.ഞാൻ പറയുന്ന ആശയങ്ങൾ കൂടുതൽ പങ്കുവയ്ക്കപ്പെടുന്നത് സന്തോഷകരമായ കാര്യമാണ്. അതിന് ശ്രമിക്കുന്നവരോടുള്ള സ്നേഹവും നന്ദിയും ആദ്യമേ അറിയിക്കുന്നു. അവരുടെ സ്നേഹത്തെയും പരിശ്രമത്തെയും മാനിക്കുകയും ചെയ്യുന്നു. പക്ഷേ ആ ആശയപ്രചരണം ഫാൻസ് കൂട്ടായ്മകൾ വഴിയാകുന്നത് നല്ലതല്ല. സംവാദപരവും ജനാധിപത്യപരവുമായ ഒരു ആശയവിനിമയരീതിയല്ല ഫാൻസ് ക്ലബുകളും മറ്റും പുലർത്തുന്നത് എന്നാണ് ഞാൻ കരുതുന്നത്.ഇതൊഴിവാക്കണമെന്ന് ബന്ധപ്പെട്ടവരോട് അഭ്യർത്ഥിക്കുന്നു.
https://www.facebook.com/Malayalivartha