നോട്ട് നിരോധനത്തിന്റെ മൂന്നാം വാര്‍ഷിക ദിനത്തില്‍ ട്രോളുമായി ഇപി ജയരാജന്‍

നോട്ട് നിരോധനത്തിന്റെ മൂന്നാം വാര്‍ഷിക ദിനത്തില്‍ ട്രോള്‍ പോസ്റ്റുമായി വ്യവസായ മന്ത്രി ഇ പി ജയരാജന്‍. 'നവംബര്‍ 8, രാത്രി 8 മണിയോടടുക്കുന്നു, ഭയം വേണ്ട, ജാഗ്രത' എന്നാണ് ഇ പി ജയരാജന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
2016 നവംബര്‍ എട്ട് രാത്രി എട്ടിനായിരുന്നു 1000, 500 നോട്ടുകള്‍ അസാധുവാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപനം നടത്തിയത്. ജയരാജന്റെ പോസ്റ്റിന് താഴെ അനുകൂലിച്ചും എതിര്‍ത്തും നിരവധി കമന്റുകളാണ് പ്രത്യക്ഷപ്പെട്ടത്.
https://www.facebook.com/Malayalivartha