സംസ്ഥാനത്ത് സ്വകാര്യ ബസുകൾ 22 മുതല്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്...

സംസ്ഥാനത്ത് സ്വകാര്യ ബസുകൾ വീണ്ടും പണിമുടക്കിലേക്ക്. അനിശ്ചിതകാല പണിമുടക്കാണ് ബസ് ഓപ്പറേറ്റേഴ്സ് കോർഡിനേഷൻ കമ്മിറ്റി ആഹ്വനം ചെയ്തിട്ടുള്ളത് .. ഡീസൽ വില വർധനവും പരിപാലന ചെലവും വർധിച്ചതനുസരിച്ച് ബസ് ചാർജ് വർദ്ധിപ്പിക്കണം എന്നാണു ഇവരുടെ പ്രധാന ആവശ്യം .. നവംബർ 22 മുതല്‍ പണിമുടക്കുമെന്നാണ് ബസ് ഓപ്പറേറ്റേഴ്സ് കോർഡിനേഷൻ കമ്മിറ്റി അറിയിച്ചിരിക്കുന്നത്
മിനിമം ചാർജ് പത്ത് രൂപയാക്കുക, കെഎസ്ആര്‍ടിസിയിലും സ്വകാര്യ ബസ്സുകളിലും കണ്‍സെഷന്‍ ഒരുപോലെയാക്കുക, സര്‍ക്കാര്‍- എയ്ഡഡ് സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളുടെ യാത്രാ ഇളവ് അമ്പത് ശതമാനമാക്കുക, സ്വാശ്രയ- സ്വകാര്യ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളുടെ യാത്രാ ഇളവ് പൂര്‍ണ്ണമായും ഒഴിവാക്കുക എന്നിവയും ബസുടമകളുടെ ആവശ്യങ്ങളാണ്. ഇത്തരം ആവശ്യങ്ങൾ മുൻനിർത്തിയാണ് ബസുടമകൾ സമരം ചെയ്യുന്നത്
https://www.facebook.com/Malayalivartha