Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴ.. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത..ജാഗ്രത നിർദ്ദേശം.. അതിതീവ്ര ന്യൂനമർദ്ദം..


വാഹനാപകടത്തിൽ പരിക്കേറ്റ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെ സന്ദർശിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..ഇപ്പോഴും തിരിഞ്ഞു നോക്കാതെ വി ഡി..


സി പി എമ്മിൽ ഗൂഢനീക്കം..പിണറായി മത്സരിക്കാൻ അവസരം നൽകാതിരുന്ന മുൻമന്ത്രി എ.കെ. ബാലന്റെ നേതൃത്വത്തിൽ ഒരു വിഭാഗം സി പി എം നേതാക്കളാണ് പിണറായിക്കെതിരെ നീങ്ങുന്നത്..


ആന്റോ അഗസ്റ്റിന്റെ വാഴവറ്റയിലെ വീട്..അനധികൃതമായി നിർമിച്ചതെന്ന് എക്സൈസ് സംഘത്തിന്റെ കണ്ടെത്തൽ..കോടികളുടെ കൊട്ടാരം ഉടനെ പൊളിക്കും..മുതലാളിയുടെ കിടപ്പാടം നഷ്ടപ്പെടും..


ഞെട്ടലോടെ സുരക്ഷാ ഏജൻസികൾ... ഭക്ഷ്യവിഷബാധയെന്ന് സംശയം; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഛർദിയും തളർച്ചയും; കർണാടകയിലെ പരിപാടികളിൽ പങ്കെടുത്തില്ല

സംസ്ഥാനത്ത് സമാന്തര പോലീസ്, പേര് ഊരാളുങ്കൽ; പോലീസിന്റെ അതീവരഹസ്യമായ ഡേറ്റാ ബെയിസും ഊരാളുങ്കലിന് സർക്കാർ തുറന്നു കൊടുത്തു; കരമന - കളിയിക്കാവിള റോഡ് ഉൾപ്പെടെയുള്ള സംസ്ഥാനത്തെ പ്രമുഖ മരാമത്ത് ജോലികൾനിർവഹിക്കുന്നത് സി പി എമ്മിന് ഏറെ വേണ്ടപ്പെട്ട ഊരാളുങ്കൽ സഹകരണ സംഘം

12 NOVEMBER 2019 04:46 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴ.. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത..ജാഗ്രത നിർദ്ദേശം.. അതിതീവ്ര ന്യൂനമർദ്ദം..

വാഹനാപകടത്തിൽ പരിക്കേറ്റ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെ സന്ദർശിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..ഇപ്പോഴും തിരിഞ്ഞു നോക്കാതെ വി ഡി..

സി പി എമ്മിൽ ഗൂഢനീക്കം..പിണറായി മത്സരിക്കാൻ അവസരം നൽകാതിരുന്ന മുൻമന്ത്രി എ.കെ. ബാലന്റെ നേതൃത്വത്തിൽ ഒരു വിഭാഗം സി പി എം നേതാക്കളാണ് പിണറായിക്കെതിരെ നീങ്ങുന്നത്..

ആന്റോ അഗസ്റ്റിന്റെ വാഴവറ്റയിലെ വീട്..അനധികൃതമായി നിർമിച്ചതെന്ന് എക്സൈസ് സംഘത്തിന്റെ കണ്ടെത്തൽ..കോടികളുടെ കൊട്ടാരം ഉടനെ പൊളിക്കും..മുതലാളിയുടെ കിടപ്പാടം നഷ്ടപ്പെടും..

മുഖ്യമന്ത്രി വിഡി സതീശൻ രണ്ടാം വിവാഹം കഴിച്ചുവെന്ന ആരോപണത്തിൽ എടുത്ത സൈബർ കേസ്: അന്റോ അഗസ്റ്റിന്റെ മുൻകൂർ ജാമ്യഹർജിയിൽ പോലീസ് റിപ്പോർട്ട് 23 ന് ഹാജരാക്കാൻ ജില്ലാ കോടതി ഉത്തരവ് 

കേരളം ഭരിക്കുന്നത് സി പി എമ്മോ ഊരാളുങ്കൽ സഹകരണ സംഘമോ? മലയാളികൾ ഇത്തരത്തിൽ സംശയിച്ചാൽ അവരെ കുറ്റം പറയാനാവില്ല. പോലീസിന്റെ അതീവരഹസ്യമായ ഡേറ്റാ ബെയിസും ഊരാളുങ്കലിന് സർക്കാർ തുറന്നു കൊടുത്തു. സി പി എമ്മിന് ഏറെ വേണ്ടപ്പെട്ട ഊരാളുങ്കൽ സഹകരണ സംഘമാണ് കരമന - കളിയിക്കാവിള റോഡ് ഉൾപ്പെടെയുള്ള സംസ്ഥാനത്തെ പ്രമുഖ മരാമത്ത് ജോലികൾനിർവഹിക്കുന്നത്. ഖജനാവിൽ നിന്നും മരാമത്ത് ജോലികൾക്കായി നീക്കി വയ്ക്കുന്ന തുകയിൽ 70 ശതമാനവും പോകുന്നത് ഊരാളുങ്കലിന്റെ പോക്കറ്റിലേക്കാണ്.

അതീവ രഹസ്യ ഫയലുകൾ കൈകാര്യം ചെയ്യുന്ന ഡേറ്റാ ബെയ്സ് ഊരാളുങ്കലിന് തുറന്നു കൊടുത്തത് സോഫ്റ്റ് വെയർ നിർമ്മാണത്തിന് വേണ്ടിയാണ്. കേരളത്തിൽ സോഫ്റ്റ് വെയർ നിർമ്മിക്കാൻ വേണ്ടി നിരവധി സർക്കാർ സ്ഥാപനങ്ങളുണ്ട്. സർക്കാർ സ്ഥാപനത്തിന് വിവരങ്ങൾ കൈമാറിയാൽ അതുകൊണ്ട് പ്രത്യേകിച്ച് ഒരു ദോഷവും ഇല്ല. എന്നാൽ സർക്കാർ ഇക്കാര്യം പൂർണമായും ഒഴിവാക്കി. സർക്കാർ സ്ഥാപനത്തെ ഒഴിവാക്കി സ്വകാര്യ സ്ഥാപനത്തിന് കോടികളുടെ പദ്ധതി എന്തിനു നൽകി എന്ന് മനസ്സിലാക്കുമ്പോഴാണ് ഇതിലൂടെ മറിയുന്ന കോടികളെ കുറിച്ച് നാം അറിയുന്നത്.

ഒക്ടോബർ 29 നാണ് ഇത് സംബന്ധിച്ച് ലോക്നാഥ് ബഹറയുടെ ഉത്തരവ് ഇറങ്ങിയത്. പസ്പോർട്ട് അപേക്ഷകളുടെ പരിശോധനക്കുള്ള സോഫ്റ്റ് വെയറാണ് നിർമ്മിക്കുന്നത്. ക്രൈം ആന്റ് ക്രിമിനൽ ട്രാക്കിംഗ് നെറ്റവർക്ക് സിസ്റ്റത്തിലെ വിവരങ്ങളാണ് ഇത്തരത്തിൽ ഊരാളുങ്കലിന് പരിശോധിക്കാൻ കഴിയുന്നത്. ലോ ആന്റ് ഓർഡറിലെ വിവരങ്ങൾ ഒരു സ്വകാര്യ സ്ഥാപനത്തിന് പരിശോധിക്കാൻ കഴിയുക എന്നാൽ ക്രമസമാധാന നിലയിൽ ഒരു സ്വകാര്യ സ്ഥാപനത്തിനു ഇടപെട്ടാൻ കഴിയും എന്നാണ് അർത്ഥം. സംസ്ഥാന പോലീസിന്റെ സൈബർ സുരക്ഷാ മാനദണ്ഡങ്ങൾ മറികടന്ന് ഡേറ്റാ ബേസിൽ പ്രവേശിക്കാനുള്ള അനുമതിയും സൊസൈറ്റിക്ക് നൽകിയിട്ടുണ്ട്. സംസ്ഥാനത്തെ മുഴുവൻ പോലീസ് വിവരങ്ങളും ഊരാളുങ്കലിലെ ജീവനകാർക്ക് ലഭ്യമാകും. അതായത് ഒരു സമാന്തര പോലീസ് ആസ്ഥാനമായി സൊസൈറ്റി പ്രവർത്തിക്കും.

സോഫ്റ്റ് വെയർ നിർമ്മിക്കാൻ സ്വകാര്യ ഏജൻസികൾക്ക് നൽകുമ്പോൾ കൃത്യമായ വിവരങ്ങൾ നൽകാറില്ല. പലപ്പോഴും സാമ്പിൾ വിവരങ്ങളാണ് നൽകുന്നത്. ഇക്കാര്യം ആഭ്യന്തരവകുപ്പ് ജീവനക്കാർ ചൂണ്ടികാണിച്ചെങ്കിലും ഊരാളുങ്കലിനെ സംശയിക്കേണ്ടതില്ലെന്നായിരുന്നു പോലീസ് ആസ്ഥാനത്തിന്റെ മറുപടി. പാസ്പോർട്ടുമായി ബന്ധപ്പെട്ട വിവരങ്ങൾ മാത്രമാണ് നൽകുന്നതെന്ന് സംസ്ഥാന പോലീസ് മേധാവി അറിയിച്ചു.

സർക്കാർ മേഖലയിലുള്ള ജോലികളാണ് ഊരാളുങ്കലിന് കൂടുതലായും കിട്ടുന്നത്. രാമനാട്ടുകര ഫ്ലൈ ഓവർ, കോഴിക്കോട് നഗരവികസനം, റെഗുലേറ്റർ കം ബ്രിഡ്ജ്, പിണറായി കമ്മ്യൂണിറ്റി പാർക്ക്, വെള്ളിമാട്കുന്ന് ജണ്ടർ പാർക്ക് തുടങ്ങിയ നിർമ്മാണ ജോലികൾ പുരോഗമിക്കുന്നുണ്ട്. മലബാറിലെ ഊരാളുങ്കൽ ഗ്രാമത്തിലാണ് സൊസൈറ്റി ജന്മമെടുത്തത്. വാഗ്ഭടാനന്ദയാണ് സംഘത്തിന്റെ സ്ഥാപകൻ. ഇന്ന് ഏഷ്യയിലെ ഏറ്റവും വലിയ സഹകരണ സ്ഥാപനം എന്നാണ് സൊസൈറ്റി അവകാശപ്പെടുന്നത്. സി പി എം അധികാരത്തിൽ വരുമ്പോൾ സൊസൈറ്റിക്ക് സുവർണയുഗം സംജാതമാകും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അതിതീവ്ര ന്യൂനമർദ്ദം..  (5 minutes ago)

RAMESH CHENNITHALA കൂടിക്കാഴ്ച 20 മിനിറ്റോളം നീണ്ടു  (20 minutes ago)

എന്താണ് സംഭവിക്കുന്നതെന്ന് കാത്തിരുന്ന് കാണാം.  (2 hours ago)

Anto-Augustine ആന്റോ അഗസ്റ്റിന്റെ വീട് അനധികൃതമായി നിർമിച്ചത്;  (2 hours ago)

ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​ത ക്രി​ക്ക​റ്റ്.... ഇ​ന്ത്യ​ക്ക് ഇന്ന് സെ​മി​ഫൈ​ന​ൽ പോ​രാ​ട്ടം  (4 hours ago)

മുഖ്യമന്ത്രി വിഡി സതീശൻ രണ്ടാം വിവാഹം കഴിച്ചുവെന്ന ആരോപണത്തിൽ എടുത്ത സൈബർ കേസ്: അന്റോ അഗസ്റ്റിന്റെ മുൻകൂർ ജാമ്യഹർജിയിൽ പോലീസ് റിപ്പോർട്ട് 23 ന് ഹാജരാക്കാൻ ജില്ലാ കോടതി ഉത്തരവ്   (4 hours ago)

ഞെട്ടലോടെ സുരക്ഷാ ഏജൻസികൾ... ഭക്ഷ്യവിഷബാധയെന്ന് സംശയം; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഛർദിയും തളർച്ചയും; കർണാടകയിലെ പരിപാടികളിൽ പങ്കെടുത്തില്ല  (5 hours ago)

ശബരിമലയിൽ ഇന്നും അരവണയ്ക്ക് നിയന്ത്രണം. ഇന്നും ഒരാൾക്ക് ഒരു അരവണ മാത്രം.. പ്രസാദം കിട്ടാതെ നിരാശരായി ഒട്ടേറെ പേർ മലയിറങ്ങി, പ്രതിഷേധവുമായി ഭക്തർ  (5 hours ago)

കണ്ണീർക്കാഴ്ചയായി.. ആലപ്പുഴ കരുവാറ്റയിൽ ട്രെയിൻ തട്ടി രണ്ടുപേർ മരിച്ചു....  (5 hours ago)

ചരിത്രപ്രസിദ്ധമായ ഓച്ചിറ 28-ാം ഓണാഘോഷത്തിന് മൂന്ന് താലൂക്കുകളിൽ അവധി അനുവദിച്ച് സംസ്ഥാന സർക്കാർ...  (6 hours ago)

18ാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി-ഹ്രസ്വചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കാനിരുന്ന 31 ചിത്രങ്ങള്‍ക്ക് പ്രദര്‍ശനാനുമതി നല്‍കിയില്ല കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം  (6 hours ago)

ശബരിമല തീർഥാടനകാലത്തെ റോഡ് ഗതാഗതം സുരക്ഷിതമാക്കാൻ 13.88 കോടി രൂപയുടെ പ്രത്യേക പദ്ധതികൾക്ക് കേരള റോഡ് സുരക്ഷ അതോറിറ്റി അംഗീകാരം...  (6 hours ago)

മുഖ്യമന്ത്രി വി.ഡി. സതീശൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി....  (6 hours ago)

തൊഴിൽ മുന്നേറ്റവും അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങളും; ഈ ആഴ്ചയിലെ വാരഫലം!  (7 hours ago)

സൂര്യാനുഗ്രഹത്താൽ സാമ്പത്തിക നേട്ടവും പദവിയും ആർക്കൊക്കെ? സ  (7 hours ago)

Malayali Vartha Recommends