Widgets Magazine
18
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇറാനും അമേരിക്കയും തമ്മിലുള്ള വ്യോമാക്രമണം..രുരാജ്യങ്ങളും പരസ്പരം മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തി..കുവൈറ്റ് സൈനികര്‍ക്ക് പരിക്കേറ്റു...


കിളിമാനൂരിലെ സിനിമ സ്റ്റെല്‍ തട്ടിക്കൊണ്ടുപോകല്‍.. പ്രതികള്‍ക്കായി തിരച്ചില്‍.. മകളെ വിവാഹം കഴിച്ചു കൊടുക്കാത്തത്തിലെ പക..ഒരു മുറിയിൽ ഗ്ലാസുകൾ കൊണ്ട് സൗണ്ട് പ്രൂഫ് സംവിധാനവും ഒരുക്കി..


മാസപ്പടി കോടികള്‍ അപ്പാടെ കണ്ടുകെട്ടാന്‍ ഇഡി..കോടിക്കണക്കിന് രൂപ വീണാ വിജയന്‍ പല വഴി ചെലവഴിച്ചതായും ഇതൊക്കെ ഏതു വഴി വന്നതാണെന്നും ഇഡി തെളിവടക്കം കണ്ടെത്തി..


ആലപ്പുഴ രക്ഷാപ്രവർത്തനം.. എം. ആർ അജിത് കുമാറിനെതിരെ അച്ചടക്ക നടപടിയെടുക്കാൻ കഴിയാതെ സർക്കാർ തലപുകയ്ക്കുന്നു... കോടതിയിൽ തിരിച്ചടിയുണ്ടാകുമെന്ന് ഡിജിപിക്ക് നിയമോപദേശം..


മുൻകരുതലോടെ വി ഡി സതീശൻ..കെഎസ്യുവിനെ പുകഴ്ത്തി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍..അലോഷ്യസിന് വേണ്ടി കെ സി.. പോസ്റ്റ് യുദ്ധവുമായി കെ എസ് യു..

അദാനി എല്ലാം തീരുമാനിച്ചത് പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്ന കഴിഞ്ഞ സർക്കാരിന്റെ അവസാനകാലത്ത്.. അദാനി പിണറായി സർക്കാരിന് നൽകിയ കമ്മീഷന്റെ കണക്ക് പുറത്തുവരുമോ..?

09 JULY 2026 11:41 AM IST
മലയാളി വാര്‍ത്ത

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ലോകത്തെ ഏറ്റവും വലിയ കണ്ടെയ്‌നര്‍ ഷിപ്പിംഗ് കമ്പനിയായ എം.എസ്.സി ഓഹരി പങ്കാളിത്തത്തോടെ ടെര്‍മിനല്‍ സ്ഥാപിക്കാന്‍ അദാനി തീരുമാനിച്ചത് പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്ന കഴിഞ്ഞ സർക്കാരിന്റെ അവസാനകാലത്ത്. വിദേശ നിക്ഷേപവുമായി ബന്ധപ്പെട്ട്  സി.പി.എം നടത്തുന്ന കുപ്രചാരണങ്ങളുടെയും ഇരട്ടത്താപ്പിന്റെയും കൃത്യമായ തെളിവുകള്‍ പുറത്തുവന്നു. തീരുമാനം നേരത്തെ  പിണറായി വിജയനെ അറിയിച്ചതായും അദ്ദേഹം പച്ചക്കൊടി കാണിച്ചതുമായാണ് അദാനിയിൽ നിന്നും പുറത്തുവരുന്ന   വാർത്തകൾ. സർക്കാർ ഒരു തുടർച്ചയാണെന്നും മുഖ്യമന്ത്രി കസേര ഒഴിയുമ്പോൾ സി പി എം തങ്ങളെ മുൾമുനയിൽ നിർത്തുമെന്ന്  പ്രതീക്ഷിച്ചില്ലെന്നും അദാനിയുടെ ഒരു വക്താവ് പറഞ്ഞു.

 

ഇനി അദാനി പിണറായി സർക്കാരിന് നൽകിയ കമ്മീഷന്റെ കണക്ക് പുറത്തുവരുമോ എന്നാണ് അറിയേണ്ടത്. കോൺഗ്രസ് നേതാവ്  ശബരീനാഥന്റെ ഭാര്യ ദിവ്യ എസ് അയ്യർക്ക് ഇതുസംബന്ധിച്ചുള്ള വിവരങ്ങൾ അറിയാമായിരുന്നു എന്നും റിപ്പോർട്ടുണ്ട്. ഇക്കാര്യം പുതിയ സർക്കാരിനെ അറിയിക്കാത്തതാണ് വിസിൽ എം ഡി സ്ഥാനത്ത് നിന്നും ദിവ്യ തെറിക്കാനുള്ള കാരണമെന്നും മനസിലാക്കുന്നു. .ഇന്നലെ പത്രസമ്മേളനത്തിൽ ദിവ്യയെ കഴിഞ്ഞ സർക്കാരിന്റെ വിസിൽ എം ഡി എന്ന് വിശേഷിപ്പിക്കാനും മുഖ്യമന്ത്രി മറന്നില്ല. എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് വിഴിഞ്ഞം കോണ്‍ക്ലേവില്‍ എം.എസ്.സി കമ്പനിയിലെ പ്രമുഖര്‍ പങ്കെടുത്തിരുന്നുവെന്നും, വിഴിഞ്ഞത്ത് ചരക്കുനീക്കം ആരംഭിച്ച ശേഷം എത്തിയ കപ്പലുകളില്‍ ഭൂരിഭാഗവും എം.എസ്.സിയുടേതായിരുന്നുവെന്നും ദേശാഭിമാനി തന്നെ മുന്‍പ് അഭിമാനത്തോടെ എഴുതിപ്പിടിപ്പിച്ചിരുന്നു.

 

വിഴിഞ്ഞത്തിന്റെ വികസനത്തിന് ഈ കമ്പനിയുടെ വരവ് അനിവാര്യമാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചവര്‍ തന്നെയാണ് ഭരണം മാറിയപ്പോള്‍ രാഷ്ട്രീയ ലാഭത്തിന് വേണ്ടി മാത്രം ഇതില്‍ അഴിമതിയും രഹസ്യ ഇടപാടുകളും ആരോപിക്കുന്നത്.മുഖ്യമന്ത്രി വി.ഡി സതീശനും അദാനി ഗ്രൂപ്പും തമ്മില്‍ ജനവിരുദ്ധമായ 'രഹസ്യ ഇടപാട്' നടത്തിയാണ് എം.എസ്.സിക്ക് വിഴിഞ്ഞത്ത് വഴിവിട്ട സൗകര്യം ഒരുക്കുന്നതെന്നാണ് സി.പി.എം ഇപ്പോള്‍ ആക്ഷേപിക്കുന്നത്. എന്നാല്‍, ഈ നീക്കങ്ങളെല്ലാം മാസങ്ങള്‍ക്ക് മുന്‍പ് തന്നെ പാര്‍ട്ടിയും പാര്‍ട്ടിയുടെ മുഖപത്രവും കൃത്യമായി അറിഞ്ഞിരുന്നുവെന്നും അത് പോസിറ്റീവായി റിപ്പോര്‍ട്ട് ചെയ്തിരുന്നുവെന്നുമാണ് പുറത്തുവരുന്ന രേഖകള്‍ വ്യക്തമാക്കുന്നത്.വി.ഡി സതീശന്‍ സര്‍ക്കാര്‍ അധികാരമേറ്റത് കഴിഞ്ഞ മെയ് മാസത്തിലാണ്. മെയ് 18-നായിരുന്നു പുതിയ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്.

എന്നാല്‍ പുതിയ സര്‍ക്കാര്‍ അധികാരമേറ്റ് ദിവസങ്ങള്‍ക്കകം, അതായത് ജൂണ്‍ ആദ്യവാരം തന്നെ സി.പി.എം മുഖപത്രമായ ദേശാഭിമാനിയില്‍ 'വിഴിഞ്ഞത്ത് വരും, എം.എസ്.സി ടെര്‍മിനല്‍; ഓഹരി വാങ്ങാനുള്ള ചര്‍ച്ച വേഗതയിലാക്കി' എന്ന തലക്കെട്ടില്‍ വലിയ പ്രാധാന്യത്തോടെ വാര്‍ത്ത വന്നിരുന്നു. മെയ് മാസത്തില്‍ പുതിയ സര്‍ക്കാര്‍ വരുന്നതിന് മുന്‍പ് തന്നെ അദാനി പോര്‍ട്‌സും എം.എസ്.സി പ്രതിനിധികളും തമ്മില്‍ 49 ശതമാനം വരെ ഓഹരി പങ്കാളിത്തത്തിനായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയായിരുന്നുവെന്ന് ഈ വാര്‍ത്തയില്‍ ദേശാഭിമാനി തന്നെ വ്യക്തമാക്കുന്നുണ്ട്. കാര്യങ്ങള്‍ ഇത്രയും സുതാര്യമായിരിക്കെയാണ് ഇപ്പോള്‍ പുതിയ സര്‍ക്കാരിനെതിരെ സി.പി.എം 'രഹസ്യ ഡീല്‍' ആരോപണവുമായി രംഗത്തെത്തുന്നത്. അതായത് വാർത്ത പ്രസിദ്ധീകരിച്ചത് പിണറായി വിജയൻ സർക്കാരിന്റെ നേട്ടം എന്ന നിലയ്ക്കാണ്. 

 

എം.എസ്.സി കമ്പനി വിഴിഞ്ഞത്ത് എത്തുന്നതോടെ തുറമുഖം ഒരു പ്രത്യേക കമ്പനിയുടെ കുത്തകയായി മാറുമെന്ന സി.പി.എമ്മിന്റെ വാദവും വസ്തുതകള്‍ക്ക് നിരക്കാത്തതാണെന്ന് തെളിയുകയാണ്. ഇതിന് ഉത്തമ ഉദാഹരണമാണ് അദാനി ഗ്രൂപ്പിന്റെ തന്നെ കീഴിലുള്ള 'അദാനി എന്നൂര്‍ ടെര്‍മിനല്‍'. വിഴിഞ്ഞത്തിന് സമാനമായി എന്നൂര്‍ ടെര്‍മിനലിലും എം.എസ്.സി കമ്പനിക്ക് 49 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്.എന്നാല്‍ എന്നൂര്‍ തുറമുഖത്ത് അടുത്തിടെ അടുത്ത കപ്പലുകളുടെ ഔദ്യോഗിക ലിസ്റ്റുകള്‍ പരിശോധിച്ചാല്‍ അവിടെ യാതൊരുവിധ കുത്തകയും നിലനില്‍ക്കുന്നില്ലെന്ന് വ്യക്തമാകും. എം.എസ്.സി കമ്പനിയുടെ കപ്പലുകള്‍ക്ക് പുറമെ ലോകത്തെ മറ്റൊരു പ്രമുഖ ഷിപ്പിംഗ് ഭീമനായ 'മെര്‍സ്‌ക്'  ഉള്‍പ്പെടെയുള്ള ഭൂരിഭാഗം മറ്റ് മുന്‍നിര കമ്പനികളുടെയും കപ്പലുകള്‍ നിരന്തരമായി എന്നൂര്‍ ടെര്‍മിനലില്‍ വരികയും ചരക്കിറക്കുകയും ചെയ്യുന്നുണ്ട്.

 

ഇതേ മാതൃക തന്നെയാണ് വിഴിഞ്ഞത്തും വരാന്‍ പോകുന്നത് എന്നതിനാല്‍ സി.പി.എമ്മിന്റെ കുത്തക പ്രചാരണം രാഷ്ട്രീയ പ്രേരിതം മാത്രമാണ്.വിഴിഞ്ഞം പദ്ധതിക്കായി സംസ്ഥാന സര്‍ക്കാര്‍ 5500 കോടി രൂപ നിക്ഷേപിച്ചുവെന്നാണ് സി.പി.എം കേന്ദ്രങ്ങള്‍ പൊതുസമൂഹത്തില്‍ നിരന്തരം അവകാശപ്പെടുന്നത്. എന്നാല്‍ ഈ കണക്കുകള്‍ പൂര്‍ണ്ണമായും വ്യാജമാണെന്ന് തെളിയിക്കുന്ന ഔദ്യോഗിക രേഖകള്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. 2026 ജൂലൈ 1-ന് നിയമസഭയില്‍ മുഖ്യമന്ത്രി വി.ഡി സതീശന്‍ തന്നെ നല്‍കിയ ഔദ്യോഗിക മറുപടി പ്രകാരം വിഴിഞ്ഞം പദ്ധതിക്കായി സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ ചെലവഴിച്ചത് 3764.54 കോടി രൂപ മാത്രമാണ്.അതേസമയം, ആദ്യഘട്ടത്തില്‍ അദാനി കമ്പനി 2454 കോടി രൂപയാണ് മുടക്കേണ്ടിയിരുന്നതെങ്കില്‍, കരാര്‍ വ്യവസ്ഥകളേക്കാള്‍ ഏകദേശം ഇരട്ടിയോളം തുകയായ 4500 കോടി രൂപയാണ് അദാനി ഗ്രൂപ്പ് നിലവില്‍ പദ്ധതിക്കായി നേരിട്ട് നിക്ഷേപിച്ചിരിക്കുന്നത്. ഒന്നാം ഘട്ടത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ 817.80 കോടിയും സംസ്ഥാന സര്‍ക്കാരിന്റെ വിഹിതവും ചേര്‍ത്താണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.

 

തുടര്‍ഘട്ടങ്ങള്‍ക്കായി ഏകദേശം 19000 കോടി രൂപയോളം അദാനി കമ്പനി നിക്ഷേപിക്കുമെന്നാണ് റിപ്പോര്‍ട്ട്.പദ്ധതിയുമായി ബന്ധപ്പെട്ട് റെയില്‍ കണക്റ്റിവിറ്റിയും ഔട്ടര്‍ റിംഗ് റോഡും ഉള്‍പ്പെടെയുള്ള വികസന പ്രവര്‍ത്തനങ്ങളുമായി വി.ഡി സതീശന്‍ സര്‍ക്കാര്‍ അതിവേഗം മുന്നോട്ട് പോവുകയാണ്. ഇതിനിടെയാണ് പുതിയ വിവാദങ്ങള്‍.വിഴിഞ്ഞം വിവാദ ഓഹരി ഇടപാട് സംബന്ധിച്ച് പ്രതിപക്ഷത്തിന് മുഖ്യമന്ത്രി വി.ഡി. സതീശൻ മറുപടി നൽകിയത് പാർട്ടി മുഖപത്രത്തിൽ ജൂൺ 5 ന് വന്ന വാർത്ത ചൂണ്ടിക്കാട്ടിയാണ്. ഒരു വർഷം മുൻപുതന്നെ അദാനിയും എംഎസ്‌സിയും തമ്മിൽ ചർച്ച ആരംഭിച്ചിരുന്നുവെന്നും ഇതേക്കുറിച്ച് ഇടതു സർക്കാരിന് അറിയാമായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. സർക്കാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മറ്റു മാധ്യമങ്ങൾക്കു ലഭിക്കാത്ത വാർത്ത പാർട്ടി മുഖപത്രത്തിൽ വന്നതെന്നും സതീശൻ പറഞ്ഞു.

 

ഓഹരി കൈമാറ്റം സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ ജൂൺ 30 നാണ് പുറത്ത് വന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞിരുന്നു.എന്നാൽ ജൂൺ 5 നാണ് പാർട്ടി പത്രം ഓഹരി കൈമാറ്റം സംബന്ധിച്ച വാർത്ത പ്രസിദ്ധീകരിച്ചത്. വിഴിഞ്ഞത്ത് എംഎസ് സി ടെർമിനൽ വരാൻ സാധ്യതയേറിയെന്നും ഇതിന്റെ ഭാഗമായി 49 ശതമാനം ഓഹരി വാങ്ങാൻ അദാനി പോർട്‌സും എംഎസ്‌സിയും തമ്മിൽ ചർച്ചകൾ നടക്കുകയാണെന്നുമാണ് പാർട്ടി മുഖപത്രത്തിലെ വാർത്തയിൽ പറയുന്നത്. തുറമുഖം വാണിജ്യ പ്രവർത്തനം ആരംഭിച്ചു ഒരു വർഷത്തിനു ശേഷം 25 ശതമാനം ഓഹരി വിൽക്കാമെന്നും കരാറിലെ ഈ വ്യവസ്ഥ അനുസരിച്ചാണ് ഓഹരി വിപണന ചർച്ച പുരോഗമിക്കുന്നതെന്നും വാർത്തയിൽ പറയുന്നു.പാർട്ടി മുഖപത്രം ഒന്നാം പേജിൽ വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരി കൈമാറ്റം എൽഡിഎഫ് നേട്ടമാണെന്നും എൽഡിഎഫ് സർക്കാരിന്റെ ദീർഘവീക്ഷണത്തിന്റെ വിജയമാണിതെന്നും അവകാശവാദമുന്നയിച്ചിരുന്നു.

 

സിപിഎം നേതാക്കൾ ഇതിനെതിരെ രംഗത്തുവന്നതോടെയാണ് പത്രം നിലപാട് മാറ്റിയത്. മുഖ്യമന്ത്രി വി.ഡി. സതീശൻ കേരളം നിരന്തരം ഉയർത്തിക്കൊണ്ടിരിക്കുന്ന ഒരു ചോദ്യത്തിന് ഇതുവരെ മറുപടി പറഞ്ഞിട്ടില്ലെന്ന് മുൻ മന്ത്രി തോസ് ഐസക് പറഞ്ഞു. ചാർട്ടേർഡ് ഫ്ലൈറ്റിൽ മംഗലാപുരത്ത് അദാനി കമ്പനി അധികൃതരുമായി നടത്തിയ രഹസ്യ ചർച്ചയിൽ ഓഹരി കൈമാറ്റ പ്രശ്നം ചർച്ച ചെയ്തിരുന്നുവോ എന്നും ഇതിനു മറുപടി പറയാൻ എന്താണ് ഇത്ര വിമ്മിട്ടമെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ‌ കുറിച്ചു. 'ഈ ചോദ്യത്തിന് ഉത്തരം പറയുന്നതിനു പകരം ദേശാഭിമാനിയാണ് എംഎസ്സി കമ്പനിയുടെ നിക്ഷേപ വാർത്ത ആദ്യമായി പുറത്തുവിട്ടതെന്ന കള്ളം പറയാനാണ് അദ്ദേഹം മുതിർന്നത്. ജൂൺ 1-ന് ഇക്കണോമിക് ടൈംസിലും, ജൂൺ 3-ന് മാതൃഭൂമിയിലും വാർത്ത വന്നിരുന്നു. എന്റെ അന്വേഷണത്തിൽ അതിനെ അടിസ്ഥാനമാക്കിയാണ് ദേശാഭിമാനി ജൂൺ 5-ന് വാർത്ത നൽകിയത്. 

 

മറ്റൊരു കാര്യത്തിനുകൂടി വി.ഡി. സതീശൻ അഭിപ്രായം വ്യക്തമാക്കേണ്ടതുണ്ട്. 2598 കോടി രൂപ മുതൽമുടക്കുന്ന അദാനിയുടെ കമ്പനിയുടെ ഓഹരികളുടെ ഇന്നത്തെ മൂല്യം ഏതാണ്ട് 25000 കോടി രൂപയാണ്. 30 വർഷത്തേക്ക് തുറമുഖ നടത്തിപ്പിന്റെ ലാഭം മാത്രമല്ല, ഇതുപോലെ ഉണ്ടാകുന്ന ഷെയർ മൂല്യവർദ്ധനയുടെ നേട്ടത്തിൽ ഒരുപങ്കും കേരളത്തിന് ഇല്ല. എന്നാൽ കേരളം 70 ശതമാനം ചെലവ് വഹിക്കുകയും വേണം. കേരളത്തിന്റെ താല്പര്യങ്ങളെ പൂർണ്ണമായും ബലികഴിച്ചുകൊണ്ടുള്ള ഒരു കരാർ അല്ലേ ഉമ്മൻ ചാണ്ടി തയ്യാറാക്കിയത്. ഇതിൽ എന്തെങ്കിലും നേട്ടം കേരളത്തിന്  ഉണ്ടാകുന്ന തരത്തിൽ  അധിക നിബന്ധനകൾ കൊണ്ടുവരുന്നതിന് ഓഹരി വിൽപ്പനയ്ക്ക് അംഗീകാരം നൽകുന്നതിനു മുമ്പ് കേരള സർക്കാർ മുൻകൈ എടുക്കുമോ? അതോ, അദാനിയുടെ താളത്തിനു തുള്ളുമോ? 

 

ഇപ്പോൾ ലഭ്യമായ വിവരങ്ങൾ അനുസരിച്ച് എംഎസ്സി കമ്പനിയിൽ നിന്നുള്ള നിക്ഷേപം അദാനിയുടെ മറ്റു മേഖലകളുടെ പ്രൊജക്ടുകൾക്കായിട്ടാണ് വിനിയോഗിക്കാൻ ഉദ്ദേശിക്കുന്നതെന്നു വ്യക്തമാണ്. അവസാനമായി വീണ്ടും ചോദിക്കുന്നു തുറമുഖാധിഷ്ഠിത നഗരവികസിത കേരളം സൃഷ്ടിക്കുമ്പോൾ ഉമ്മൻ ചാണ്ടി ഉണ്ടാക്കിയതുപോലുള്ള കരാറുകളെയാണോ നിങ്ങൾ മാതൃകയായി കാണുന്നത്?'- അദ്ദേഹം കുറിച്ചു.  വമ്പൻ ഷിപ്പിങ് കമ്പനിയായ എം.എസ്.സി.ക്ക് തുറമുഖാധിഷ്ഠിത വ്യാപാരത്തിലും ആഗോള ശൃംഖലയുണ്ട്. കണ്ടെയ്‌നർ ഫ്രെയ്റ്റ് സർവീസ്, വെയർഹൗസുകൾ, ലജിസ്റ്റിക് കമ്പനികൾ, ട്രക്ക് സർവീസ് തുടങ്ങിയ മേഖലകളിലാണ് അവർക്ക് സംരംഭങ്ങളുള്ളത്.വിഴിഞ്ഞം കേന്ദ്രമാക്കി കേരളത്തിലും കരയിലും കടലിലും കമ്പനിയുടെ സർവാധിപത്യമുണ്ടായാൽ അത് രാജ്യത്തിന്റെ വ്യാവസായിക താത്‌പര്യങ്ങൾക്ക് എതിരാകും.

മിഷൻസമുദ്ര വഴി കേരളത്തെ സമുദ്രവ്യാപാരരംഗത്ത് വമ്പൻ ശക്തിയാക്കി മാറ്റാനൊരുങ്ങുകയാണ് സംസ്ഥാനസർക്കാർ.കണ്ടെയ്‌നർ കോർപ്പറേഷൻ ഓഫ് ഇന്ത്യ, സെൻട്രൽ വെയർഹൗസിങ് കോർപ്പറേഷൻ തുടങ്ങിയവ വിഴിഞ്ഞത്ത് ലജിസ്റ്റിക്, വെയർഹൗസ് സംരംഭം തുടങ്ങാൻ തയ്യാറെടുത്തുകഴിഞ്ഞു. ആഗോളവമ്പൻമാർ വിപണി കൈയടക്കിയാൽ മറ്റുള്ള സംരംഭകർ വിഴിഞ്ഞം മുൻനിർത്തി കേരളത്തിൽ നിക്ഷേപത്തിന് എത്തുമോയെന്നതും ആശങ്കയാണ്.ഓഹരി കൈമാറ്റത്തിൽ തുറമുഖ മേഖലയിലെ വിദഗ്ധരെ ഉൾക്കൊള്ളിച്ച് കമ്മിറ്റി രൂപവത്കരിച്ച് പഠനം നടത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്. സർക്കാർ നിയന്ത്രണത്തിലുള്ള വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ കമ്പനിയുടെ  റിപ്പോർട്ടും പരിഗണിക്കും. നിശ്ചിതസമയത്തിനകം അനുമതി നൽകണമെന്ന് അദാനി ഗ്രൂപ്പ് കത്തിൽ ആവശ്യപ്പെട്ടിട്ടില്ല.അറബിക്കടലിലെ തന്ത്രപ്രധാന കേന്ദ്രമാണ് വിഴിഞ്ഞം. കര, നാവിക, വ്യോമസേനകളും കോസ്റ്റ്ഗാർഡും കേന്ദ്രങ്ങളൊരുക്കാൻ ലക്ഷ്യമിടുന്നുണ്ട്. ആഗോള മാരിടൈം ഹബ്ബാക്കാൻ‌ കേന്ദ്രസർക്കാരും ശ്രമിക്കുന്നു. 

 

ദേശീയ ആസൂത്രണകമ്മിഷൻ പൊതുസ്വകാര്യ പങ്കാളിത്ത പദ്ധതികൾക്കായി തയ്യാറാക്കിയ മാർഗരേഖയനുസരിച്ചാണ് 2015-ൽ വിഴിഞ്ഞം തുറമുഖ കരാർ ഒപ്പിട്ടു. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തെ ആദ്യ കരാറിൽത്തന്നെ ഓഹരി കൈമാറ്റ വ്യവസ്ഥ ഉൾപ്പെടുത്തി.2024-ൽ സംസ്ഥാനസർക്കാർ സപ്ലിമെന്ററി കരാർ ഒപ്പിട്ടു.2028-ൽ രണ്ടുംമൂന്നുംഘട്ട നിർമാണം പൂർത്തിയാക്കണമെന്നും നിർമാണത്തിലെ കാലതാമസം കണക്കാക്കാതെ 2034 മുതൽ സംസ്ഥാനത്തിന് വരുമാനം നൽകണമെന്നുമുള്ള വ്യവസ്ഥകൾ കൂട്ടിച്ചേർത്തു.നിർമാണം വൈകിയതിൽ അദാനി ഗ്രൂപ്പിൽനിന്ന് പിഴ ഈടാക്കാനും വ്യവസ്ഥയുണ്ട്. അതിനാൽ ഇനി കരാറിൽ നിന്നും പിൻമാറുക സാധ്യമല്ല.കേന്ദ്രസർക്കാർ ഉടമസ്ഥതയിലുള്ള തമിഴ്നാട്ടിലെ എന്നൂർ തുറമുഖത്ത് അദാനി കമ്പനിയുടെ 49 ശതമാനം ഓഹരി മൂന്നുവർഷമായി എം.എസ്.സി കപ്പൽ കമ്പനിക്കാണ്. ഒരു ടെർമിനൽ 2044വരെ പ്രവർത്തിപ്പിക്കുന്നതും എം.എസ്.സിയാണ്.

 

ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തെ മൂന്നാം ടെർമിനലും അവരുടേതാണ്.ഇവിടെയൊന്നുമില്ലാത്ത രാജ്യസുരക്ഷാ ഭീഷണിയാണ് വിഴിഞ്ഞത്ത് 13,000 കോടിയുടെ ഓഹരി വാങ്ങിയ എം.എസ്.സിക്കെതിരെ ഉയരുന്നത്.വല്ലാർപാടം അന്താരാഷ്ട്ര കണ്ടെയ്നർ ടെർമിനലിൽ ദുബായ് ആസ്ഥാനമായ ഡി.പി വേൾഡിന് 85 ശതമാനം ഓഹരിയുണ്ട്. ഇന്ത്യാ ഗേറ്റ്‌വേ ടെർമിനൽ ലിമിറ്റഡെന്ന കമ്പനിയുണ്ടാക്കിയാണ് 30വർഷത്തേക്ക് ഡി.പി വേൾഡ് ടെർമിനൽ പ്രവർത്തിപ്പിക്കുന്നത്. തുറമുഖം കേന്ദ്രത്തിന്റെ ഉടമസ്ഥതയിലാണെങ്കിലും കണ്ടെയ്നർ ടെർമിനൽ ഡി.പി വേൾഡിന്റെ കൈവശമാണ്. കൊച്ചിൻ പോർട്ട് ട്രസ്റ്റുമായുണ്ടാക്കിയ കരാർ പ്രകാരമാണ് പ്രവർത്തനം. ഇതെല്ലാം മറന്നാണ് വിഴിഞ്ഞത്തെ ഓഹരിയിടപാട് വിവാദത്തിലാക്കുന്നത്.ചീഫ് സെക്രട്ടറിയും ധന- നിയമ സെക്രട്ടറിമാരും വിഴിഞ്ഞം തുറമുഖ കമ്പനി എം.ഡിയുമടങ്ങിയ ഉന്നതാധികാര സമിതിയാണ് ഓഹരികൈമാറ്റത്തിനുള്ള അദാനിയുടെ അപേക്ഷ പരിഗണിക്കുന്നത്.

 

അതോടെ, വിവാദങ്ങൾക്ക് അറുതിയാവുമെന്നാണ് അദാനി ഗ്രൂപ്പ് പറയുന്നത്.1.നിലവിൽ പ്രഖ്യാപിച്ച പദ്ധതികൾക്ക് പുറമേ, ക്രൂയിസ് ടെർമിനലും അനുബന്ധ വികസനവും അദാനി പദ്ധതിയിട്ടിരുന്നു2.വിവാദങ്ങൾ കാരണം അനുബന്ധമേഖലകളിലടക്കം കൂടുതൽ നിക്ഷേപകർ വിഴിഞ്ഞത്തേക്കെത്താൻ മടിക്കും. ഇത് വികസനത്തിന് വെല്ലുവിളിയാകുംകണക്കിലും തർക്കംആദ്യഘട്ട തുറമുഖ നിർമ്മാണത്തിന് 5,​500 കോടി സംസ്ഥാനസർക്കാർ മുടക്കിയെന്നാണ് പ്രചാരണം. എന്നാൽ യഥാർത്ഥ കണക്ക് 3040 കോടിയാണെന്ന് അറിയുന്നു. അതേസമയം, 2454കോടി മുടക്കേണ്ടിയിരുന്ന അദാനി 4400 കോടി നിർമ്മാണഘട്ടത്തിൽ മുടക്കി. ഇനിയുള്ള മൂന്ന്ഘട്ടങ്ങൾക്ക് 16,000 കോടിയും മുടക്കും.₹27,120കോടി തുറമുഖത്തിന്റെ ആകെമൂല്യം₹440കോടിയാണ് അ​ദാ​നി​ ​വി​ഴി​ഞ്ഞം​ ​തു​റ​മു​ഖ​ ​ക​മ്പ​നി​യു​ടെ​ 49​%​ ​ഓ​ഹ​രി​ ​എം.​എ​സ്.​സി​ക്ക് ​കൈ​മാ​റി​യാ​ലും​ ​അ​വ​ർ​ക്ക് ​തു​റ​മു​ഖ​ത്ത് ​പ്ര​ത്യേ​ക​ ​അ​വ​കാ​ശ​ങ്ങ​ളു​ണ്ടാ​വി​ല്ലെ​ന്ന് ​അ​ദാ​നി​ ​പോ​ർ​ട്സ് ​സ്പെ​ഷ​ൽ​ ​ഇ​ക്ക​ണോ​മി​ക് ​സോ​ൺ​ ​സി.​ഇ.​ഒ​ ​അ​ശ്വ​നി​ ​ഗു​പ്ത​ ​പ​റ​ഞ്ഞു.​

 

​ക്രൂ​യി​സ്,​ ​ബ​ങ്ക​റിം​ഗ്,​ ​ക​യ​റ്റു​മ​തി​-​ഇ​റ​ക്കു​മ​തി​ ​(​എ​ക്സിം​)​ ​പോ​ലു​ള്ള​ ​പു​തി​യ​ ​ബി​സി​ന​സു​ക​ൾ​ ​വി​ക​സി​പ്പി​ക്കാ​നാ​വും.​ ​സ​ർ​ക്കാ​രു​മാ​യു​ള്ള​ ​ക​രാ​ർ​ ​ലം​ഘി​ക്കാ​തെ​യാ​ണ് ​ഓ​ഹ​രി​യി​ട​പാ​ട്.​ ​എ​ല്ലാ​ ​ന​ട​പ​ടി​ക്ര​മ​ങ്ങ​ളും​ ​പാ​ലി​ച്ചും​ ​അ​നു​മ​തി​ക​ളും​ ​നേ​ടു​ക​യും​ ​ചെ​യ്ത​ശേ​ഷ​മേ​ ​അ​ന്തി​മ​ ​ക​രാ​റൊ​പ്പി​ടൂ.​ ​തു​ട​ർ​ന്നും​ ​അ​ദാ​നി​ ​തു​റ​മു​ഖ​ ​ക​മ്പ​നി​ക്കാ​യി​രി​ക്കും​ ​നി​യ​ന്ത്ര​ണം.​ ​സ്റ്റോ​ക്ക് ​എ​ക്സ്ചേ​ഞ്ച് ​ഫ​യ​ലിം​ഗി​ന് ​ശേ​ഷം​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​രി​നെ​ ​വി​വ​ര​ങ്ങ​ൾ​ ​അ​റി​യി​ച്ചി​ട്ടു​ണ്ട്.​ ​സ​ർ​ക്കാ​രി​ന്റെ​ ​അ​നു​മ​തി​ക്ക് ​ശേ​ഷ​മേ​ ​ഓ​ഹ​രി​ ​കൈ​മാ​റ്റം​ ​ന​ട​ക്കൂ.​ ​എം.​എ​സ്.​സി​ക്കോ​ ​അ​വ​രു​ടെ​ ​അ​നു​ബ​ന്ധ​ ​സ്ഥാ​പ​ന​ങ്ങ​ൾ​ക്കോ​ ​മാ​ത്ര​മാ​യി​ ​പ്ര​ത്യേ​ക​ ​ബെ​ർ​ത്ത് ​അ​വ​കാ​ശം​ ​ന​ൽ​കി​ല്ല.​ ​മ​റ്റ് ​ക​പ്പ​ൽ​ ​ക​മ്പ​നി​ക​ളെ​ ​ത​ട​യു​ക​യി​ല്ലെ​ന്നും​ ​അ​ശ്വ​നി​ ​ഗു​പ്ത​ ​വ്യ​ക്ത​മാ​ക്കി. ബം​ഗ്ലാ​ദേ​ശി​ൽ​ ​നി​ന്നു​ള്ള​ ​കാ​ർ​ഗോ​ ​ആ​ക​ർ​ഷി​ക്കാ​നാ​വും.​ ​ആ​ഗോ​ള​ ​സ​മു​ദ്ര​-​ലോ​ജി​സ്റ്റി​ക്സ് ​ഹ​ബ്ബാ​യി​ ​കേ​ര​ളം​ ​മാ​റു​മെ​ന്നും​ ​അ​ശ്വ​നി​ ​ഗു​പ്ത​ ​പ​റ​ഞ്ഞു.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു; മമ്മൂട്ടി മികച്ച നടന്‍  (1 hour ago)

72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മഞ്ഞുമ്മൽ ബോയ്‌സ് സിനിമയ്ക്ക് നിരാശ  (1 hour ago)

പിണറായി വിജയന്റെ വീടിന് മുന്നിലെ സുരക്ഷക്കായി നിര്‍ത്തിയ പൊലീസ് ജീപ്പ് മാറ്റുന്ന കാര്യം സുരക്ഷാ കമ്മിറ്റി പരിശോധിച്ച് തീരുമാനിക്കും  (1 hour ago)

ഇത് മമ്മൂട്ടി യുഗം..! ബ്രമാണ്ട തിളക്കം...!  (1 hour ago)

എങ്കിൽ വിവാഹം ചെയ്യേണ്ടെന്ന് കത്രീന; വിവാഹ ശേഷം ജീവിതത്തിൽ സംഭവിച്ചത്; തുറന്നുപറഞ്ഞ് വിക്കി കൗശൽ!!!  (3 hours ago)

' ജനനായകന്‍ ' മൂവി സോംഗ് 'അടിയേ എന്‍പൊന്‍തേനേ' പുറത്തിറങ്ങി  (4 hours ago)

മെഡിക്കല്‍ റെപ്രസെന്റേറ്റീവുമാരുടെ ജോലി സമ്മര്‍ദ്ദം കുറയ്ക്കണമെന്ന് ആരോഗ്യമന്ത്രി  (4 hours ago)

ചര്‍മ്മം ദാനം ചെയ്ത ആഷിഖ് വിജയന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് വീണ ജോര്‍ജ്  (4 hours ago)

' ബെത് ലഹേം കുടുംബ യൂണിറ്റ് ' ആഗസ്റ്റ് 21ന് തിയേറ്ററുകളില്‍  (4 hours ago)

കുവൈറ്റ് വ്യോമപാത താല്‍ക്കാലികമായി അടച്ചു  (5 hours ago)

US IRAN തുടര്‍ച്ചയായ ഏഴാം രാത്രിയും യു.എസ്. ആക്രമണം  (5 hours ago)

Kilimanur മാസങ്ങൾ‍ നീണ്ട ഗൂഢാലോചന  (5 hours ago)

VEENA VIJAYAN ഇഡി തെളിവടക്കം കണ്ടെത്തിയിരിക്കുന്നു  (5 hours ago)

M R Ajith kumar സർക്കാർ തലപുകയ്ക്കുന്നു.  (6 hours ago)

V D SATHEESHAN അലോഷ്യസിന് സീറ്റ് കിട്ടാത്ത വിഷമം..  (6 hours ago)

Malayali Vartha Recommends