ഓപ്പറേഷന്‍ തണ്ടർ : 24 മണിക്കൂറിനിടെ രജിസ്റ്റർ ചെയ്തത് 419 കേസുകൾ, 87 പേരെ അറസ്റ്റ് ചെയ്തു,

ഓപ്പറേഷന്‍ തണ്ടറിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി എക്സൈസ് നടത്തിയ പരിശോധനയില്‍ ആകെ 419 കേസുകളിലായി 87 പേര്‍ അറസ്റ്റിലായി. അബ്കാരി കേസുകൾ - 47 NDPS കേസുകൾ - 48 Cotpa കേസുകൾ - 324 പിടിച്ചെടുത്ത വാഹനങ്ങൾ - 2 പരിശോധിച്ച വാഹനങ്ങളുടെ എണ്ണം - 4389
ഈ കേസുകളുമായി ബന്ധപ്പെട്ട് അനധികൃതമായി സൂക്ഷിച്ച115 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവും 268 ലിറ്റർ ചാരായം വാറ്റുന്നതിനായി തയ്യാറാക്കിയ വാഷും 2.27 ഗ്രാം MDMA യും 3 കഞ്ചാവ് ചെടികളും 244 ഗ്രാം കഞ്ചാവും 23 കിലോഗ്രാം നിരോധിത പുകയില ഉൽപ്പന്നങ്ങളും പിടിച്ചെടുത്തു.
ലഹരി വിപണനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് നേരിട്ടും വാട്സ്ആപ്പ് മുഖേനയും 9447178000 എന്ന നമ്പറിൽ എക്സൈസിനെ അറിയിക്കാം. ഈ നമ്പറിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും.
https://www.facebook.com/Malayalivartha
























