ആഭ്യന്തര മാർക്കറ്റിൽ റബറിന് റെക്കോഡ് വില...

ആഭ്യന്തര മാർക്കറ്റിൽ റബറിന് റെക്കോഡ് വില. ഓപ്പൺ മാർക്കറ്റിൽ ആർ.എസ്.എസ് നാലിൻറെ വില കിലോഗ്രാമിന് 269 രൂപയും ലാറ്റക്സിന് 242 രൂപയുമായി. കൊച്ചി, കോട്ടയം മാർക്കറ്റിൽ 268 രൂപയാണ് ആർ.എസ്.എസ് നാലിൻറെ വില.
2024ൽ ആഗസറ്റിൽ 247 രൂപയായിരുന്നു ആർ.എസ്.എസ് 4ൻറെ വില. ഈ കണക്കുകൾ മറികടന്നാണ് റബർ വിലയുടെ ആഭ്യന്തര മാർക്കറ്റിലെ കുതിച്ചു കയറ്റമുണ്ടായത്. രാജ്യാന്തര വിപണിയിൽ റബർ വില കിലോ ഗ്രാമിന് 300 കടന്നു.
തായ്‍ലൻഡ്, മലേഷ്യ, ഇന്തോനേഷ്യ എന്നിവിടങ്ങളിൽ റബർ ഉത്പാദനം കുറഞ്ഞതോടെ മാർക്കറ്റിൽ റബർ എത്തുന്നത് കുറഞ്ഞതാണ് വില ഉയരാൻ കാരണമായത്.
"
https://www.facebook.com/Malayalivartha


























