നടന്‍ വിനായകനെതിരെ കേസെടുത്ത് മാവേലിക്കര പൊലീസ്

സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ നടന്‍ വിനായകനെതിരെ മാവേലിക്കര പൊലീസ് കേസെടുത്തു. കഴിഞ്ഞ വര്‍ഷം ജൂലായിലാണ് കേസിനാസ്പദമായ സംഭവം. മുംബയില്‍ ജോലി ചെയ്യുന്ന തഴക്കര സ്വദേശിയാണ് പരാതി നല്‍കിയത്. പരാതിക്കാരന്റെ പ്രായപൂര്‍ത്തിയാകാത്ത മകളുടെ ചിത്രം വിനായകന്‍ ഫേസ്ബുക്കില്‍ പങ്കുവച്ചിരുന്നു. ഇതിനെതിരെ പരാതിക്കാരന്‍ ബാലാവകാശ കമ്മിഷനെ സമീപിച്ചിരുന്നു. ആലപ്പുഴയില്‍ വച്ച് നടന്ന ബാലാവകാശ കമ്മിഷന്റെ സിറ്റിംഗില്‍ പൊലീസിനോട് കേസെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. തുടര്‍ന്നാണ് പരാതിയില്‍ പൊലീസ് കേസെടുത്തത്.
https://www.facebook.com/Malayalivartha
























