Widgets Magazine
17
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഇന്ന് വിവിധ ഇടങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്


പ്രതികാരദാഹിയായി ട്രംപ്... ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണത്തിനായി അമേരിക്കയും ഇറാനും തമ്മിലുള്ള സൈനികപോരാട്ടം അതീവ ഗുരുതര അവസ്ഥയിലേക്ക്, ആറാം രാത്രിയും ഇറാന്റെ ഉറക്കം കെടുത്തി യുഎസ് വ്യോമാക്രമണം; രണ്ട് പേർ‌ കൊല്ലപ്പെട്ടു, പാലങ്ങൾ തകർന്നു


സങ്കടക്കാഴ്ചയായി... കുമ്പഴയിൽ വാഹനാപകടത്തിൽ സ്‌കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം


പൂജപ്പുര തമലത്ത്‌ മെഡിക്കൽ റെപ്രസെന്റേറ്റീവ് ആത്മഹത്യ ചെയ്ത നിലയിൽ.....


വാഹനയോഗവും സ്വർണ്ണാഭരണ ലബ്ധിയും: ഈ രാശിക്കാർക്ക് ഭാഗ്യദിനം!

ഇന്ത്യന്‍ റെയിവേയുടെ ഫസ്റ്റ് ക്ലാസ് എസി കൂപ്പെ ആഡംബര മണിയറയാക്കി മാറ്റി നവദമ്പതികളുടെ യാത്ര... കോച്ചിനുള്ളില്‍ അതിക്രമിച്ചുകയറി അലങ്കാരപ്പണികള്‍.. ടിടിഇയെ സസ്പെന്‍ഡ് ചെയ്തതു..

09 JULY 2026 04:08 PM IST
മലയാളി വാര്‍ത്ത

നവദമ്പതികളുടെ ഒരാഗ്രഹം കാരണം പണി കിട്ടിയത് റെയിൽ വേയ്ക്ക്.ഇന്ത്യന്‍ റെയിവേയുടെ ഫസ്റ്റ് ക്ലാസ് എസി കൂപ്പെ ആഡംബര മണിയറയാക്കി മാറ്റി നവദമ്പതികളുടെ യാത്ര. മഹാരാഷ്ട്രയില്‍ അരങ്ങേറിയ ഈ അപൂര്‍വ്വ സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ കാട്ടുതീ പോലെ പടര്‍ന്നതോടെ, കടുത്ത സുരക്ഷാവീഴ്ചയുടെ പേരില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ചീഫ് ടിക്കറ്റ് ഇന്‍സ്‌പെക്ടറെ (ടിടിഇ) റെയില്‍വേ സസ്പെന്‍ഡ് ചെയ്തു. അനുമതിയില്ലാതെ കോച്ചിനുള്ളില്‍ അതിക്രമിച്ചുകയറി അലങ്കാരപ്പണികള്‍ നടത്തിയ ഡെക്കറേറ്റര്‍ക്കെതിരെ റെയില്‍വേ കേസെടുക്കുകയും ചെയ്തിട്ടുണ്ട്.

സൌത്ത് സെന്‍ട്രല്‍ റെയില്‍വേയാണ് ഉദ്യോഗസ്ഥനെതിരെ അടിയന്തര നടപടി സ്വീകരിച്ചത്.ജൂലൈ 6-ന് മഹാരാഷ്ട്രയിലെ ജല്‍നയില്‍ നിന്നും മുംബൈയിലേക്ക് പുറപ്പെട്ട ബല്‍ഹര്‍ഷാ-മുംബൈ നന്ദിഗ്രാം എക്സ്പ്രസിലാണ് സംഭവം. ട്രെയിനിലെ ഫസ്റ്റ് ക്ലാസ് എസി കോച്ചിലെ 'ജി കൂപ്പെ'യാണ് യാത്രയ്ക്കായി നവദമ്പതികള്‍ ബുക്ക് ചെയ്തിരുന്നത്. എന്നാല്‍ വെറുമൊരു യാത്രയ്ക്ക് പകരം തങ്ങളുടെ മധുവിധു യാത്ര അവിസ്മരണീയമാക്കാന്‍ ഇവര്‍ റെയില്‍വേ കോച്ച് മുന്‍കൂട്ടി അലങ്കരിക്കാന്‍ പദ്ധതിയിടുകയായിരുന്നു.ട്രെയിന്‍ ജല്‍ന സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന സമയത്താണ് ദമ്പതികള്‍ ഏര്‍പ്പാടാക്കിയ ഡെക്കറേറ്റര്‍ ആരുമറിയാതെ കോച്ചിനുള്ളില്‍ കയറി അലങ്കാരപ്പണികള്‍ നടത്തിയത്.

 

ചുവപ്പും പിങ്കും വെള്ളയും നിറങ്ങളിലുള്ള ബലൂണുകള്‍, ഹൃദയാകൃതിയിലുള്ള അലങ്കാരങ്ങള്‍,പൂമാലകള്‍, ഫെയറി ലൈറ്റുകള്‍ എന്നിവയ്ക്ക് പുറമെ ബെര്‍ത്തുകളില്‍ റോസാപ്പൂ ഇതളുകളും വിതറി കൂപ്പെ ആകെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിലെ ഹണിമൂണ്‍ സ്യൂട്ടിന് സമാനമായി മാറ്റിയിരുന്നു. 'ഐ ലവ് യൂ' എന്നെഴുതിയ ബോര്‍ഡും ഒപ്പം മെഴുകുതിരികളും കൂപ്പെയ്ക്കുള്ളില്‍ കത്തിച്ചുവെച്ചിരുന്നു.ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ റെയില്‍വേ അധികൃതര്‍ ഞെട്ടി. യാതൊരുവിധ മുന്‍കൂര്‍ അനുമതിയുമില്ലാതെ പുറത്തുനിന്നൊരാള്‍ പ്രീമിയം കോച്ചില്‍ കയറി മണിക്കൂറുകളോളം അലങ്കാരപ്പണികള്‍ നടത്തിയത് ഗുരുതരമായ സുരക്ഷാവീഴ്ചയായാണ് റെയില്‍വേ മന്ത്രാലയം വിലയിരുത്തുന്നത്.

 

ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ ഒത്താശയോടെയല്ലാതെ ഇത്രയും വലിയ അലങ്കാരങ്ങള്‍ കോച്ചിനുള്ളില്‍ നടത്താന്‍ സാധിക്കില്ലെന്ന നിഗമനത്തിലാണ് ടിടിഇയെ സസ്പെന്‍ഡ് ചെയ്തത്. സംഭവത്തില്‍ കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടോ എന്നറിയാന്‍ റെയില്‍വേ ഉന്നതതല അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.സോഷ്യല്‍ മീഡിയയില്‍ ഈ വീഡിയോയ്ക്ക് വലിയ രീതിയിലുള്ള പ്രതികരണങ്ങളാണ് ലഭിക്കുന്നത്. 'സുഹാഗ്രാത് എക്‌സ്പ്രസ്', 'ഹണിമൂണ്‍ ഓണ്‍ വീല്‍സ്' എന്നിങ്ങനെ ചിലര്‍ ഇതിനെ തമാശയായി എടുത്തപ്പോള്‍, ഭൂരിഭാഗം പേരും കടുത്ത വിമര്‍ശനവുമായാണ് രംഗത്തെത്തിയത്.

 

 

എസി കോച്ചിനുള്ളില്‍ മെഴുകുതിരികള്‍ കത്തിച്ചുവെച്ചത് വലിയ തീപിടുത്തത്തിന് കാരണമാകുമായിരുന്നില്ലേ എന്നും, പണമുണ്ടെന്ന് കരുതി പൊതുമുതല്‍ സ്വന്തം ഇഷ്ടപ്രകാരം ഉപയോഗിക്കാന്‍ ആര്‍ക്കാണ് അവകാശമെന്നും ആളുകള്‍ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. ഏതായാലും ദമ്പതികളുടെ ആഘോഷം കഴിഞ്ഞെങ്കിലും റെയില്‍വേയ്ക്ക് ഇത് വലിയ തലവേദനയായി മാറിയിരിക്കുകയാണ്.ഇന്ത്യൻ റെയിൽവേ തങ്ങളുടെ യാത്രക്കാരുടെ സുരക്ഷയും സൗകര്യവും വർദ്ധിപ്പിക്കുന്നതിനായി 'ജൻ വിശ്വാസ് ആക്ട് 2026' (Jan Vishwas Act 2026) ഭേദഗതി പ്രകാരം ഒട്ടനവധി പുതിയ നിയമങ്ങളും കനത്ത പിഴകളും പ്രാബല്യത്തിൽ വരുത്തിയിട്ടുണ്ട്.

ടിക്കറ്റില്ലാത്ത യാത്ര: ടിക്കറ്റോ സാധുവായ പാസോ ഇല്ലാതെ യാത്ര ചെയ്താൽ ഈടാക്കുന്ന കുറഞ്ഞ പിഴ തുക 250 രൂപയിൽ നിന്നും 500 രൂപയായി വർദ്ധിപ്പിച്ചു. ഇതിനൊപ്പം യാത്ര ചെയ്ത ദൂരത്തിന്റെ യഥാർത്ഥ നിരക്കും നൽകണം. ലേഡീസ് കോച്ചിൽ കയറിയാൽ: വനിതകൾക്കായി സംവരണം ചെയ്തിട്ടുള്ള കോച്ചുകളിലോ ബെർത്തുകളിലോ പുരുഷന്മാർ അതിക്രമിച്ചു കയറിയാൽ 2500 രൂപ പിഴ ഈടാക്കും. മറ്റൊരാളുടെ ടിക്കറ്റിലെ യാത്ര: മറ്റൊരാളുടെ പേരിൽ ബുക്ക് ചെയ്ത ടിക്കറ്റോ പാസോ ഉപയോഗിച്ച് യാത്ര ചെയ്താൽ 500 രൂപ പിഴ ഈടാക്കുകയും ടിക്കറ്റ് കണ്ടുകെട്ടുകയും ചെയ്യും. നിരോധിത സാധനങ്ങൾ കൊണ്ടുപോകൽ: ട്രെയിനുകളിൽ സ്ഫോടകവസ്തുക്കൾ, കത്തുന്ന പദാർത്ഥങ്ങൾ തുടങ്ങിയ നിരോധിത സാധനങ്ങൾ കൊണ്ടുപോയാൽ 10,000 രൂപ വരെ പിഴ ഒടുക്കേണ്ടി വരും

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് തുടർച്ചയായി രണ്ടാം ദിവസവും സ്വർണവിലയിൽ കുറവ്... പവന് 560 രൂപയുടെ കുറവ്  (28 minutes ago)

ഹരിയാനയിലെ ജീന്ദ് റെയിൽവേ സ്റ്റേഷനിൽ ഇന്ന് രാവിലെ 11ന് ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ളാഗ് ഒഫ് ചെയ്യും...  (38 minutes ago)

ഇഞ്ചി വില റെക്കോഡിലേക്ക്.... പച്ചക്കറി വിലയിൽ വർദ്ധനവ്  (48 minutes ago)

നിരക്ക് വർദ്ധനയുൾപ്പെടെ വിവിധ ആവശ്യങ്ങളുന്നയിച്ച് ഓൺലൈൻ ടാക്സികൾ 21ന് സംസ്ഥാനവ്യാപകമായി പണിമുടക്കും  (56 minutes ago)

സംസ്ഥാനത്ത് ഇന്ന് വിവിധ ഇടങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്  (58 minutes ago)

പ്രതികാരദാഹിയായി ട്രംപ്... ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണത്തിനായി അമേരിക്കയും ഇറാനും തമ്മിലുള്ള സൈനികപോരാട്ടം അതീവ ഗുരുതര അവസ്ഥയിലേക്ക്, ആറാം രാത്രിയും ഇറാന്റെ ഉറക്കം കെടുത്തി യുഎസ് വ്യോമാക്രമണം; രണ  (1 hour ago)

കുമ്പഴയിൽ വാഹനാപകടത്തിൽ സ്‌കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം  (1 hour ago)

സംസ്ഥാനത്തെ ഐഎഎസ് തലപ്പത്ത് മാറ്റം.... എൻ പ്രശാന്ത് ഐഎഎസിനെ യുവജന-കായിക വകുപ്പുകളുടെ സ്‌പെഷ്യൽ സെക്രട്ടറിയായി നിയമിച്ചു...  (1 hour ago)

ഏത് ആ‌ർ.ടി ഓഫീസിലും ട്രാൻസ്‌പോർട്ട് വാഹനങ്ങൾക്ക് ഫിറ്റ്നസ് ടെസ്റ്റിന് അനുമതി നൽകി ഗതാഗത വകുപ്പ്  (2 hours ago)

ഒഡീഷയിലെ പുരിയിൽ വ്യാഴാഴ്ച നടന്ന ജഗന്നാഥ രഥയാത്രയ്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒരു മരണം.... നിരവധി പേർക്ക് പരുക്ക്  (2 hours ago)

കർണാടകയിൽ വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണം 10 ദിവസത്തേക്ക് കൂടി നീട്ടുമെന്ന് ഇന്ത്യൻ തെരഞ്ഞെടുപ്പ് കമീഷൻ  (2 hours ago)

പൂജപ്പുര തമലത്ത്‌ മെഡിക്കൽ റെപ്രസെന്റേറ്റീവ് ആത്മഹത്യ ചെയ്ത നിലയിൽ.....  (2 hours ago)

കേന്ദ്ര പദ്ധതിയായ പി.എം റാഹത്ത് പരീക്ഷണാടിസ്ഥാനത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടപ്പാക്കിയതായി മന്ത്രി സി.പി.ജോൺ  (3 hours ago)

നീറ്റ് പുന:പരീക്ഷ ഫലം പ്രഖ്യാപിച്ചു... പരീക്ഷയെഴുതിയ 11 ലക്ഷത്തിലധികം വിദ്യാർത്ഥികൾ യോഗ്യത നേടി.. .  (3 hours ago)

ഹയർ സെക്കൻഡറി/വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ (പ്ലസ് വൺ) പരീക്ഷാ ഫലം ഇന്ന്...  (3 hours ago)

Malayali Vartha Recommends