പോളിയോ നിർമാർജനം ലക്ഷ്യമിട്ട് രാജ്യത്തുടനീളമുള്ള പള്‍സ് പോളിയോ തുള്ളിമരുന്ന് വിതരണം ഇന്ന്....

പോളിയോ നിർമാർജനം ലക്ഷ്യമിട്ട് രാജ്യത്തുടനീളമുള്ള പള്‍സ് പോളിയോ തുള്ളിമരുന്ന് വിതരണം സ്ഥാനമെമ്പാടും ഇന്ന് നടക്കും. അഞ്ചുവയസ്സിന് താഴെയുള്ള 19,80,224 കുട്ടികള്‍ക്കാണ് തുള്ളിമരുന്ന് നല്‍കുക. ഇതിന് 22,288 ബൂത്തുകള്‍ സജീകരിക്കും. തുള്ളിമരുന്ന് നല്കാന് 46,663 സന്നദ്ധപ്രവര്‍ത്തകരെ പരിശീലനം നല്കി നിയോഗിക്കുകയും ചെയ്തിട്ടുണ്ട്.
സര്‍ക്കാര്‍ ആശുപത്രികള്‍, ആരോഗ്യകേന്ദ്രങ്ങള്‍, ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍, നഗരാരോഗ്യ കേന്ദ്രങ്ങള്‍, അംഗൻവാടികള്‍, സ്വകാര്യ ആശുപത്രികള്‍, വായനശാലകള്‍, സ്കൂളുകള്‍, സന്നദ്ധ സംഘടനകളുടെ കെട്ടിടങ്ങള്‍ എന്നിവയുള്‍പ്പെടെ ജനങ്ങള്‍ക്ക് ഏറ്റവും സൗകര്യപ്രദമായ സ്ഥലങ്ങളില്‍ ബൂത്തുകൾ ക്രമീകരിച്ചിട്ടുണ്ട്.
യാത്രാവേളയില്‍ കുഞ്ഞുങ്ങള്‍ക്ക് വാക്സിന് നൽകാൻ 539 ട്രാന്‍സിറ്റ് ബൂത്തുകള്‍, 283 മൊബൈല്‍ ബൂത്തുകള്‍, ഒമ്പത് ഉത്സവ/ മേളകളിലെ ബൂത്തുകള്‍ എന്നിവയുമുണ്ടാകും. റെയിൽവേ സ്റ്റേഷന്, ബസ് സ്റ്റാൻഡ്, ബോട്ടുജെട്ടി എന്നിവിടങ്ങളിലാകും ട്രാന്‍സിറ്റ് ബൂത്തുകള്‍ പ്രവര്‍ത്തിക്കുക.
പള്‍സ് പോളിയോ ദിനത്തില്‍ ബൂത്തുകളിലെത്താത്ത കുഞ്ഞുങ്ങള്‍ക്ക് 29, 30 തീയതികളില്‍ വീടുകളിലെത്തി നല്‍കും.
"
https://www.facebook.com/Malayalivartha
























