മുഖ്യമന്ത്രി പിണറായി വിജയൻറെ പ്രസംഗത്തിനിടെ റെജിസ്ട്രേഷൻ കൌണ്ടർ തകർന്നു വീണു;ഒരാൾക്ക് പരിക്ക്

ഇടുക്കി കട്ടപ്പനയിൽ അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്‌ഘാടന ചടങ്ങിൽ മുഖ്യമന്ത്രി പ്രസംഗിച്ചുകൊണ്ടിരിക്കെയാണ് അപകടമുണ്ടായത്. അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. രജിസ്‌ട്രേഷൻ നടപടികൾ മുഖ്യമന്ത്രി എത്തുന്നതിനു മുൻപ് തന്നെ പൂർത്തിയാതിനാൽ വൻ അപകടം ഒഴിവായി.
സെന്റ് ജോർജ് ഹാളിലാണ് മുഖ്യമന്ത്രി പങ്കെടുത്ത പരിപാടി സംഘടിപ്പിച്ചത്. പിണറായിവിജയന്റെ ഉദ്‌ഘാടന പ്രസംഗത്തിനിടെയാണ് ടിൻഷീറ് കൊണ്ട് നിർമിച്ച രെജിസ്ട്രേഷൻ കൌണ്ടർ തകർന്നു വീണത്. ഇതിനിടയിൽ പെട്ട് പരിക്കേറ്റ വ്യക്തിയെ പോലിസും നാട്ടുകാരും ചേർന്ന് ടിൻഷീറ് ഉയർത്തിമാറ്റിയാണ് ആശുപത്രിയിൽ എത്തിച്ചത്. വൈദ്യുത വകുപ്പ് മന്ത്രി എം.എം.മണി, സഹകരണ വകുപ്പുമന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ഇടുക്കി എം.പി. ഡീന്‍ കുര്യാക്കോസ് എന്നിവരും പരിപാടിയില്‍ പങ്കെടുത്തിരുന്നു.
https://www.facebook.com/Malayalivartha