മുള്‍മുനയില്‍ നിര്‍ത്തിത്തരാം... ശബരിമലയില്‍ കയറുന്ന യുവതികളെ ഇക്കുറിയും തടയില്ല; ശബരിമലയില്‍ വനിത പോലീസുകളെ വിന്യസിക്കാന്‍ തീരുമാനമായില്ല; മനീതി സംഘവും ബിന്ദുവും കനകദുര്‍ഗയുമുള്‍പ്പെടെ വന്‍ യുവതികള്‍ മല കയറാനിരിക്കവേ നിര്‍ണായക നീക്കം

മണ്ഡല തീര്‍ഥാടനം ശനിയാഴ്ച വൈകുന്നേരം ആരംഭിക്കാനിരിക്കേ, ശബരിമല യുവതീ പ്രവേശ വിവാദത്തില്‍ സുപ്രീം കോടതി തീര്‍പ്പുകല്‍പ്പിക്കാത്തത് കേരളത്തെ വീണ്ടും മുള്‍മുനയിലാക്കുന്നു. മനീതി സംഘവും ബിന്ദുവും കനകദുര്‍ഗയും ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗവും ശബരിമലയിലെത്തുമെന്ന് പ്രഖ്യാപിച്ചിട്ടുമുണ്ട്.
2018 സെപ്റ്റംബര്‍ 28ലെ വിധി സുപ്രീം കോടതി സ്റ്റേ ചെയ്യാത്ത പശ്ചാത്തലത്തില്‍, യുവതികള്‍ എത്തിയാല്‍ തടയേണ്ടതില്ലെന്ന നിലപാടിലാണു സര്‍ക്കാരെന്നാണു സൂചന. ഏതെങ്കിലും യുവതികളെ തടഞ്ഞാല്‍ അവര്‍ കോടതിയില്‍ പോകും. അതിനാല്‍ ആദ്യം ഉപദേശം നല്‍കും. അതിന് തയ്യാറായില്ലെങ്കില്‍ വരുന്ന ഭവിഷ്യത്ത് അനുഭവിക്കാന്‍ വിടും. വന്‍ സുരക്ഷയൊന്നും ഒരുക്കില്ല. എന്നാല്‍, ക്രമസമാധാന പ്രശ്നമുണ്ടായാല്‍ ഇടപെടുകയും യുവതികളെ തിരിച്ചയയ്ക്കുകയും ചെയ്യും. അതോടെ സ്വന്തം റിസ്‌കിലാകും മലകയറ്റം. ഇതിന് പല യുവതികളും തയ്യാറാകില്ലെന്നാണ് കരുതുന്നത്. കഴിഞ്ഞ വര്‍ഷം മനീതി സംഘം ഓടിയതിന്റെ പാട് ഇപ്പോഴും പമ്പയിലുണ്ട്. അതിനാല്‍ അവരേയും പറഞ്ഞ് മനസിലാക്കും. അവരെ തമിഴ്നാട്ടില്‍ പോയി സുരക്ഷ നല്‍കി കൂട്ടിക്കൊണ്ട് വരികയുമില്ല. വന്നാല്‍ ഉപദേശിക്കും. കേട്ടില്ലെങ്കില്‍ സ്വയം കയറിക്കോളണം. വനിതാ പോലീസില്ല. എന്തെങ്കിലും പ്രശ്നമുണ്ടായാല്‍ മാത്രം ഇടപെടും. പിന്നെ യാത്ര അനുവദിക്കില്ല. ഇറങ്ങിക്കോളണം. അല്ലെങ്കില്‍ അവിടെ കുത്തിയിരുന്ന് പ്രതിഷേധിക്കാം. വിശപ്പും ദാഹവും വരുമ്പോഴും ഒന്നിനും രണ്ടിനും പോകേണ്ടി വരുമ്പോഴും കാടാണ്, താനെ മലയിറങ്ങിക്കോളും.
പുനഃപരിശോധനാഹര്‍ജികള്‍ വിശാല ഭരണഘടനാ ബെഞ്ചിനു വിട്ടുകൊണ്ടുള്ള സുപ്രീം കോടതി വിധി ഇക്കാര്യത്തില്‍ സര്‍ക്കാരിനു പിന്‍ബലമാകുകയാണ്. യുവതികളെ തടയില്ലെങ്കിലും മുന്‍വര്‍ഷത്തെപ്പോലെ പോലീസ് അകമ്പടി അനുവദിച്ചേക്കില്ല. എന്നാല്‍, സന്നിധാനത്ത് ആരെയും തമ്പടിക്കാന്‍ അനുവദിക്കില്ലെന്നതുള്‍പ്പെടെ മുന്‍നിലപാടുകള്‍ തുടരും.
ഇന്നു ചേരുന്ന സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റിന്റെ നിലപാടും ഇക്കൊല്ലത്തെ യുവതീപ്രവേശനകാര്യത്തില്‍ നിര്‍ണായകമാകും. മണ്ഡലതീര്‍ഥാടനത്തിനു മുന്നോടിയായി നാളെ ശബരിമല നടതുറക്കാനിരിക്കേ, ഇന്നുതന്നെ സര്‍ക്കാരിനു കൃത്യമായ തീരുമാനമെടുക്കേണ്ടിവരും. തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ അടുത്തിരിക്കേ, ശ്രദ്ധാപൂര്‍വമുള്ള നീക്കമാകും സര്‍ക്കാരിന്റേത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്കു വന്‍തിരിച്ചടി നേരിട്ട സാഹചര്യവും സര്‍ക്കാരിനു മുന്നിലുണ്ട്.
ഇപ്പേള്‍ തന്നെ പല സിപിഎം നേതാക്കളും നിലപാട് മാറ്റിയിട്ടുണ്ട്. അതില്‍ ശ്രദ്ധേയമാണ് മന്ത്രി എം.എം. മണിയുടെ പ്രസ്താവന. വിശ്വാസികളായ ഹിന്ദു സ്ത്രീകള്‍ സാധാരണ ശബരിമലയില്‍ പോകാറില്ലെന്നും അല്ലാത്തവര്‍ ദര്‍ശനത്തിനു വന്നാല്‍ കോടതി വിധിയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നിലപാടു സ്വീകരിക്കുമെന്നും മണി പറഞ്ഞു.
സുപ്രീം കോടതി വിധി സ്വാഗതം ചെയ്യുന്നു. കോണ്‍ഗ്രസും ബി.ജെ.പിയും വിശ്വാസംവച്ചു രാഷ്ട്രീയമുതലെടുപ്പു നടത്തുകയാണ്. ഇവര്‍ക്ക് ഇരട്ടത്താപ്പാണ്. മുല്ലപ്പള്ളി രാമചന്ദ്രന്‍ ബഡായി പറയുകയാണ്. ശബരിമല വിഷയത്തില്‍ വിശ്വാസവുമായി ബന്ധപ്പെട്ടു നിയമനിര്‍മാണം നടത്തുമെന്നു പറഞ്ഞ് പ്രധാനമന്ത്രിയും ബി.ജെ.പിയും നാടകം കളിക്കുന്നുവെന്നുമാണ് മണി പറഞ്ഞത്.
https://www.facebook.com/Malayalivartha