മോഹൻലാൽ കലിപ്പിൽ; മലയാള സിനിമക്കാർ മയക്കുമരുന്നും മദ്യവും കഴിച്ച് പിമ്പിരിയായി നടക്കുന്നവരാണെന്ന പ്രതീതി സൃഷ്ടിച്ചതിനെതിരെ നടൻ മോഹൻലാൽ

മലയാള സിനിമക്കാർ മയക്കുമരുന്നും മദ്യവും കഴിച്ച് പിമ്പിരിയായി നടക്കുന്നവരാണെന്ന പ്രതീതി സൃഷ്ടിച്ചതിനെതിരെ നടൻ മോഹൻലാൽ. ഇത്തരം അഭിപ്രായങ്ങൾ സിനിമയെ പൊതുജനങ്ങൾക്കിടയിൽ അപമാനിച്ചതായി മോഹൻലാൽ കരുതുന്നു. സിനിമയെ കുറിച്ച് ഇത് അവമതിപ്പുണ്ടാക്കി.
നിർമ്മാതാവ് രഞ്ജിത്തുമായി ഇക്കാര്യം ലാൽ സംസാരിച്ചെന്നാണ് അറിയുന്നത്. സിദ്ധിഖിന്റെ സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് പൊള്ളാച്ചിയിലുള്ള മോഹൻലാൽ അമ്മയുടെ ഭാരവാഹികളുമായി ഫോണിൽ ആശയവിനിമയം നടത്തി. രഞ്ജിത്തിന്റെ അഭിപ്രായം കേട്ട് സെറ്റിൽ റെയ്ഡ് നടത്തുന്ന കാര്യം പരിഗണിക്കുമെന്ന മന്ത്രി എ കെ ബാലന്റെ പ്രസ്താവനയെ അതീവ ഗൗരവമായാണ് അമ്മയും മോഹൻലാലും എടുത്തിരിക്കുന്നത്. ഇത്തരമൊരു പരാമർശം തീർത്തും നിർഭാഗ്യകരമാണെന്ന് മോഹൻലാൽ നിർമ്മാതാക്കളുടെ സംഘടനയെ അറിയിച്ചു.
നിർമ്മാതാകളുടെ സംഘടനയെ പ്രത്യക്ഷമായാ പരോക്ഷമായോ വിമർശിക്കാൻ പാടില്ലെന്ന നിർദ്ദേശവും മോഹൻ ലാൽ നടൻമാർക്ക് നൽകിയിട്ടുണ്ട്. ഷെയ്ന്റെ ഭാഗത്ത് നിന്ന് വീഴ്ചകൾ ഉണ്ടായതായി മോഹൻലാൽ കരുതുന്നു. എന്നാൽ അത് ചെറുപ്പത്തിന്റെ പക്വതയില്ലായ്മ കൊണ്ട് സംഭവിച്ചതാണ്. വെയിൽ, കുർബാനി സിനിമകളിൽ ഷെയിൻ സഹകരിക്കുക എന്നതാണ് മോഹൻലാൽ കണ്ടെത്തുന്ന പരിഹാര മാർഗ്ഗം. ഇത്തരം പക്വതയില്ലാത്ത പ്രവർത്തികൾ ഒരു നടൻ എന്ന നിലയിൽ ഷെയ്നെ സഹായിക്കില്ലെന്ന വ്യക്തമായ സൂചന ലാൽ ബന്ധപ്പെട്ടവർക്ക് നൽകിയിട്ടുണ്ട്. ഇതിനിടെ സിനിമയിൽ ഷെയ്നെ നല്ലൊരു ശതമാനം പ്രമുഖർ ഷെയ്നെ അനുകൂലിച്ചതും നിർമ്മാതാക്കളെ വിവാദത്തിലാക്കി.
നടീനടൻമാർ നിർമ്മാതാക്കൾ നടത്തുന്ന ഭരണത്തിൽ തീർത്തും അത്യപ്തരാണ്. നിരവധി അഭിനേതാക്കളുടെ കൈയിൽ നിർമ്മാതാക്കൾ നൽകിയ വണ്ടി ചെക്കുകൾ ഉണ്ട്. അവരാരും നിർമ്മാതാക്കൾക്കെതിരെ കേസിന് പോയിട്ടില്ല. ഇത്തരമാരു സാഹചര്യത്തിൽ നിർമ്മാതാക്കൾ വിട്ടുവീഴ്ചക്ക് തയ്യാറാകണം എന്നു തന്നെയാണ് നടീ നടൻമാരുടെ നിലപാട്. എന്നാൽ അവരാരും പരസ്യമായ ഒരു നിലപാട് സ്വീകരിച്ചിട്ടില്ല. അത് മോഹൻലാലിന്റെ നിർദ്ദേശാനുസരണമാണ്.
മലയാള സിനിമയെ പരസ്യമായി അപമാനിച്ചത് ഇരിക്കുന്ന കൊമ്പ് മുറിക്കുന്നതിന് തുല്യമാണെന്ന് ലാൽ ഉൾപ്പെടെയുള്ളവർ കരുതുന്നു. സിനിമാ സെറ്റിൽ നർക്കോട്ടിക് വിഭാഗം റെയ്ഡ് നടത്തിയാൽ എങ്ങനെയിരിക്കും എന്നാണ് മോഹൻലാൽ സുഹ്യത്തുക്കളോട് ചോദിച്ചത്. എക്‌സൈസ് വിഭാഗത്തിന്റെ റെയ്ഡ് വരുമ്പോൾ അതിന്റെ ദോഷം സംഭവിക്കുന്നത് നിർമ്മാതാക്കൾക്ക് തന്നെയായിരിക്കും. സംശയത്തിന്റെ നിഴലിൽ സിനിമയെ നിർത്തിയാൽ അത് കാണാൻ പ്രേക്ഷകർ ഉണ്ടാവുകയില്ല. അത്തരമൊരു സാഹചര്യം നിർമ്മാതാക്കളെ തന്നെ ദോഷകരമായി ബാധിക്കും. സിനിമ പൊളിയുമ്പോൾ നിർമ്മാതാക്കൾ സ്വയം പഠിക്കുമെന്നും നടീ നടൻമാർ പറയുന്നു.
അബിയുടെ മകനെ അബിയുടെ സുഹ്യത്തുക്കൾ തന്നെ അപമാനിച്ചത് ശരിയായില്ലെന്ന് നടീ നടൻമാർ ആവർത്തിക്കുന്നു. അത് ഒരിക്കലും സംഭവിക്കാൻ പാടില്ലായിരുന്നു. മോഹൻലാലിന്റെ ഇടപെടൽ നിർമ്മാതാക്കളെ ഞെട്ടിച്ചു. മോഹൻലാൽ തങ്ങൾക്കെതിരെ തിരിയുന്ന ഒരു സാഹചര്യത്തെ കുറിച്ച് അവർക്ക് യോജിക്കാൻ പോലും കഴിയില്ല.
https://www.facebook.com/Malayalivartha