എതിരെ വന്ന വാഹനം കണ്ട് ബ്രേക്കിടുന്നതിനിടെ സ്‌കൂട്ടര്‍ മറിഞ്ഞ് സുഹൃത്തിനൊപ്പം യാത്ര ചെയ്ത കോട്ടയം സ്വദേശിനിക്ക് ദാരുണാന്ത്യം

സുഹൃത്തിനൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്യുന്നതിനിടെ സ്‌കൂട്ടര്‍ റോഡില്‍ തെന്നി മറിഞ്ഞ് യുവതിക്ക് ദാരുണാന്ത്യം. ടെക്നോപാര്‍ക്ക് സോഫ്റ്റ് വെയര്‍ എന്‍ജിനീയറും കോട്ടയം പള്ളം സ്വദേശിനിയുമായ റീനു എല്‍സ രഞ്ജിത്താണ്(24) റോഡില്‍ തലയിടിച്ചു വീണ് മരിച്ചത്. മൂന്ന് ദിവസം മുമ്പ് രാത്രി കഴക്കൂട്ടം കെ.എസ്.ഇ.ബി സബ് സ്റ്റേഷനടുത്ത് ദേശീയ പാതയിലാണ് അപകടം. കിംസ് ആശുപത്രിയില്‍ വച്ചായിരുന്നു മരണം.
ജോലി കഴിഞ്ഞ് ഹോസ്റ്റലിലേക്ക് മടങ്ങവെ എതിരെ വന്ന വാഹനം കണ്ട് പെട്ടെന്ന് ബ്രേക്കിടുന്നതിനിടെ സ്‌കൂട്ടര്‍ മറിഞ്ഞ് പിന്നില്‍ യാത്ര ചെയ്തിരുന്ന റീനു റോഡിലേക്ക് തെറിച്ച് വീണു തലയ്ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയായിരുന്നു. സുഹൃത്തിനും പരുക്കേറ്റിട്ടുണ്ട്. ടെക്നോപാര്‍ക്കിലെ 'ഇവൈ' എന്ന സ്ഥാപനത്തിലെ ജീവനക്കാരിയായാണ് റീനു. സംസ്‌കാരം നടത്തി.
https://www.facebook.com/Malayalivartha