Widgets Magazine
04
Jul / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്വന്തം രോഗികളിലും ശിഷ്യരിലും കടുത്ത അന്ധവിശ്വാസവും മോഡേൺ മെഡിസിൻ വിരോധവും നിറച്ചു മാനിപുലേറ്റ് ചെയ്യാൻ മിടുക്കനായ റിയാലുവിന് ആര് മണികെട്ടും...?


കഴുത്തിലെ രക്തക്കുഴലുകൾ പൊട്ടി; മുത്തശ്ശനെ തല്ലിയ കലിപ്പ് തീർക്കാൻ തോർത്ത് കഴുത്തിൽ മുറുക്കി; മരണം ഉറപ്പാക്കാൻ കൈ പിടിച്ച് 'അമ്മ': എയ്ഞ്ചൽ‌ ഒരുമണിക്കൂറോളം സമയം ചെലവിട്ടത് സുഹൃത്തുക്കൾക്കൊപ്പം....


അല്‍ ഖായിദയുമായി ബന്ധമുള്ള ഭീകരര്‍..മൂന്ന് ഇന്ത്യക്കാരെ മാലിയില്‍ നിന്ന് തട്ടികൊണ്ട് പോയി...ജൂലൈ ഒന്നിനാണ് സംഭവമുണ്ടായത്. നടപടികൾ വേഗത്തിലാക്കി കേന്ദ്ര സർക്കാർ.. അക്രമികള്‍ ഫാക്ടറിയിലേക്ക് ഇരച്ചെത്തി..


രക്ഷാപ്രവർത്തനത്തിനുള്ള ശ്രമങ്ങൾ വേണ്ടരീതിയിൽ കൈകാര്യം ചെയ്തില്ല; കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ ബിന്ദു കുടുങ്ങിക്കിടന്നത് രണ്ടര മണിക്കൂർ: അബോധാവസ്ഥയിൽ പുറത്തെടുത്തതിന് പിന്നാലെ മരണം: ഭീകരത നിറഞ്ഞ നിമിഷത്തെക്കുറിച്ച് ദൃക്‌സാക്ഷികളുടെ വെളിപ്പെടുത്തൽ...


രാജ്ഭവനിലേക്ക് കുതിച്ചെത്തി DGP റവാഡ ചന്ദ്രശേഖർ..! ഗവർണർ-സർക്കാർ പോര് നിലനിൽക്കുന്നതിനിടയിലാണ് കൂടിക്കാഴ്ച...പൊലീസ് മേധാവിയായശേഷമുള്ള സൗഹൃദസന്ദർശനമായിരുന്നു...

സ്കൂളുകൾ കേന്ദ്രീകരിച്ച് കുടുംബശ്രീയുടെ സ്നേഹിത അറ്റ് സ്കൂൾ നടത്തിയ കൗൺസലിങ്ങിൽ പുറത്ത് വന്നത് ഞെട്ടിക്കുന്ന വിവരം ; സ്കൂളുകളിൽ ലൈംഗിക ചൂഷണം ?

05 DECEMBER 2019 06:54 PM IST
മലയാളി വാര്‍ത്ത

ലൈംഗിക ചൂഷണം മുതൽ ബ്ളാക്ക് മെയിലിങ് വരെ കൊച്ചിയിലെ സ്കൂൾ കൗൺസലിങ് വഴി പുറത്ത് വന്നത് അമ്ബരപ്പിക്കുന്ന വിവരങ്ങൾ. . സ്കൂളുകൾ കേന്ദ്രീകരിച്ച് കുടുംബശ്രീയുടെ സ്നേഹിത അറ്റ് സ്കൂൾ കൗൺസലിങ്ങിലാണ് ഇത്തരത്തിൽ ഞെട്ടിക്കുന്ന സംഭവങ്ങൾ പുറത്തായത്. രസമുള്ളൊരു കാഴ്ച കാണിച്ച് തരാമെന്നു പറഞ്ഞ് മുതിർന്ന ക്ളാസിലെ ആൺകുട്ടികൾ വിളിച്ച് കൊണ്ടുപോകും. എന്നിട്ട് മൊബൈലിൽ ചില പടങ്ങൾ കാണിച്ച് കൊടുക്കും. ആ കാണുന്നത് പോലെയൊക്കെ ഇങ്ങനെ ചെയ്യണമെന്നു പറയുമെന്നും കുട്ടികൾ പറഞ്ഞു. ആദ്യമൊക്കെ പേടിയായിരുന്നു. പിന്നീട് അതു ശീലമായി എന്നും കുട്ടികൾ പറഞ്ഞ് നിർത്തുമ്പോൾ ഞെട്ടിയത് കേരളം മുഴുവനുമാണ് . കൊച്ചി നഗരത്തിലെ ഒരു സ്കൂളിൽ കൗൺസലിങ്ങിനെത്തിയവരോട് ആറാം ക്ളാസുകാരി പറഞ്ഞതാണിത്. പഠനത്തിലും കളികളിലും പിന്നോട്ട് പോകുന്ന കുട്ടികളെ കൗൺസലിങ്ങിനെത്തിച്ചപ്പോഴായിരുന്നു ഈ സംഭവം വീട്ടുകാർപോലും അറിഞ്ഞത്. സ്കൂളിലെ മുതിർന്ന കുട്ടികൾ നടത്തുന്ന ലൈംഗികചൂഷണങ്ങളുടെ കഥകളാണ് ഇതിലേറെയും എന്നതും ഞെട്ടിക്കുന്നു.

40 സ്‌കൂളുകളിൽ കൗൺസലിങ് നടന്നു . 2017-ലായിരുന്നു കുടുംബശ്രീ സ്കൂളുകളിൽ കൗൺസലിങ് തുടങ്ങിയത്. ഇതിനകം 40 സ്കൂളുകളിൽ കൗൺസലിങ് നടത്തി കഴിഞ്ഞിരിക്കുന്നു. നഗരത്തിലെ പ്രമുഖ സ്കൂളിലെ പത്താം ക്ളാസുകാരനായ വിദ്യാർഥി സ്ഥിരമായി ചെറിയ ക്ലാസിലെ കുട്ടികളെ ഉപദ്രവിക്കാറുണ്ടെന്ന കാര്യം ഇത് വഴി പുറത്ത് വന്നു. കേസിൽ കുട്ടിയെ കൗൺസലിങ്ങിന് എത്തിച്ചപ്പോഴായിരുന്നു മൊബൈൽ ഫോൺ ദുരുപയോഗമാണ് സ്കൂളുകളിൽ നടക്കുന്നതെന്ന കാര്യം തിരിച്ചറിയാൻ കഴിഞ്ഞത്. വീടിനു സമീപത്തെ ചേട്ടൻ കാണിച്ചുകൊടുത്ത വീഡിയോകളാണ് പത്താം ക്ളാസുകാരൻ ചെറിയ കുട്ടികളെ കാണിച്ച് അനുകരിക്കാൻ പറഞ്ഞിരുന്നത് എന്ന കാര്യവും ഞെട്ടിക്കുന്നു. കൗൺസലിങ്ങിനു ചെന്ന മിക്ക സ്കൂളുകളിലും മുതിർന്ന കുട്ടികളുടെ കൈവശം മൊബൈൽ ഫോണുകളുണ്ടായിരുന്നതായും കൗൺസലർമാർ പറയുകയുണ്ടായി.

ആൺകുട്ടികൾ മാത്രം പഠിക്കുന്ന സ്കൂളുകളിലാണ് ചൂഷണം കൂടുതലായി നടക്കുന്നത് എന്ന വിവരവും ഞെട്ടിക്കുന്നു. ചൂഷണം കഴിഞ്ഞ ശേഷം പണം ആവശ്യപ്പെട്ടുള്ള ബ്ളാക്ക്മെയിലിങ് നടക്കുന്നതായും കുട്ടികൾ വെളിപ്പെടുത്തുകയുണ്ടായി. കൗൺസലിങ്ങിൽ പോലും മുതിർന്ന കുട്ടികളുടെ പേരുപറയാൻ കുട്ടികൾ പേടിക്കുന്നുണ്ടായിരുന്നുവെന്നും ഈ കാര്യം ഗൗരവത്തോടെ കാണണമെന്നും കൗൺസലർമാർ ഓർമ്മിപ്പിക്കുന്നു . കൂട്ടുകാരികളുടെ നഗ്നദൃശ്യം പകർത്തണമെന്നാവശ്യപ്പെട്ട് ബന്ധുവായ യുവാവ് നൽകിയ മൊബൈലുമായി ക്ളാസിലെത്തിയ പെൺകുട്ടിയെ അധ്യാപകർ ഇടപെട്ടാണ് കൗൺസലിങ്ങിനെത്തിച്ചത്. ഇങ്ങനത്തെവിവരങ്ങൾ ഏവരെയും ആശങ്കയിൽ ആഴ്ത്തുന്നു.

 ചൂഷണങ്ങളുമായി ബന്ധപ്പെട്ട് മാസം അഞ്ച് കേസുകൾ വരെ കൗൺസലർമാർ ശിശുക്ഷേമ സമിതിക്കു കൈമാറുന്നുണ്ട് എന്ന കാര്യം ശ്രദ്ധേയം . പോക്സോ ചുമത്തേണ്ട കേസുകളാണ് ഇതിലേറെയും. തുടന്നുള്ള നടപടികൾ നിയമപരമായ തലത്തിൽ നടക്കാനാണ് തീരുമാനം. നല്ല മിടുക്കരായ കൗൺസലർമാരെ വെച്ച് അധ്യാപകർക്കും വിദ്യാർഥികൾക്കും ബോധവത്കരണം നൽകണം. മടിയില്ലാതെ ഇത്തരം വിഷയം കുട്ടികളോടു പറഞ്ഞുകൊടുക്കാനുള്ള സാഹചര്യം വീടുകളിൽ ഉണ്ടാവണം. ഇതൊക്കെയാണ് ഈ കാര്യത്തിൽ ഉണ്ടാകേണ്ടുന്ന നടപടികൾ. കുട്ടികളുമായി മാതാപിതാക്കൾ സംസാരിക്കുക. ഏതേങ്കിൽം തരത്തിലുള്ള ബുദ്ധിമുട്ടുകൾ കുട്ടികൾ നേരിടുന്നുവോ എന്ന കാര്യം ചോദിച്ച് അറിയുക. അങ്ങനെ എന്തെങ്കിലും കുട്ടികൾ സൂചിപ്പിച്ചാൽ വേണ്ടുന്ന നടപടികൾ കൈ കൊള്ളാൻ ശ്രമിക്കുക.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെട്ടിടം പൂട്ടിയിട്ടെങ്കിലും രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ വീണ്ടും തുറന്നു കൊടുക്കേണ്ടി വന്നു  (7 hours ago)

കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്ന് സ്ത്രീ മരിച്ച സംഭവം: കേരളത്തിന് അപമാനമാണെന്ന് കെ സുധാകരന്‍  (7 hours ago)

വിമാനത്തില്‍ സഹയാത്രക്കാരനെ ആക്രമിച്ച് ഇന്ത്യന്‍ യുവാവ്  (9 hours ago)

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആരോഗ്യമന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു  (9 hours ago)

ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി പ്രവര്‍ത്തകരും മുസ്ലീം ലീഗ് പ്രവര്‍ത്തകരും  (10 hours ago)

അറസ്റ്റിലായി 19 ദിവസം ജയിലില്‍ കഴിഞ്ഞ പ്രതിക്ക് ജാമ്യം  (10 hours ago)

കോട്ടയം മെഡിക്കല്‍ കോളജിലെത്തിയിട്ടും അപകട സ്ഥലം സന്ദര്‍ശിക്കാതെ മുഖ്യമന്ത്രി മടങ്ങി  (11 hours ago)

നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെഎസ്‌യു  (11 hours ago)

രക്ഷാ പ്രവര്‍ത്തനത്തില്‍ വീഴ്ചയുണ്ടായിട്ടില്ലെന്ന് ആരോഗ്യമന്ത്രി  (12 hours ago)

സ്വന്തം രോഗികളിലും ശിഷ്യരിലും കടുത്ത അന്ധവിശ്വാസവും മോഡേൺ മെഡിസിൻ വിരോധവും നിറച്ചു മാനിപുലേറ്റ് ചെയ്യാൻ മിടുക്കനായ റിയാലുവിന് ആര് മണികെട്ടും...?  (12 hours ago)

​ഗവർണർ രാജേന്ദ്ര ആർലേക്കർക്കെതിരെ എസ്എഫ്ഐ പ്രതിഷേധം  (13 hours ago)

ഇതിനായി ബ്രിട്ടീഷ് നേവിയുടെ വലിയ വിമാനം എത്തിക്കും  (13 hours ago)

കഴുത്തിലെ രക്തക്കുഴലുകൾ പൊട്ടി; മുത്തശ്ശനെ തല്ലിയ കലിപ്പ് തീർക്കാൻ തോർത്ത് കഴുത്തിൽ മുറുക്കി; മരണം ഉറപ്പാക്കാൻ കൈ പിടിച്ച് 'അമ്മ': എയ്ഞ്ചൽ‌ ഒരുമണിക്കൂറോളം സമയം ചെലവിട്ടത് സുഹൃത്തുക്കൾക്കൊപ്പം....  (13 hours ago)

INDIANS അൽ-ഖ്വയ്ദ ബന്ധമുള്ള ഭീകരർ  (13 hours ago)

ബിന്ദുവിന്റെ മരണത്തില്‍ പൊട്ടിക്കരഞ്ഞ് ഭര്‍ത്താവും മക്കളും  (13 hours ago)

Malayali Vartha Recommends