Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...


തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!


ഒരു വശത്ത് ശത്രുരാജ്യത്തിനെതിരായ സൈനിക നീക്കം… മറുവശത്ത് മനസ്സിനോട് പോരാടുന്ന നാവികർ..യുഎസ്എസ് എബ്രഹാം ലിങ്കൺ' വിമാനവാഹിനി കപ്പലിന്റെ വ്യൂഹത്തിലെ എട്ട് നാവികസേനാ ഉദ്യോഗസ്ഥർ ആത്മഹത്യയ്ക്ക് ശ്രമിച്ചു


വമ്പൻ ബോംബിട്ട് ഷോൺ.. പട്ടികയില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ പേരും;..ഈ പേജിലെ കണക്കുകൾ പല ചോദ്യങ്ങൾക്കും മറുപടി നൽകുന്നതാണ്..

കലിപ്പോടെ മുഖ്യന്‍... പത്രങ്ങളില്‍ പേരുവരാന്‍ ചാനലുകളില്‍ നിറഞ്ഞ് നില്‍ക്കാന്‍ കൊതിച്ച ശിശുക്ഷേമ സമിതി അധ്യക്ഷന്‍ ദീപക്കിന് കുരുക്ക് മുറുകുന്നു; കടകംപള്ളിയുടെ കഴക്കൂട്ടം സീറ്റ് മോഹിച്ച് നല്ലപിള്ളയാകാന്‍ നോക്കിയ ദീപക്ക് വെട്ടില്‍; മണ്ണു തിന്നല്‍ വിവാദം സിപിഎം അന്വേഷിക്കും

08 DECEMBER 2019 12:54 PM IST
മലയാളി വാര്‍ത്ത

മലയാളികളെ ഏറെ ഞെട്ടിപ്പിച്ച സംഭവമാണ് തിരുവനന്തപുരത്ത് കൈതമുക്കില്‍ 6 കുട്ടികള്‍ മണ്ണുവാരി തിന്നുവെന്ന സംഭവം. മലയാളികള്‍ക്ക് വിശ്വസിക്കാന്‍ കഴിയാത്തത് കൊണ്ടു തന്നെ വാര്‍ത്ത വൈറലായി. മണ്ണ് തിന്ന കുട്ടികളെ ഏറ്റെടുക്കാനെന്നു പറഞ്ഞ് ശിശുക്ഷേമ സമിതിക്കാര്‍ പോയപ്പോള്‍ ചാനലുകാരേയും ഒപ്പം എന്തിന് കൂട്ടി എന്ന ചോദ്യമാണ് ദീപക്കിന്റെ പബ്ലിസിറ്റിലിയേക്ക് കാര്യങ്ങള്‍ പോകുന്നത്. കുട്ടികള്‍ മണ്ണ് തിന്നിട്ടില്ലെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ആണയിട്ടപ്പോള്‍ സര്‍ക്കാരും പാര്‍ട്ടിയും ആശ്വസിച്ചു. എന്നാല്‍ അത് അംഗീകരിച്ച് കൊടുക്കാന്‍ പാര്‍ട്ടി നേതാവായ ദീപക് തയ്യാറായില്ല. മാത്രമല്ല സര്‍ക്കാരിനെ നാണം കെടുത്താനായി അമ്മ എഴുതിയെന്ന് പറയുന്ന കത്ത് പത്രക്കാര്‍ക്ക് ചോര്‍ത്തി നല്‍കുകയും ചെയ്തു. എന്നാല്‍ മണ്ണിന് പകരം ചോറ് തിന്നുന്ന മലയാളികള്‍ ആ കത്ത് അമ്മയല്ല എഴുതിയതെന്ന് തിരിച്ചറിഞ്ഞു. ഒരു തെറ്റും ഇല്ലാതെ ഇത്രയും നീറ്റായി കത്തെഴുതിയ അമ്മയെങ്ങനെ ആറെണ്ണം പെറ്റു. ശിശുക്ഷേമ സമിതിക്കാര്‍ തന്നെ അടുപ്പമുള്ള ആളിനെക്കൊണ്ടാണ് കത്തെഴുതിപ്പിച്ചതെന്ന് രഹസ്യ അന്വേഷണത്തില്‍ ബോധ്യപ്പെട്ടു. മാത്രമല്ല അമ്മ തന്നെ പറഞ്ഞിട്ടുണ്ട് കളിച്ചപ്പോഴാണ് മണ്ണ് തിന്നതെന്ന്.

ശരിക്കും അളിയന്‍മാരായ കടകംപള്ളി സുരേന്ദ്രനും തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍ കെ. ശ്രീകുമാറിനുമുള്ള പണിയായാണ് ഇത് വ്യാഖ്യാനിക്കുന്നത്. അതായത് നല്ല ഇമേജുണ്ടാക്കി കഴക്കൂട്ടത്ത് മത്സരിക്കാനാണ് ദീപക്കിന് മേഹം. കടകംപള്ളിയുടെ അളിയനായ ശ്രീകുമാറിന്റെ അധികാര പരിധിയിലാണ് മണ്ണുവാരി തിന്നത്. ഇത് തിരിച്ചറിഞ്ഞ അളിയന്‍മാര്‍ പെട്ടന്നിടപെടുകയും അമ്മയ്ക്ക് വീടും ജോലിയും നല്‍കുകയും ചെയ്തു. തങ്ങളുടെ തട്ടകത്തില്‍ കയറി കളിച്ച ദീപക്കളിയനെതിരെ മുഖ്യമന്ത്രിയോട് പരാതി പറയുകയും ചെയ്തു.

ഫലമോ തലസ്ഥാനത്തു കുട്ടികള്‍ വിശപ്പടക്കാനായി മണ്ണു തിന്നുവെന്ന ആക്ഷേപത്തെ കറിച്ചു സര്‍ക്കാര്‍ പാര്‍ട്ടി തലങ്ങളില്‍ അന്വേഷിക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് നിര്‍ദ്ദേശിച്ചു. സര്‍ക്കാരുമായി ബന്ധപ്പെട്ട ഏജന്‍സികള്‍ തന്നെ ഇക്കാര്യത്തില്‍ ഭിന്ന നിലപാടെടുത്ത സാഹചര്യത്തില്‍ കൂടിയാണു പാര്‍ട്ടി ഇടപെടലും പരിശോധനയും വിവാദം സര്‍ക്കാരിന് ചീത്തപ്പേരുണ്ടാക്കിയെന്ന അഭിപ്രായം യോഗത്തിലുണ്ടായി.
തിരുവനന്തപുരം നഗരത്തില്‍ കൈതമുക്കിലെ റയില്‍വേ പുറമ്പോക്കു കോളനിയില്‍ താമസിക്കുന്ന ശ്രീദേവിയുടെയും ആറു മക്കളുടെയും ദാരിദ്ര്യാവസ്ഥയും വിശപ്പടക്കാന്‍ കുഞ്ഞുങ്ങള്‍ മണ്ണു തിന്നിരുന്നുവെന്ന വാര്‍ത്തയും വന്‍ ഒച്ചപ്പാടുണ്ടാക്കിയിരുന്നു. ശിശുക്ഷേമ സമിതിയുടെ ഇടപെടലിനെ തുടര്‍ന്നാണു കഴിഞ്ഞ രണ്ടിന് ഇക്കാര്യം പുറം ലോകമറിഞ്ഞത്.

ഉചിതമായ തുടര്‍നടപടികളുണ്ടായെന്നു വിലയിരുത്തിയെങ്കിലും കേരളത്തിന്റെ സാമൂഹികാരോഗ്യത്തെ കുറിച്ചും വികലമായ ചിത്രീകരണത്തിന് വിവാദം വഴി വച്ചുവെന്ന അഭിപ്രായത്തിലാണു പാര്‍ട്ടി . ദേശീയ തലത്തില്‍ കേരളത്തിനും എല്‍ഡിഎഫ് സര്‍ക്കാരിനുമെതിരെ ആക്ഷേപങ്ങള്‍ക്ക് ഇതു കാരണമായി. ദേശീയ ബാലാവകാശ കമ്മീഷന്‍ തന്നെ നേരിട്ട് എത്തുകയും വിമര്‍ശനമുന്നയിക്കുകയും ചെയ്തു.

കുട്ടികള്‍ വിശപ്പടക്കാന്‍ മണ്ണു തിന്നിട്ടില്ലെന്നും കഴിച്ചിട്ടുണ്ടെങ്കില്‍ തന്നെ കളിക്കുന്നതിന്റെ ഭാഗമായി അതു ചെയ്തതാകാമെന്നുമാണു സംസ്ഥാന ബാലാവകാശ കമ്മീഷന്റെ നിഗമനം. എന്നാല്‍ മണ്ണു തിന്നുന്നതു നേരിട്ടു ബോധ്യപ്പെട്ടതാണെന്നാണു കുടുംബത്തിന്റെ രക്ഷകരായി മാറിയ ശിശുക്ഷേമ സമിതിയും ദീപക്കും ചൂണ്ടിക്കാട്ടിയത്. അംഗന്‍വാടി. ആശാവര്‍ക്കര്‍മാരുടെ ഭാഗത്തു നിന്ന് ഇക്കാര്യത്തില്‍ വീഴ്ചയുണ്ടായോയെന്നു പരിശോധിക്കണമെന്നു വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടുവെങ്കിലും അങ്ങനെ സംഭവിച്ചിട്ടില്ലെന്ന വിശദീകരണമാണു സെക്രട്ടേറിയേറ്റ് യോഗത്തില്‍ മന്ത്രി കെ കെ ശൈലജ ടീച്ചറും നല്‍കിയത്.

ആവശ്യമായ മുന്നറിയിപ്പും ഇടപെടലുകളും അവര്‍ നല്‍കിയെങ്കിലും ഭര്‍ത്താവിനെ ഭയന്ന് അതൊന്നും അനുസരിക്കാന്‍ ശ്രീദേവിക്കു കഴിയുമായിരുന്നില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി. ഇങ്ങനെ എല്ലാം കൈവിട്ടു പോകുന്ന അവസ്ഥയാണ് ദീപക്കിനെ സംബന്ധിച്ച് ഇനി വരാനുള്ളത്. കത്ത് ആരെഴുതി. ചാനലുകാരെ ആര് കൂട്ടി. മണ്ണ് വിവാദം എങ്ങനെയുണ്ടായി എന്നതെല്ലാം പുറത്താകും. അതോടെ ദീപക്കളിയന് കോളാകും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇതുവരെ പെയ്തതൊന്നുമല്ല, ഇനി വരാൻ പോകുന്നത് കൊടും മഴ..! നാലര ലക്ഷം ആളുകൾ കൊല്ലപ്പെടും..! എൽനിനോ ചതിക്കും..?  (7 minutes ago)

എച്ച്. വെങ്കിടേഷിന്റെ കക്ഷത്ത് പിണറായിയുടെ തല.. എണ്ണിക്കൊണ്ട് 30 ദിവസം, ആദ്യ റിപ്പോർട്ട്, FIR ചോദ്യം ചെയ്യാൻ വിളിപ്പിക്കും  (9 minutes ago)

കോന്നി വനം ഡിവിഷനിലെ നടുവത്തുംമൂഴി ഫോറസ്റ്റ് റേഞ്ചിലെ വനപാലകര്‍ക്ക് വരാന്‍ വണ്ടിയില്ല  (11 minutes ago)

മലയാള മനോരമയെ വലിച്ച് കീറി മേയർ; ചവറ്റുകുട്ടയിൽ എറിഞ്ഞു..!കള്ളത്തരം കയ്യോടെ തൂക്കി... എടുത്തിട്ടറിഞ്ഞു...  (18 minutes ago)

മൃഗശാല മാറ്റ ചര്‍ച്ചയ്ക്കിടെ വീണ്ടും പ്രസ്താവനയുമായി മുഖ്യമന്ത്രി  (22 minutes ago)

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് ഔദ്യോഗിക ബഹുമതികളോടെ വിട  (32 minutes ago)

വീടിന്റെ വാതില്‍ അടയാതിരിക്കാന്‍ വൃദ്ധ ഉപയോഗിച്ച കല്ലിന് വില 10 കോടിയോളം  (40 minutes ago)

സിനിമയില്‍ നിന്നെത്തുന്നവര്‍ക്ക് മികച്ച ഭരണം നല്‍കാന്‍ കഴിയില്ലെന്ന് പറയുന്നവര്‍ക്ക് അഞ്ച് വര്‍ഷത്തിനുള്ളില്‍ മനസിലാകുമെന്ന് നടി റോജ  (1 hour ago)

യുവാവിനെ കമ്പിപ്പാര കൊണ്ട് അടിച്ചു കൊലപ്പെടുത്തിയ പ്രതികള്‍ക്ക് ജീവപര്യന്തം  (1 hour ago)

പട്‌ന ഹൈക്കോടതി വിധിക്കെതിരെ സ്വമേധയാ ഹര്‍ജി സ്വീകരിച്ച് സുപ്രീംകോടതി  (1 hour ago)

ഭാര്യയ്‌ക്കെതിരായ അതിക്രമത്തില്‍ ഭര്‍ത്താവിന്റെ പെണ്‍സുഹൃത്തിനെതിരെ കേസെടുക്കാനാവില്ലെന്ന് കോടതി  (2 hours ago)

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ സിഇഒ അറസ്റ്റില്‍  (3 hours ago)

മോദിക്കും അമിത് ഷായ്ക്കുമെതിരെ അന്വേഷണം വേണമെന്ന് രാഹുല്‍  (3 hours ago)

ബാങ്ക് സമരം നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ഈ മാസത്തെ ശമ്പളം നേരത്തെ നല്‍കാന്‍ തീരുമാനം  (3 hours ago)

തെരുവ് നായ്ക്കള്‍ പെരുകുന്നുവെന്ന പരാതിയില്‍ റിപ്പോര്‍ട്ട് തേടി കമ്മീഷന്‍  (3 hours ago)

Malayali Vartha Recommends