നേതാക്കള്‍ അങ്കലാപ്പില്‍... പൗരത്വ ഭേദഗതി ബില്ലിനെതിരെ കേരളത്തില്‍ 30ലധികം സംഘടനകള്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കെ അതിന്റെ നിയമവശം ചോദ്യം ചെയ്ത് കാസറഗോഡ് ജില്ലാ പോലീസ് മേധാവി രംഗത്ത്; ഹര്‍ത്താല്‍ നടത്തിയാല്‍ നേതാക്കള്‍ക്കെതിരെ കേസെടുക്കും; മാത്രമല്ല ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ഇലക്ഷനുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ക്കും നേതാക്കള്‍ ഉത്തരവാദികളായിരിക്കും

കേന്ദ്രസര്‍ക്കാരിന്റെ പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രതിഷേധത്തിന് സംസ്ഥാനത്ത് ഈ മാസം പതിനേഴിന് 30 ഓളം സംഘടനകള്‍ ഹര്‍ത്താല്‍ ആചരിക്കുകയാണ്. എസ്ഡിപിഐ, വെല്‍ഫെയര്‍പാര്‍ട്ടി, ഡിഎച്ച്ആര്‍എം എന്നീ പാര്‍ട്ടികള്‍ ഹര്‍ത്താലിന് പിന്തുണ അറിയിച്ചിട്ടുമു്. ഭരണ പക്ഷവും പ്രതിപക്ഷവും ഒന്നിച്ച് തിങ്കളാഴ്ച ഉപവാസ സമരവുമു്. അതിനാല്‍ തന്നെ ഇവരും ഹര്‍ത്താലിനെ പിന്തുണച്ചാല്‍ കേരളം നിശ്ചലമാകുന്ന അവസ്ഥയിലാണ്.
ഇതിനിടെ ചൊവ്വാഴ്ചത്തെ ഹര്‍ത്തിലിനെതിരെ കാസറഗോഡ് എസ്.പി. രംഗത്തെത്തിയിരിക്കുകയാണ്. സംസ്ഥാനത്ത് ഹര്‍ത്താല്‍ നടത്തുന്നതിനെ ഏഴുദിവസംമുമ്പ് നോട്ടീസ് നല്‍കണമെന്നാണ് ഹൈക്കോടതി വിധി. അങ്ങനെയൊരു നോട്ടീസ് ഈ പാര്‍ട്ടികളോ നേതാക്കളോ പോലീസിന് നല്‍കിയിട്ടില്ല. ആയതിനാല്‍ ഈ ഹര്‍ത്താല്‍ പ്രഖ്യാപനം നിയമ വിരുദ്ധമാണ്. ആ ദിവസം കാസര്‍ഗോഡ് ജില്ലയില്‍ ഹര്‍ത്താല്‍ നടത്തുകയോ അനുകൂലിക്കുകയോ ചെയ്താല്‍ ആയതിന്റെ എല്ലാ കഷ്ട നഷ്ടങ്ങള്‍ക്കും ഉത്തരവാദിത്വം ജില്ലാ നേതാക്കള്‍ക്കായിരിക്കും. അവരുടെ പേരില്‍ നിയമ നടപടി സ്വീകരിക്കുന്നതാണ്. കൂടാതെ ചൊവ്വാഴ്ച നഗരസഭയിലും പഞ്ചായത്തിലും ഉപതെരഞ്ഞെടുപ്പും നടക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്ക് വോട്ടവകാശം വിനിയോഗിക്കുന്നതിനും മറ്റും ഇത്തരംം തടസം സൃഷ്ടിക്കാനും സാധ്യതയു്. ആയതിനാല്‍ ഇലക്ഷനുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ക്കും കൂടി പ്രസ്തുത നേതാക്കള്‍ ഉത്തരവാദി ആയിരിക്കുന്നതാണെന്ന് ജില്ലാ പോലീസ് മേധാവി വ്യക്തമാക്കുന്നു.
ഇതേ തീരുമാനം മറ്റ് പോലീസ് മേധാവികളും എടുക്കുമോന്ന് കണ്ടറിയാം. കേരളത്തില്‍ ചില തീവ്രവാദ സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ടതിന്റെ വെളിച്ചത്തില്‍ കേന്ദ്ര ഇന്റലിജന്‍സിന്റെ നിരീക്ഷണവും ശക്തമാണ്.
സംസ്ഥാനത്ത് മിന്നല്‍ ഹര്‍ത്താല്‍ നടത്തരുതെന്നാണ് ഹൈക്കോടതി നേരത്തെ ഉത്തരവിട്ടത്. ഇത്തരം ഹര്‍ത്താലുകള്‍ നിയമവിരുദ്ധവും ഭരണഘടനയുടെ അന്തസ്സത്തയ്‌ക്കെതിരുമാണെന്ന് വിലയിരുത്തിയാണ് നടപടി. അത്തരം പ്രതിഷേധത്തിന് ഏഴുദിവസംമുമ്പ് നോട്ടീസ് നല്‍കണമെന്നും ഇടക്കാല ഉത്തരവില്‍ നിര്‍ദേശിച്ചിരുന്നു. പൗരന്റെ സുരക്ഷയ്ക്കുള്ള നടപടിയെടുക്കാനുള്ള സാവകാശം സര്‍ക്കാരിനും ഇതിലൂടെ ലഭിക്കും.
മിന്നല്‍ ഹര്‍ത്താല്‍ ആഹ്വാനം ചെയ്യുന്നവര്‍ അതുമൂലമുള്ള പൊതുനഷ്ടത്തിന് ഉത്തരവാദികളാവുമെന്ന് ചീഫ് ജസ്റ്റിസ് ഹൃഷികേശ് റോയിയും ജസ്റ്റിസ് എ.കെ. ജയശങ്കരന്‍ നമ്പ്യാരുമുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് വ്യക്തമാക്കിയത്. കോടതിവിധി ലംഘിച്ചാണ് ഹര്‍ത്താലെങ്കില്‍ അതിന്റെ പേരിലുള്ള നടപടിയും നേരിടേിവരും. ഹര്‍ത്താല്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് കേരള ചേംബര്‍ ഓഫ് കോമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയും മലയാളവേദിക്കുവേി തൃശ്ശൂരിലെ ജോര്‍ജ് വട്ടുകുളവും നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് വിധി പ്രഖ്യാപിച്ചത്.
ഹര്‍ത്താല്‍മൂലം അസംഘടിതതൊഴിലാളികളുടെ മൗലികാവകാശം ലംഘിക്കപ്പെടരുത്. അനുഭാവമില്ലാത്തവരുടെ ജീവനോപാധിക്കുള്‍പ്പെടെയുള്ള അവകാശം ഹനിക്കുന്നത് അനുവദിക്കാനാവില്ല. വ്യവസായ തര്‍ക്കനിയമത്തിലുള്ളതുപോലെ നോട്ടീസോടെയേ ഹര്‍ത്താലോ പണിമുടക്കോ നടത്താവൂ.
ഹര്‍ത്താലും പൊതുപണിമുടക്കും നിയന്ത്രിക്കാന്‍ നിയമനിര്‍മാണം ആവശ്യമാണെന്ന് കോടതികള്‍ നേരത്തേ ചൂിക്കാട്ടിയിട്ടുണ്ട്. അതില്ലാത്തതിനാല്‍ ഇടക്കാല ഉത്തരവിറക്കുകയാണ് കോടതി വ്യക്തമാക്കി.
പൊതുപണിമുടക്കിലും ഹര്‍ത്താലിലും അതിനെ അനുകൂലിക്കാത്തവരുടെ സുരക്ഷ കളക്ടര്‍ ഉറപ്പാക്കണം. പരീക്ഷ എഴുതാനുള്‍പ്പെടെ വിദ്യാര്‍ഥികളുടെ അവകാശവും പ്രധാനമാണ്. കടയടപ്പിക്കലും അതിക്രമവും ഭയന്ന് സാധാരണക്കാര്‍ക്ക് വീട്ടിലിരിക്കേിവരുന്നു. സംസ്ഥാനത്താകെ ഭീതിയുടെ അന്തരീക്ഷമുാകുകയാണ്. കട നടത്തുന്നവര്‍ക്ക് അവ തുറക്കാനാവുന്നില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു.
ഈ കോടതിവിധിയുടെ പശ്ചാത്തലത്തിലാണ് കാസര്‍ഗോഡ് എസ്പി ഹര്‍ത്താലുകാര്‍ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. ഹര്‍ത്താലിന്റെ അവസ്ഥ എന്താകുമെന്ന് ചൊവ്വാഴ്ച അറിയാം.
https://www.facebook.com/Malayalivartha


























