Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

അയ്യപ്പന്റെ കൃപ കൊണ്ടാണ് അന്ന് രക്ഷപ്പെട്ടത്, ശബരിമലയിൽ ഏറ്റവുമധികം ദ്രോഹം ചെയ്തത് സംസ്ഥാന സര്‍ക്കാര്‍... ഇനിയും കളിച്ചാലുണ്ടല്ലോ, തുറന്നടിച്ച് ജി. സുകുമാരന്‍ നായര്‍

02 JANUARY 2020 10:53 AM IST
മലയാളി വാര്‍ത്ത

വിശ്വാസ സംരക്ഷണത്തിനെതിരെ നിന്നവര്‍ക്ക് എതിരായാണ് ശരിദൂരം സ്വീകരിച്ചതെന്നും സാമൂഹിക നീതി നിഷേധിക്കുന്ന സാഹചര്യങ്ങളില്‍ ഇതു തുടരുമെന്നും എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. പെരുന്നയില്‍ എന്‍എസ്‌എസ് ആസ്ഥാനത്ത് മന്നം ജയന്തി ആഘോഷങ്ങള്‍ക്കു തുടക്കം കുറിച്ച്‌ അഖില കേരള നായര്‍ പ്രതിനിധി സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ശബരിമല വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നീതി പുലര്‍ത്തിയില്ല. സംസ്ഥാന സര്‍ക്കാരാണ് ഏറ്റവും കൂടുതല്‍ ദ്രോഹം ചെയ്തത്. അയ്യപ്പന്റെ കൃപ കൊണ്ടാണ് രക്ഷപ്പെട്ടത്. കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച 10 ശതമാനം സംവരണം ഏര്‍പ്പെടുത്തുന്നതില്‍ ന്യായമായ സമീപനം സ്വീകരിച്ച സംസ്ഥാന സര്‍ക്കാര്‍ ദേവസ്വം ബോര്‍ഡില്‍ 10 ശതമാനം സംവരണം നല്‍കാന്‍ കണ്ടുപിടിച്ച നയങ്ങളില്‍ പ്രതിഷേധമുണ്ട്. സംസ്ഥാന സര്‍ക്കാരിന് ഇക്കാര്യത്തില്‍ ഇരട്ടത്താപ്പ് നയമാണ്. അര്‍ഹതപ്പെട്ടവര്‍ക്ക് ലഭിക്കുന്നതിനെ തടസ്സപ്പെടുത്തുന്ന തരത്തിലാണ് ദേവസ്വം സംവരണത്തിലെ മാനദണ്ഡങ്ങള്‍. ഈ കുരുക്കുകള്‍ അഴിക്കാന്‍ എന്‍എസ്‌എസ് ഏതറ്റം വരെയും പോകുമെന്നും അദ്ദേഹം പറഞ്ഞു. സമദൂരവും ശരിദൂരവും എങ്ങനെ പ്രയോഗിക്കണം എന്നതിലാണ് പ്രസക്തി. പ്രയോഗിക്കുന്ന ആളുകളുടെ കഴിവു പോലെ ഇരിക്കും നിലപാടിന്റെ വിജയം. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ അതു കണ്ടതാണെന്ന് സുകുമാരന്‍ നായര്‍ ചൂണ്ടിക്കാട്ടി. സ്വാ​​​ത​​​ന്ത്ര്യ ല​​​ബ്ധി​​​ക്കും ഭ​​​ര​​​ണ​​​ഘ​​​ട​​​ന വി​​​ഭാ​​​വ​​​നം ചെ​​​യ്യു​​​ന്ന​​​തി​​​നും മു​​​ന്പ് നാ​​​യ​​​ര്‍ സ​​​ര്‍​​​വീ​​​സ് സൊ​​​സൈ​​​റ്റി​​​ക്കു മ​​​ന്ന​​​ത്ത് പ​​​ത്മ​​​നാ​​​ഭ​​​ന്‍ രൂ​​​പം ന​​​ല്‍​​​കു​​​ന്പോ​​​ള്‍ മ​​​തേ​​​ത​​​ര​​​ത്വം, ജ​​​നാ​​​ധി​​​പ​​​ത്യം, സാ​​​മൂ​​​ഹ്യ​​​നീ​​​തി എ​​​ന്നീ അ​​​ടി​​​സ്ഥാ​​​ന മൂ​​​ല്യ​​​ങ്ങ​​​ള്‍ സം​​​ര​​​ക്ഷി​​​ക്കു​​​മെ​​​ന്ന് ഉ​​​റ​​​പ്പു ന​​​ല്‍​​​കി​​​യി​​​രു​​​ന്നു. സ​​​ക​​​ല സ​​​മു​​​ദാ​​​യ​​​ങ്ങ​​​ളും സൗ​​​ഹാ​​​ര്‍​​​ദ​​​ത്തോ​​​ടെ സ​​​ഹ​​​ക​​​രി​​​ച്ചു പ്ര​​​വ​​​ര്‍​​​ത്തി​​​ക്ക​​​ണ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം സ്വ​​​പ്നം ക​​​ണ്ടി​​​രു​​​ന്നു. നൂ​​​റു​​ വ​​​ര്‍​​​ഷം പി​​​ന്നി​​​ട്ടി​​​ട്ടും ഇ​​​ക്കാ​​​ര്യ​​​ങ്ങ​​​ള്‍ സം​​​ര​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​ല്‍ എ​​​ന്‍​​​എ​​​സ്‌എ​​​സ് പ്ര​​​ത​​​ജ്ഞാ​​​ബ​​​ദ്ധ​​​മാ​​​ണെ​​​ന്നും ഇ​​​താ​​​ണ് സം​​​ഘ​​​ട​​​ന​​​യു​​​ടെ ക​​​രു​​​ത്തെ​​​ന്നും സു​​​കു​​​മാ​​​ര​​​ന്‍ നാ​​​യ​​​ര്‍ പ​​​റ​​​ഞ്ഞു.

കഴിഞ്ഞ മണ്ഡലകാലത്ത് ശബരിമല യുവതീപ്രവേശ വിഷയം വിവാദമാക്കിയത് മുഖ്യമന്ത്രിയുടെ പിടിവാശിയാണെന്ന് ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പദ്മകുമാര്‍ പറയുന്നത്. യുവതീപ്രവേശം അനുവദിച്ച് സുപ്രീംകോടതിവിധി വന്ന നാളുകളില്‍ത്തന്നെ മുഖ്യമന്ത്രിയെ നേരില്‍ക്കണ്ട് കാര്യങ്ങള്‍ വിശദീകരിച്ചിരുന്നു. പ്രത്യാഘാതങ്ങള്‍ ഏറെയുള്ളതിനാല്‍ മണ്ഡലകാലത്ത് യുവതീപ്രവേശത്തില്‍ എടുത്തുചാടിയുള്ള നടപടി ഒഴിവാക്കണമെന്ന് അഭ്യര്‍ഥിച്ചിരുന്നെന്നും സി.പി.എം. പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റില്‍ നടന്ന സംഘടനാചര്‍ച്ചയില്‍ പദ്മകുമാര്‍ പറഞ്ഞു. അനിവാര്യമെങ്കില്‍ മാസപൂജക്കാലത്തു മാത്രം യുവതീപ്രവേശം അനുവദിക്കുന്നത് ആലോചിക്കണമെന്നും നിര്‍ദേശിച്ചു. ഇങ്ങനെയായാല്‍ സംഘര്‍ഷം ഒഴിവാക്കാനാകുമെന്ന് ചിലരുടെ ഉറപ്പ് തനിക്കു ലഭിച്ചിരുന്നു. എന്നാല്‍, മുഖ്യമന്ത്രി ഇതെല്ലാം തള്ളിയെന്നും അദ്ദേഹം ആരോപിച്ചു. പദ്മകുമാറിന്റെ ആരോപണങ്ങള്‍ പാര്‍ട്ടിനേതൃത്വത്തില്‍ ചര്‍ച്ചയായിട്ടുണ്ട്. അദ്ദേഹത്തിനെതിരേ അച്ചടക്കനടപടി വേണമെന്ന ആവശ്യമുയര്‍ത്താനുള്ള തയ്യാറെടുപ്പിലാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം. കണ്ണൂര്‍ ജില്ലക്കാരനല്ലാത്തതിനാലാണ് ദേവസ്വം പ്രസിഡന്റ് സ്ഥാനത്ത് തനിക്ക് കാലാവധി നീട്ടിനല്‍കാതിരുന്നതെന്നും പദ്മകുമാര്‍ തുറന്നടിച്ചു. പാര്‍ട്ടിക്കുള്ളില്‍ ഒറ്റപ്പെടുത്തുന്ന പീഡനങ്ങളാണ് കഴിഞ്ഞകാലങ്ങളിലുണ്ടായത്. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല നിലപാടുണ്ടായില്ല. മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്ത് കാലാവധി നീട്ടിക്കൊടുത്ത മുന്‍ ബി.ജെ.പി. നേതാവ് ഒ.കെ. വാസുവിനു നല്‍കിയ പരിഗണനപോലും കിട്ടിയില്ല. സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങളായ കെ.എന്‍. ബാലഗോപാല്‍, കെ.ജെ. തോമസ് എന്നിവരും യോഗത്തില്‍ പങ്കെടുത്തു. എന്തായാലും പദ്മകുമാറിന്റെ തുറന്ന് പറച്ചില്‍ വരും ദിവസങ്ങളില്‍ സിപിഎമ്മിന് മറുപടി പറയേണ്ടി വിരക തന്നെ ചെയ്യും.

വിശ്വാസത്തിന്റെ മാമലയിൽ വിവാദങ്ങൾ‍ നിഴൽ വിരിച്ചത് യുവതീപ്രവേശ വിധിക്കു പിന്നാലെയാണ്. സുപ്രീംകോടതിയില്‍ 2006–ല്‍ നിയമപോരാട്ടം തുടങ്ങി 2018 സെപ്റ്റംബര്‍ 28–നാണ് യുവതീപ്രവേശം അനുവദിച്ചു വിധി പ്രഖ്യാപനം വന്നത്. തുടര്‍ന്നിങ്ങോട്ടു പലതരത്തിലുള്ള പ്രതിഷേധങ്ങള്‍ക്കും രാഷ്ട്രീയ വിവാദങ്ങള്‍ക്കും ശബരിമല വേദിയായി. ദേവസ്വം കമ്മിഷണറായിരുന്ന എസ്.ചന്ദ്രികയുടെ കൊച്ചുമകളുടെ ചോറൂണ് ശബരിമല സന്നിധാനത്തു നടത്തിയതിന്‍റെ ചിത്രം 1990 ഓഗസ്റ്റ് 19ന് പത്രങ്ങളിൽ വന്നതോടെയാണു നിയമപോരാട്ടങ്ങളുടെ തുടക്കം. ചങ്ങനാശേരി സ്വദേശി എസ്.മഹേന്ദ്രൻ ഈ ചിത്രം ഉൾപ്പെടുത്തി ഹൈക്കോടതിയിൽ 1990 സെപ്റ്റംബറിൽ പരാതി നൽകി. ഇതു റിട്ട് ഹര്‍ജിയായി പരിഗണിക്കാൻ ഹൈക്കോടതി തീരുമാനിച്ചു. 1991 ഏപ്രിൽ 5ന് ശബരിമലയിലെ യുവതീപ്രവേശം ഹൈക്കോടതി നിരോധിച്ചു. 2006 ലാണ് യങ് ലോയേഴ്സ് അസോസിയേഷൻ ശബരിമലയിൽ യുവതീപ്രവേശം ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹര്‍ജി നൽകിയത്. യുവതീപ്രവേശം അനുവദിച്ച് 2018 സെപ്റ്റംബർ 28 നായിരുന്നു അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ വിധി. ഇത് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട 56 ഹർജികളിലും അനുബന്ധ ഹർജികളിലും കഴിഞ്ഞ ഫെബ്രുവരി ആറിന് വാദം പൂർത്തിയായത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (3 hours ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (4 hours ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (5 hours ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (5 hours ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (5 hours ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (5 hours ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (5 hours ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (6 hours ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (6 hours ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (6 hours ago)

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!  (6 hours ago)

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (8 hours ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (8 hours ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (8 hours ago)

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (8 hours ago)

Malayali Vartha Recommends