പ്രസവം നിർത്തിയ വീട്ടമ്മയ്‌ക്ക് 54-ാം വയസിൽ ഇരട്ടക്കുട്ടികൾ ജനിച്ചു..

പ്രസവം നിർത്തിയ വീട്ടമ്മയ്‌ക്ക് 54-ാം വയസിൽ ഇരട്ടക്കുട്ടികൾ ജനിച്ചു..തൃശൂർ സ്വദേശിയാണ് വീട്ടമ്മ.. 35-ാം വയസിൽ പ്രസവം നിർത്തിയ ലളിതയാണ് ഐവിഎഫ് (ഇൻ വിട്രോഫെർട്ടിലൈസേഷൻ) എന്ന കൃത്രിമ ഗർഭധാരണത്തിലൂടെ രണ്ട് ആൺകുട്ടികളുടെ അമ്മയായത്. ഓട്ടോഡ്രൈവറായ മണിയാണ് ഇവരുടെ ഭർത്താവ്
2017ൽ ഈ ദമ്പതികളുടെ ഏകമകൻ ബൈക്കപകടത്തിൽ മരിച്ചിരുന്നു. തുടർന്ന് ഇവർ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസ തേടുകയും കൃത്യമ ഗർഭധാരണത്തിന് ശ്രമം നടത്തുകയുമായിരുന്നു. ഏഴുമാസത്തെ ചികിൽസയ്‌ക്കൊടുവിൽ ആണ് ഐവിഎഫ് സംവിധാനത്തിലൂടെ ഇവരുടെ ആഗ്രഹംസഫലമായത്. മൂന്ന് കുഞ്ഞുങ്ങളെ ഗർഭം ധരിച്ചെങ്കിലും ഇതിൽ ഒരു കുഞ്ഞിനെ ഗർഭകാലത്ത് നഷ്‌ടമായി.
വിദഗ്‌ദ ചികിൽസയ്‌ക്കൊടുവിൽ 34-ാം ആഴ്‌ചയിൽ ശസ്‌ത്രക്രിയയിലൂടെ കുഞ്ഞുങ്ങളെ പുറത്തെടുക്കുകയായിരുന്നു. ജനിച്ചപ്പോൾ തൂക്കം കുറവായിരുന്നുവെങ്കിലും കുട്ടികൾ ഇപ്പോൾ പൂർണ്ണ ആരോഗ്യവാന്മാരാണെന്ന് ഡോക്‌ടർമാർ വ്യക്തമാക്കി
സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന മണിക്കും ലളിതയ്‌ക്കും ഡോക്‌ടർമാരുടെ പിന്തുണയാണ് സഹായമായത്. മരുന്നിൻ്റെ തുക മാത്രം നൽകിയാണ് ചികിൽസ നടത്തിയതെന്നു ഇവർ പറഞ്ഞു
https://www.facebook.com/Malayalivartha