മുസ്ലിം വേഷത്തിൽ ശബരിമലയിൽ ദർശനം നടത്താനെത്തിയ അയ്യപ്പ ഭക്തരെ പമ്പയിൽ തടഞ്ഞു: മുസ്ലീങ്ങൾക്കും ദർശനം നടത്താമെന്ന് അറിഞ്ഞില്ലെന്ന് സുരക്ഷാ ഉദ്യോഗസ്ഥരുടെ വിശദീകരണം

പരമ്പരാഗത മുസ്ലിം വേഷത്തിൽ ശബരിമലയിൽ ദർശനം നടത്താനെത്തിയ ഭക്തരെ പമ്പയിൽ തടഞ്ഞു .. സംസ്ഥാന സ്പെഷ്യൽ ബ്രാഞ്ച് പൊലീസും കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ വകുപ്പ് ഉദ്യോഗസ്ഥരും ആണ് ഭക്തരെ തടഞ്ഞത്. . വെള്ളിയാഴ്ച പുലർച്ചെ ഒന്നര മണിക്കാന് സംഭവം... ശബരിമല വലിയ നടപന്തലിൽ എത്തിയ മുസ്ലിം വേഷധാരികളായ ഭക്തരെ പോലീസ് തടയുകയായിരുന്നു...കർണാടകയിലെ ചിക്ബല്ലാപൂറിൽ നിന്നും എത്തിയ സംഘത്തിനൊപ്പമുണ്ടായിരുന്ന അൻസാർഖാൻ, നയാജ് ബാഷ എന്നിവരാണ് മുസ്ലിം വേഷത്തിൽ ദർശനത്തിനു എത്തിയത്. അയ്യപ്പന്റെ കഥയിൽ വാവർക്കുള്ള പങ്കിനെ പാട്ടി സുരക്ഷാ ഉദ്യോഗസ്ഥർക്ക് അറിയാതെ പോയതാണ് പ്രശ്നത്തിന് കാരണമായത്.
മുസ്ളിം വേഷത്തിലെത്തിയ ഇവർ തങ്ങൾക്കൊപ്പമാണ് വന്നതെന്നും വിശ്വാസമുള്ളവരാണെന്നും കൂടെയുള്ളവർ പറഞ്ഞിട്ടും സംഘത്തിന്റെ ദർശനം പൊലീസ് തടയുകയായിരുന്നു. തുടർന്ന് ഇവരെ പമ്പ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയ ശേഷം ഇവിടെയുണ്ടായിരുന്ന കർണാടക പൊലീസിന്റെ സാന്നിദ്ധ്യത്തിൽ ചോദ്യം ചെയ്യുകയും ദേഹപരിശോധന നടത്തുകയും ചെയ്തു. എന്നാൽ ഇവരിൽ നിന്നും സംശയകരമായി ഒന്നും സുരക്ഷാ ഉദ്യോഗസ്ഥർക്ക് കണ്ടെത്താൻ സാധിച്ചില്ല.
ശേഷം ജില്ലാ പൊലീസ് മേധാവി ഉൾപ്പെടെ സംഭവത്തിൽ ഇടപെട്ടപ്പോൾ മുസ്ലിം മതത്തിൽ പെട്ടവർക്ക് ശബരിമലയിൽ ദർശനം നടത്താമെന്ന് തങ്ങൾക്ക് അറിയില്ലായിരുന്നു എന്നായിരുന്നു കേന്ദ്ര പൊലീസിന്റെ വിശദീകരണം. ധരിച്ചിരുന്ന വേഷം കാരണം തങ്ങളെ ദർശനത്തിൽ നിന്നും തടഞ്ഞതിനാൽ അൻസാർഖാനും നയാജ്ബാഷയും സന്നിധാനത്തേക്ക് ചെല്ലാതെ പമ്പയിൽ തന്നെ തങ്ങി.
കൂടെവന്നവർ ദർശനം നടത്തി മടങ്ങിയെത്തിയ ശേഷം സംഘം തിരിച്ചുപോകുകയായിരുന്നു. സംഭവം വിവാദമായതോടെ പൊലീസ്, ബന്ധപ്പെട്ടവരോട് വിശദീകരണം തേടി
https://www.facebook.com/Malayalivartha