പോകാൻ പറ പറ്റങ്ങളോട്, കുരുപൊട്ടിയേ പറ്റൂ എന്നുള്ള കുറച്ച് ആൾക്കാരുടെ കുരുവും കിണ്ടിയും ഒക്കെ പൊട്ടട്ടെ; സുരേഷ് ഗോപി

നടന്നെന്ന നിലയിലും രാഷ്ട്രീയക്കാരൻ എന്ന നിലയിലും അവതാരകൻ എന്ന നിലയിലും തന്റേതായ ഇടംകണ്ടെത്തിയ താരമാണ് സുരേഷ് ഗോപി. രാഷ്ട്രീയം രംഗത്തേക്ക് ചുവടുവച്ച സുരേഷ് ഗോപി രാജ്യസഭാംഗവുമായി. കാരുണ്യ പ്രവർത്തനവും താരം നടത്തുന്നുണ്ട്. എന്നാൽ, ഇതോടൊപ്പം സോഷ്യൽ മീഡിയയിൽ താരത്തിനെതിരെ നിരവധി വിമർശനങ്ങളും ഉയർന്നിരുന്നു.
ഇലക്ഷൻ പ്രചാരണകാലത്ത് തൃശൂര്‍ എനിക്ക് വേണം. നിങ്ങളെനിക്ക് ഈ തൃശൂർ തരണം, തൃശൂർ ഞാനിങ്ങെടുക്കുവാ..എന്ന താരത്തിന്റെ ഡയലോഗ് കേരളത്തിൽ വൈറലായിരുന്നു. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സുരേഷ് ഗോപി പറഞ്ഞ വാചകമായിരുന്നു അത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശ്ശൂര്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി ആയിരുന്നു സുരേഷ് ഗോപി. പിന്നാലെ ട്രോളർമാരുടെ ഇഷ്ടതാരമായി തൂശൂരിലെ ബിജെപി സ്ഥാനാർഥി. ഈ ഡയലോഗ് വെച്ച് നിരവധി ടിക്ടോക് വിഡിയോകളും ട്രോളുകളുമിറങ്ങി.
എന്നാൽ തന്നെ പരിഹസിച്ചവരോട് നടന് ഒരുമറുപടിയേ പറയാനുള്ളൂ. "പോകാൻ പറ പറ്റങ്ങളോട്" എന്നുമാത്രം." പരിഹസിച്ചവരോട് ഒന്നേ പറയാനുള്ളു, പോകാൻ പറ പറ്റങ്ങളോട്, അത്രയേ ഉള്ളൂ. അതാണെന്റെ റിയാക്ഷൻ. അവരൊക്കെ വിമർശിക്കുമ്പോഴും സ്വയം ഒന്നാലോചിക്കണം താനെന്താണ് ചെയ്തിട്ടുള്ളത്? അവരോടുള്ള ഉത്തരം അതാണ്. അവരോടുള്ള താക്കീതുമതാണ്. ഞാൻ പിരിച്ചെടുത്ത് ഇതുവരെ ഒന്നും ചെയ്തിട്ടില്ല. ഞാൻ എന്റെ ഡിസ്പൻസേഷനിൽ നിന്നുണ്ടാക്കിയതാണ്. അത് ആക്ടറായിട്ടോ, ഒരു ആംഗർ ആയിട്ടോ, എന്റെ കുഞ്ഞുങ്ങൾക്കും സമ്പാദിച്ച് കൂട്ടിയതിന്നാണ്. ഇതൊന്നും പറയാനെനിക്ക് ഇഷ്ടമേ അല്ല. എങ്കിലും കുരുപൊട്ടിയേ പറ്റൂ എന്നുള്ള കുറച്ച് ആൾക്കാരുടെ കുരുവും കിണ്ടിയും ഒക്കെ പൊട്ടട്ടെ. നല്ലതാ"-ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ താരം പറയുന്നു.
താരം അവതാരകനായ നിങ്ങൾക്കുമാകാം കോടീശ്വരൻ' ഏറെ ജന പ്രിയ പരിപാടിയാണ്. അറിവിന്റെ പോരാട്ട വേദിയാണ് മഴവിൽ മനോരമ സംപ്രേഷണം ചെയ്യുന്ന നിങ്ങൾക്കുമാകാം കോടീശ്വരൻ എന്ന പരിപാടി. സുരേഷ് ഗോപി അവതാരകനായെത്തുന്ന ഈ പരിപാടി പലപ്പോഴും ഹൃദ്യമായ സംഭവങ്ങൾക്കു കൂടി വേദിയാകാറുണ്ട്.
ബാലതാരമായി സിനിമയിലെത്തിയ അദ്ദേഹം മോഹൻലാൽ നായകനായ രാജാവിന്റെ മകൻ എന്ന ചിത്രത്തിൽ വില്ലനായാണ് ചലച്ചിത്ര രംഗത്ത് സജീവമായത്. ശേഷം കമ്മിഷണർ, ഏകലവ്യൻ, തലസ്ഥാനം, കളിയാട്ടം എന്നീ ചിത്രത്തിലൂടെ സൂപ്പർ താരനിരയിലേയ്ക്ക് ഉയർന്നു. മണിച്ചിത്രത്താഴ്,കാശ്മീരം, ലേലം,അപ്പോത്തിക്കിരി തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചു.
സുരേഷ് ഗോപിയുടെ ഹിറ്റ് സിനിമകള്‍ റിലീസ് ചെയ്ത് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ഇപ്പോഴും ടിവിയില്‍ വന്നാല്‍ മികച്ച സ്വീകാര്യതയാണ് ലഭിക്കാറുളളത്. സുരേഷ് ഗോപിയുടെ നെടുനീളന്‍ ഡയലോഗുകളെല്ലാം ഒരുകാലത്ത് ആരാധകര്‍ മനപ്പാഠം ആക്കി വെക്കുമായിരുന്നു. അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ സിനിമയിലായാലും ജീവിതത്തിലായാലും താന്‍ പറയുന്ന സംഭാഷണങ്ങളും വാക്കുകളും ആഘോഷിക്കപ്പെടുന്നതില്‍ സന്തോഷമുണ്ടെന്ന് സുരേഷ് ഗോപി തുറന്നുപറഞ്ഞിരുന്നു. രാഷ്ട്രീയത്തിലുളള സമയത്ത് തന്നെ സിനിമയിലേക്കും തിരിച്ചെത്തുകയാണ് നടന്‍. മലയാളത്തില്‍ അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ് നടന്‍ തിരിച്ചെത്തുന്നത്.
https://www.facebook.com/Malayalivartha