പൗരത്വ ഭേദഗതി നിയമം റദ്ദാക്കും വരെ വിശ്രമിക്കാൻ സമയമില്ല; ഭരണഘടന സംരക്ഷണത്തിന് സ്വയം സമർപ്പിക്കുക; മനുഷ്യ മഹാ ശൃംഖലയിൽ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ

നമ്മുടെ ഭരണഘടനയെ അതിന്റെ എല്ലാ മൂല്യങ്ങളോടും കൂടി സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ സ്വയം സമര്‍പ്പിക്കാന്‍ എല്ലാവരും സന്നദ്ധരാകണമെന്ന ആഹ്വാനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പൗരത്വ നിയമ ഭേദഗതിക്കെതിരെ ശക്തമായ പ്രക്ഷോഭം തുടരും. പൗരത്വ ഭേദഗതി നിയമത്തിനെതിരായി എല്‍ഡിഎഫ് സംഘടപ്പിച്ച മനുഷ്യ മഹാശൃംഖല തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്. മതാടിസ്ഥാനത്തിൽ ജനങ്ങളെ വേര്‍തിരിക്കുന്ന നിയമം റദ്ദാക്കും വരെ വിശ്രമമില്ലെന്നും അദ്ദേഹം പ്രസംഗത്തിൽ കൂട്ടിച്ചേർത്തു. പൗരത്വ നിയമം പാസാക്കിയതിനെതിരെ ശക്തമായി പ്രതിഷേധം ഉയര്‍ത്തിയ നാടാണ് കേരളം. ഇതിന്റെ ഭാഗമായാണ് ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പിലാക്കാന്‍ പാടില്ലെന്ന് കേരളം അഭിപ്രായപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.
നിയമത്തിനെതിരായ പ്രതിഷേധം എങ്ങനെ സമാധാനപരമായി പ്രകടിപ്പിക്കാം എന്നതിന് ഉത്തമോദാഹരണമായി കേരളം നിലനില്‍ക്കുന്നുവെന്നതില്‍ നമുക്ക് അഭിമാനിക്കാമെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. അനിഷ്ട സംഭവങ്ങള്‍ ഒന്നും ഇല്ലാതെ തന്നെ കടുത്ത പ്രതിഷേധം ഉയര്‍ത്തിക്കൊണ്ടുവരാന്‍ കേരളത്തിന് സാധിച്ചു. ഇത് കേരളത്തിന്റെ തനിമയുടെ ഭാഗമാണ്. പൗരത്വ നിയമ ഭേദഗതിയോ പൗരത്വ പട്ടികയോ ജനസംഖ്യ രജിസ്റ്ററോ കേരളത്തിൽ നടപ്പാക്കില്ലെന്ന് കേരളം നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ അതുകൊണ്ട് മാത്രമായില്ല എന്നും നിയമം റദ്ദാക്കും വരെ വിശ്രമമില്ല എന്നും അദ്ദേഹം വെളിപ്പെടുത്തി. കാസര്‍കോട് മുതൽ കളിയിക്കാവിളവരെ മനുഷ്യ മാഹാ ശൃംഖലയിൽ അണിനിരന്നവര്‍ പ്രതിരോധത്തിന്‍റെ വലിയ മനുഷ്യ മതിൽ തന്നെയാണ് തീർത്തെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പൗരത്വ നിയമത്തിനെതിരെ നടത്തിയ മനുഷ്യ മഹാ ശൃംഖലയിൽ കാസർഗോഡ് മുതൽ കളിയിക്കാവിള വരെ അനേകായിരം പേരാണ് അണിനിരന്നത്.
https://www.facebook.com/Malayalivartha