കൊറോണ വൈറസിനെതിരെ ആരോഗ്യ വകുപ്പ് എല്ലാ മുന്‍കരുതലും സ്വീകരിച്ചുവെന്നും സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യമന്ത്രി

കൊറോണ വൈറസിനെതിരെ ആരോഗ്യ വകുപ്പ് എല്ലാ മുന്‍കരുതലും സ്വീകരിച്ചുവെന്നും സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യമന്ത്രി കെ.കെ. ഷൈലജ. നിലവില്‍ സംസ്ഥാനത്ത് 288 പേര്‍ നിരീക്ഷണത്തിലുണ്ടെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. കോഴിക്കോട്ട് ചൈനയില്‍നിന്നെത്തിയ 60 പേര്‍ നിരീക്ഷണത്തിലുണ്ട്.
കണ്ണൂരില്‍ 12 പേരും മലപ്പുറത്ത് ഒരാളും നിരീക്ഷണത്തിലുണ്ട്. ഇതില്‍ ഏഴ് പേര്‍ ആശുപത്രിയില്‍ ചികിത്സ തേടിയെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ എല്ലാ മെഡിക്കല്‍ കോളജിലും ഐസൊലേഷന്‍ വാര്‍ഡ് ഒരുക്കിയിട്ടുണ്ട്. ജനങ്ങള്‍ പൂര്‍ണമായും സഹകരിക്കണമെന്നും ആരോഗ്യമന്ത്രി നേരത്തെ ആവശ്യപ്പെട്ടിരുന്നു.
"
https://www.facebook.com/Malayalivartha























