പെണ്‍കുട്ടിക്ക് വിവാഹാവശ്യത്തിനെന്ന് പറഞ്ഞ് വ്യാജ പണപ്പിരവിനിറങ്ങി; വ്യാജ പിരിവുകാരന്‍ കുടുങ്ങി

വ്യാജ പണപ്പിരിവിനിറങ്ങിയ യുവാവിനെ പിടിക്കൂടി. പെണ്‍കുട്ടിക്ക് വിവാഹാവശ്യത്തിനെന്ന് പറഞ്ഞായിരുന്നു വ്യാജ പണപ്പിരിനിറങ്ങിയത്. ഫെബ്രുവരി ഒമ്പതിനായിരുന്നു പെണ്‍കുട്ടിയുടെ വിവാഹം നടക്കുന്നതെന്നും വധുവിന്റെ പിതാവ് സാമ്പത്തിക പരാതീനതാമൂലം ബുദ്ധിമുട്ടുന്നുവെന്നും കൂലിപ്പണിയിലൂടെയായിരുന്നു പെണ്‍കുട്ടികളുള്ള തന്റെ കുടുംബം കഴിയുന്നതെന്നുമുള്ള പള്ളിക്കമ്മിറ്റിയുടെ പേരിലുള്ള കത്തുമായിട്ടായിരുന്നു പിരിവിനിറങ്ങിയത്.
2019 നവംബര്‍ എട്ട് എന്ന തീയ്യതിയായിരുന്നു കത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിലെത്തിയ ഇയാളെക്കുറിച്ച് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പിടികൂടിയത്. പള്ളിക്കമ്മിറ്റിയുടെ പേരിലുള്ള വ്യാജ കത്തില്‍ ബന്ധപ്പെടാനുമുള്ള ഫോണ്‍ നമ്ബര്‍ നല്‍കിയിട്ടുണ്ടെങ്കിലും അതില്‍ വിളിച്ചപ്പോള്‍ ഇയാള്‍ തന്നെയാണ് നമ്ബറിന്റെ ഉടമയെന്ന് പോലീസ് കണ്ടെത്തി.
https://www.facebook.com/Malayalivartha