അച്ഛൻ തൂങ്ങി മരിച്ചത് കണ്ട അമ്മ വിഷം കഴിച്ചു, . ഇരുവരെയും ആശുപത്രിയിലേക്ക് കൊണ്ടുപോയ സമയം മകൾ കൈഞരമ്പ് മുറിച്ചു; പരിഭ്രമിച്ച് ഓടിയെത്തിയ നാട്ടുകാർക്ക് രണ്ട് പേരെ രക്ഷിക്കാനായി

ചേർത്തലയിൽ ഇന്നലെ നാട്ടുകാർ സാക്ഷ്യം വഹിച്ചത് അസാധാരണ സംഭവങ്ങൾക്ക്...ഇന്നലെ രാവിലെ എട്ടു മണി അടുപ്പിച്ചാണ് ഹരിപ്രിയ അലമുറയിട്ട് കരയുന്നത് നാട്ടുകാർ കേട്ടത് ...ഓടിയെത്തിയ അയൽവാസികൾ കണ്ടത് അച്ഛനെ തൂങ്ങി മരിച്ച നിലയിലും അമ്മയെ വിഷം കഴിച്ച് അവശ നിലയിലും.. നാട്ടുകാർ ഒത്തു ചേർന്ന് ഇരുവരെയും ആശുപത്രിയിലേക്ക് കൊണ്ടുപോയ സമയം ഞരമ്പ് മുറിച്ച് മകളും ആത്മഹത്യയ്ക്ക് ശ്രമിച്ചു
എസ്.എൽ പുരം തോപ്പിൽ കുട്ടപ്പൻ എന്ന് വിളിക്കുന്ന 46 കാരനായ സനൽകുമാറാണ് കിടപ്പുമുറിയിൽ തൂങ്ങി മരിച്ചത് ... ഇന്നലെ രാവിലെ എട്ടോടെയായിരുന്നു സംഭവം. ഇത് കണ്ട മകൾ ഹരിപ്രിയ അലമുറയിട്ട് കരഞ്ഞ് അയൽവാസികളെ വിളിച്ചു വരുത്തി. പക്ഷെ അപ്പോഴേക്കും അമ്മ പ്രീത) വിഷം കഴിച്ചു ... അവശ നിലയിലായ പ്രീതയെയും കുറ്റപ്പനെയും ആശുപത്രിയിലേക്ക് കൊണ്ടുപോയ സമയത്താണ് ഹരിപ്രിയ ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
തക്ക സമയത്ത് ചികിത്സ ലഭിച്ചതിനാൽ അമ്മയും മകളും രക്ഷപ്പെട്ടു ... മജിസ്ട്രേറ്റ് എത്തി പ്രീതയുടെയും ഹരിപ്രിയയുടെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട് . സനൽകുമാർ എഴുതിയ കുറിപ്പും പൊലീസ് കണ്ടെടുത്തു. വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെ ഡ്രൈവറാണ് സനൽകുമാർ.
https://www.facebook.com/Malayalivartha