ആത്മവീര്യം ചോരാതെ നീന്തി തളര്‍ന്നപ്പോള്‍ അനങ്ങാതെ മലര്‍ന്നു കിടന്നും അലറി വിളിച്ചും കടലില്‍ കഴിഞ്ഞത് 18 മണിക്കൂര്‍; കടലമ്മയുടെ കനിവിൽ ജീവതത്തിന്റെ കരപറ്റിയ സാമുവൽ പറയുന്നു കടല്‍ എന്നെ കൈവിട്ടില്ലല്ലോ....

നടുക്കടലില്‍നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് ജീവിതത്തിലേയ്ക്ക് കരപറ്റി മത്സ്യത്തൊഴിലാളി. ബോട്ടില്‍നിന്ന് പിടിവിട്ടു വീണ ആലപ്പാട് അഖില്‍ നിവാസില്‍ സാമുവലിനെയാണ് 18 മണിക്കൂര്‍ കടൽ കാത്തത്. ആത്മവീര്യം ചോരാതെ നീന്തിയും തളര്‍ന്നപ്പോള്‍ അനങ്ങാതെ മലര്‍ന്നു കിടന്നും അലറി വിളിച്ചും കടലില്‍ കഴിഞ്ഞ സാമുവലിനെ മറ്റൊരു ബോട്ട് രക്ഷപ്പെടുത്തി കരയ്‌ക്കെത്തിക്കുകയായിരുന്നു. വെള്ളിയാഴ്ച രാത്രി പന്ത്രണ്ടോടെയാണ് പത്ത് തൊഴിലാളികൾ ഉൾപ്പെടുന്ന ദീപ്തി ബോട്ടിൽ സാമുവൽ മത്സ്യബന്ധനത്തിനായി നീണ്ടകരയിൽ നിന്ന് കടലിലേയ്ക്ക് പോയത്. ശനിയാഴ്ച്ച പുലർച്ചെ നാലരയോടെ കായംകുളം ഹാർബറിന് പടിഞ്ഞാറ് ഉൾക്കടലിൽ പ്രാഥമിക കൃത്യത്തിനിടെയാണ് ബോട്ടിൽ നിന്ന് തെന്നി കടലിൽ വീണത്.
ബോട്ട് ഓട്ടത്തിലായതിനാൽ സഹ തൊഴിലാളികളുടെ ശ്രദ്ധയിൽ പെട്ടതുമില്ല. മറ്റ് ബോട്ടുകാരുടെ കണ്ണിൽപ്പെടാനായി ഒരു മണിക്കൂറോളം സാമുവൽ വീണിടത്ത് തന്നെ നീന്തിക്കിടന്നു. പകലായതോടെ കര ലക്ഷ്യമാക്കി നീന്തി. 16നോട്ടിക്കൽ മൈൽ ദൂരത്തോളം കുറേശ്ശയായി നീന്തി. സന്ധ്യ കഴിഞ്ഞിട്ടൻ മനസ്സാന്നിധ്യം കൈവിട്ടില്ല. ശനിയാഴ്‌ച രാത്രി 10 മണിയോടെയാണ് യേശു ആരാധ്യൻ എന്ന ബോട്ടുകാരുടെ ശ്രദ്ധയിൽ പെടുന്നത്. അവർ എറിഞ്ഞുകൊടുത്ത കയറിൽ പിടിച്ച് സാമുവൽ രക്ഷാബോട്ടിൽ കയറി. രാത്രി ഒരുമണിയോടെ ബോട്ട് നീണ്ടകരയിലെത്തി.
ആ സംഭവത്തെക്കുറിച്ച് സാമുവലിന്റെ വാക്കുകൾ ഇങ്ങനെ....
ബോട്ടിന്റെ വശത്തെ പെട്ടിപ്പുറത്തായിരുന്നു എന്റെ ഉറക്കം. മറ്റുള്ളവരും ഉറക്കത്തില്‍. പുലര്‍ച്ചെ നാലോടെ തണുത്ത കാറ്റ് അടിച്ചപ്പോള്‍ അകത്തു കയറിക്കിടക്കാന്‍ എഴുന്നേറ്റു. പക്ഷേ, പിടിവിട്ടു വീണതു കടലില്‍.അലറിവിളിച്ചു. ആരും കേട്ടില്ല. ബോട്ട് മുന്നോട്ടുപോയി. പിന്നാലെ കുറേ നീന്തി. നനഞ്ഞുകുതിര്‍ന്ന വേഷവുമായി നീന്താന്‍ പറ്റാതായപ്പോള്‍ ബര്‍മുഡയും ടീഷര്‍ട്ടും ഊരിയെറിഞ്ഞു.നീന്തി നീന്തി കൈ തളര്‍ന്നു. പിന്നെ തിരകളില്‍ ബാലന്‍സ് ചെയ്ത് പൊങ്ങിക്കിടന്നു. പിന്നെ കുറച്ചുനേരം മലര്‍ന്നു നീന്തി. ഏതെങ്കിലും ബോട്ടിന്റെ ശ്രദ്ധയില്‍പ്പെടുമെന്നായിരുന്നു പ്രതീക്ഷ. കൈവിടരുതേയെന്നു പ്രാര്‍ഥിച്ചു.
ഒരു പകല്‍ മുഴുവന്‍ അങ്ങനെ. സൂര്യനെ നോക്കിയപ്പോള്‍ വൈകിട്ട് അഞ്ചായെന്നു തോന്നി. അപ്പോള്‍ പേടി തോന്നിത്തുടങ്ങി. ഒരു ബോട്ടും അടുത്തില്ല. കുറച്ചു സമയം സങ്കടത്തോടെ അലറിക്കൂവി. ആരു കേള്‍ക്കാന്‍ ?. നീട്ടുവല ഇടുന്ന വള്ളക്കാരിലായി പിന്നെ പ്രതീക്ഷ. അവര്‍ കിഴക്കുണ്ടാകും. അങ്ങനെ കിഴക്കോട്ടു നീന്തി. രാത്രിയായി. പിന്നെയും മണിക്കൂറുകള്‍. അവസാനം ദൂരെയൊരു ബോട്ട് കണ്ടു. ഉറക്കെ വിളിച്ചു. ഭാഗ്യം അവര്‍ കണ്ടു. ആ ബോട്ട് സാമുവലിനെ രക്ഷിക്കുമ്ബോള്‍ സമയം രാത്രി 10.30. കടലില്‍ വീണിട്ട് 18 മണിക്കൂര്‍ പിന്നിട്ടിരുന്നു. രാത്രി 12.30നു ബോട്ട് കരയ്‌ക്കെത്തി. അവശനായിരുന്ന സാമുവലിനെ ഉടന്‍ ജില്ലാ ആശുപത്രിയിലേക്കു മാറ്റി.ഈ സമയമത്രയും കോസ്റ്റ് ഗാര്‍ഡും ബോട്ടുകാരും കടലില്‍ സാമുവലിനെ തിരയുകയായിരുന്നു. എന്നാല്‍ വീണതെന്നു ബോട്ടുകാര്‍ അറിയിച്ച സ്ഥലം മാറിപ്പോയിരുന്നു. എങ്കിലും ഞാൻ അറിയുന്ന കടൽ കൈവിട്ടില്ലല്ലോ എന്നോർത്ത് സാമുവൽ ആശ്വസിക്കുന്നു.
ജില്ലാ ആശുപത്രിയിൽ സാമുവലിന് പ്രഥമിക ശുശ്രൂഷകൾ നൽകി.ഭാര്യ റീജ മക്കളായ അഖിൽ അവന്തിക് എന്നിവരോടൊപ്പം ആദിനാട് ഏറ്റുപറമ്പിൽ സ്നേഹതീരം സുനാമി കോളനിയിലാണ് താമസം. ശനിയാഴ്ച്ച മുഴുവനും സാമുവലിനെക്കുറിച്ച് വിവരമൊന്നും ലഭിക്കതെ കുടുംബം ആശങ്കയിലായിരുന്നു.
https://www.facebook.com/Malayalivartha