Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

കപ്പലണ്ടി കച്ചവടത്തിൽ തുടങ്ങി; തെരുവിൽ പാടാനിറങ്ങി; അപ്പോഴും ആ സ്വപ്നം കൈ വിട്ടില്ല ; ഒടുവിൽ സംഭവിച്ചത് ട്വിസ്റ്റ്

18 FEBRUARY 2020 12:35 PM IST
മലയാളി വാര്‍ത്ത

സ്വപ്നങ്ങൾ പലതുമുണ്ട് നമ്മൾ മനുഷ്യർക്ക്‌., എന്നാൽ വളരെ ചുരുക്കം പേര് അവരുടെ സാഹചര്യങ്ങൾ മോശമാണെങ്കിലും അതിനെയെല്ലാം മറികടന്ന് ആ സ്വപ്നം സ്വന്തമാക്കുന്നു. അത്തരത്തിൽ ഒരു വ്യക്തിയുടെ ജീവിതം അറിയാം. സുബൈർ എന്ന കലാകാരൻ. ചില സിനിമകളിൽ അഭിനയിച്ച് മികവ് തെളിയിച്ചിട്ടുണ്ട്. ആദ്യകാലത്ത് ഉത്സവ പ്റമ്പുകളിൽ ആൾക്കൂട്ടത്തിനിടയിലൂടെ നടന്ന് കപ്പലണ്ടി വിൽക്കുമ്പോഴും സുബൈറിന്റെ കണ്ണുകൾ സ്റ്റേജിലേക്ക് പോകുകമായിരുന്നു . കർട്ടൻ ഉയർന്നാൽ കച്ചവടം നിർത്തി ഉത്സവപ്പറമ്പിൽത്തന്നെ ഇരിക്കും. മിമിക്രിയോടായിരുന്നു അന്നത്തെ ഇഷ്ടം മുഴുവൻ . അരങ്ങിൽ മിമിക്രിയാണെങ്കിൽ, കച്ചവടം നിർത്തിവെയ്ക്കും. ‘എന്നെങ്കിലുമൊരിക്കൽ അതു പോലെ സ്റ്റേജിൽ മിമിക്രി അവതരിപ്പിക്കണം എന്ന മോഹം സുബൈറിന്റെ ഉള്ളിൽ ഉണ്ടായിരുന്നു . ഒടുവിൽ അത് അങ്ങനെതന്നെ സംഭവിക്കുകയും ചെയ്തു . മിമിക്രി വേദിയിൽ സുബൈർ എത്തി കലക്കൻ പ്രകടനം കാഴ്ച്ച വയ്ക്കുകയും ചെയ്തു . ‘സുബൈർ കൊച്ചി’ എന്നാണ് നാട്ടിലറിയപ്പെടുന്നത് . കപ്പലണ്ടിക്കച്ചവടം മതിയാക്കി . ഉത്സവക്കാലമായാൽ വേദിയിൽനിന്ന് വേദിയിലേക്ക് ഓട്ടമായി. എന്നാൽ അപ്പോഴെല്ലാം സിനിമയും സുബൈറിന്റെ സ്വപ്നമായിരുന്നു. എന്നാൽ അത് ഒരിക്കലും സത്യമാകില്ലെന്നു കരുതിയിരുന്നു . ഒന്നര വയസ്സുള്ളപ്പോൾ സുബൈറിന്റെ വാപ്പ മരിച്ചതാണ്. ആറാം ക്ലാസ് വരെ പഠിച്ചു. പിന്നെ ബുദ്ധിമുട്ടുകൾ വന്നതോടെ ജീവിതത്തിന്റെ രണ്ടറ്റങ്ങളെ കൂട്ടിമുട്ടിക്കാനുള്ള ഓട്ടം തുടങ്ങി.


കലയുടെ പിറകെ നടക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും ദാരിദ്ര്യം തടസമായി . അപ്പോ ഴായിരുന്നു പല പല ജോലികളിലെത്തിയത്. മിമിക്രി കുറഞ്ഞപ്പോൾ. തെരുവിൽ പാടാനിറങ്ങി. പാവപ്പെട്ട രോഗികൾക്ക് ചികിത്സാസഹായം തേടിയുള്ള യാത്ര തുടങ്ങി . അതൊരു ജീവകാരുണ്യപ്രവർത്തനമായിരുന്നു. പത്ത് വർഷത്തോളം തുടർച്ചയായി സുബൈർ തെരുവിൽ പാടി നടന്നു . നിരവധി രോഗികൾക്ക് സഹായമെത്തിച്ചു. ഒടുവിൽ തെരുവിലെ പാട്ടുപരിപാടി കച്ചവടമായി മാറിത്തുടങ്ങിയപ്പോൾ സുബൈർ രംഗം വിട്ടു. അങ്ങനെയാണ് സിനിമയിൽ അവസരം തേടി ഇറങ്ങിയത്. പല സിനിമകളിലും ചെറിയ വേഷങ്ങൾ ചെയ്തു. ഇടയ്ക്ക് പരസ്യചിത്രങ്ങൾ... കോമഡി ആൽബങ്ങൾ. അക്കാലത്ത് ചെയ്ത 'പൂങ്കോഴി മാരൻ' എന്ന കോമഡി ആൽബം ശ്രദ്ധേയമായി.സിനിമ എല്ലാക്കാലത്തും വലിയ മോഹമായി മനസ്സിൽക്കിടന്നു. അങ്ങനെയിരിക്കുമ്പോഴാണ് സിനിമാലോകത്തുനിന്ന് മറ്റൊരു വിളി വരുന്നത് . ‘മട്ടാഞ്ചേരി’ എന്ന സിനിമയിൽ ചെറിയൊരു വേഷം. വലിയ പ്രതീക്ഷയായിരുന്നു. പടം പക്ഷേ, പരാജയപ്പെട്ടു. സിനിമയിൽ അഭിനയിച്ചെങ്കിലും നാട്ടുകാർപോലും തിരിച്ചറിഞ്ഞില്ല.

ജീവിക്കാൻ വഴിയില്ലാതായി. അങ്ങനെയായിരുന്നു ഓട്ടോ ഡ്രൈവറായത്. അങ്ങനെ ഇരിക്കുമ്പോഴായിരുന്നു വീണ്ടുമൊരു വിളി. എറണാകുളത്ത് ഹോട്ടലിൽ പുതിയ സിനിമയിലേക്ക് നടന്മാരെ തിരഞ്ഞെടുക്കാൻ അഭിമുഖം നടക്കുന്നുവെന്ന. ലിജോ ജോസ് പെല്ലിശ്ശേരിയുടെ പുതിയ സിനിമയിൽ അവസരം കിട്ടി . അങ്ങനെയാണ് ഇൗ.മ.യൗ. എന്ന ചിത്രത്തിൽ അവസരം കിട്ടിയത്. ‘ലാസർ’എന്ന ഏഷണിക്കാരന് സുബൈർ ജീവൻ നൽകി. ചിത്രത്തിൽ മുഴുനീള കഥാപാത്രമാണ് ലാസർ. പ്രധാന റോളുകളിലൊന്നായിരുന്നു അത് . അങ്ങനെ സിനിമാനടനാകുക എന്ന മോഹവും പൂവണിഞ്ഞു . കുമ്പാരീസ്, ‘ഒരു കടത്തനാടൻ കഥ’യിലും , ‘സേതു’ , ജമീലയുടെ പൂങ്കോഴി തുടങ്ങിയ സിനിമകൾ . ഓട്ടോഡ്രൈവറുടെ ജോലിക്കൊപ്പമാണ് ‘സേതു’വിൽ അഭിനയിച്ചത്. പുതിയ സിനിമയിൽ അഭിനയിച്ചപ്പോഴും ഓട്ടോയെ കൈവിട്ടില്ല. ‘ഷൂട്ട് ഉള്ളപ്പോൾ ഓട്ടോയിൽനിന്ന്‌ ഇറങ്ങും. അതുകഴിഞ്ഞ് തിരിച്ചുവന്നാൽ ഓട്ടോ എടുക്കും, ഓടും..’ -സുബൈർ പറയുന്നു.

ഭാര്യയും രണ്ട് മക്കളും ഉമ്മയും ഉൾപ്പെടുന്നതാണ് സുബൈറിന്റെ കുടുംബം. ഭാര്യ നസീമ മത്സ്യസംസ്കരണശാലയിൽ ജോലി ചെയ്യുന്നുണ്ട്. സുലേഖയാണ് ഉമ്മ. മക്കളായ സുമയ്യ, സുഫീന എന്നിവരെ വിവാഹംകഴിച്ചയച്ചു. ഉണ്ടായിരുന്ന വീട് പുതുക്കിപ്പണിയാനായി പൊളിച്ചു. പക്ഷേ, പുതിയത് പണിയാൻ കഴിഞ്ഞില്ല. ഇപ്പോൾ പള്ളുരുത്തിയിൽ വാടകവീട്ടിലാണ് താമസം. വീട് നിർമാണത്തിന് സർക്കാർസഹായം തേടിയിരിക്കുകയാണ്. ‘കഷ്ടകാലം മാറുന്നില്ല, അതാണ് പ്രശ്നംമെന്നും എന്നാൽ സിനിമയിൽ തനിക്കൊരു കാലമുണ്ടെന്നുതന്നെ കരുതുകയും അത് തന്നെ തേടിവരുന്നതും പ്രതീക്ഷിച്ച്‌ ഇരിക്കുകയാണ് അദ്ദേഹം . അതുവരെ ജീവിക്കാൻ ഓട്ടോയുണ്ടല്ലോ എന്നും സുബൈർ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (11 hours ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (11 hours ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (11 hours ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (11 hours ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (11 hours ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (11 hours ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (12 hours ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (12 hours ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (12 hours ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (12 hours ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (12 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (12 hours ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (13 hours ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (13 hours ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (13 hours ago)

Malayali Vartha Recommends