Widgets Magazine
19
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വടക്കന്‍ ഗാസയിലെ ജബാലിയയില്‍ കനത്ത പോരാട്ടം:- ഒട്ടേറെപ്പേര്‍ കൊല്ലപ്പെട്ടു:- കൂടുതല്‍ ശക്തമായ ആയുധങ്ങളുമായി ഇസ്രായേലിന് നേരെ ആക്രമണം കനപ്പിച്ച് ഹിസ്ബുല്ല...


അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ ജാഗ്രതാനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍:- മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും ഉണ്ടാവാന്‍ സാധ്യത: പത്തനംതിട്ടയിൽ റെഡ് അലേർട്ട്...


തെക്കൻ കിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ആൻഡമാൻ കടൽ, നിക്കോബർ ദ്വീപ് എന്നിവിടങ്ങളിൽ കാലവർഷം 36 മണിക്കൂറിനുള്ളിൽ എത്തിച്ചേരും:- തെക്കൻ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി...


റഫയിലും ജബാലിയയിലും ഇസ്രായേൽ ആക്രമണം കടുപ്പിച്ചതോടെ, പിന്നിട്ട 24 മണിക്കൂറിനിടെ ​ കൊല്ലപ്പെട്ടവരുടെ എണ്ണം 83 ആയി...പോരാട്ടം രൂക്ഷമായ തെക്കൻ റഫയിൽ​നിന്ന് കൂട്ടപ്പലായനം..നിരവധി ​ സൈനിക വാഹനങ്ങൾ തകർത്തതായും 15 സൈനികരെ വധിച്ചതായും അൽ ഖസ്സാം ബ്രിഗേഡ്​സ്..


തിരുവനന്തപുരം നഗരത്തിൽ രാവിലെയും മഴ തുടരുകയാണ്.... സ്മാര്‍ട്ട് റോഡ് നിര്‍മാണത്തിനായി റോഡുകള്‍ കുഴിച്ചതാണ് വെള്ളക്കെട്ട് രൂക്ഷമാക്കിയത്...പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചതായും കലക്ടര്‍...

പ്രധാനമന്ത്രി മുങ്ങി: ശതകോടീശ്വരൻമാർ ക്യൂ നിൽക്കുന്നു : പരിഹാസ ചിരിയിൽ രാജ്യം...!

08 MAY 2024 11:34 AM IST
മലയാളി വാര്‍ത്ത

More Stories...

ഹെപ്പറ്റൈറ്റിസ് എ വൈറസ് കരളിനെ ബാധിക്കുകയും കരള്‍ വീക്കത്തിന് കാരണമാവുകയും ചെയ്യുന്നതിനാല്‍ വളരെ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ്

ആലപ്പുഴയില്‍ കഞ്ചാവ് മിഠായിയുമായി രണ്ട് ഉത്തര്‍പ്രദേശ് സ്വദേശികളെ പിടികൂടി

അതിജീവിതയെ അപമാനിക്കുന്ന വിധത്തിലുള്ള വാര്‍ത്തകള്‍ മാധ്യമങ്ങള്‍ നല്‍കരുതെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ

മാലദ്വീപ്, കൊമോറിൻ മേഖല, തെക്കൻ ബംഗാൾ ഉൾക്കടൽ, നിക്കോബാർ ദ്വീപുകൾ, തെക്കൻ ആൻഡമാൻ കടൽ എന്നിവിടങ്ങളിലെ ചില മേഖലയിൽ കാലവർഷം എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്; തെക്കൻ തമിഴ് നാടിന് മുകളിലായി ചക്രവാതചുഴി

ഉദിയന്നൂർ ക്ഷേത്രത്തിൽ ആറാട്ട് മഹോത്സവം നടത്തി...

ഭാവി പ്രധാനമന്ത്രിയെന്ന് സി പി എം നേതാക്കൾ വിശേഷിപ്പിച്ച പിണറായി വിജയൻ രാജ്യം തെരഞ്ഞടുപ്പിന്റെ തീച്ചുളയിൽ നിൽക്കുമ്പോൾ വിനോദ യാത്ര പോയത് ദേശീയ തലത്തിൽ ചർച്ചയാവുന്നു. രാജ്യത്തെ ഏക സി പി എം മുഖ്യമന്ത്രി മുങ്ങിയത് ബി.ജെ.പി യെ ഭയന്നാണെന്നും വാർത്തകൾ പ്രചരിക്കുന്നു. ഇതിനിടെ പിണറായിയുടെ സ്പോൺസർമാരുടെ ക്യത്യമായ വിവരങ്ങൾ കേന്ദ്രത്തിന് കിട്ടി.

സി.പി.എം. നേതാവ് ഇ.പി.ജയരാജൻ തന്നെ സ്പോൺസർ ഉണ്ടെന്ന് പറഞ്ഞതോടെ ഇക്കാര്യം ഏതാണ്ട് ഉറപ്പായി. എന്നാൽ അതിന് പിന്നാലെ നീങ്ങാൻ കേന്ദ്രസർക്കാർ തയ്യാറല്ല. രാജ്യത്തിന് വേണ്ടപ്പെട്ട കോടീശ്വരൻമാരാണ് പിണറായിക്കും ഫണ്ട് ചെയ്യുന്നതെന്നു കേന്ദ്രത്തിനറിയാം.അതും ഒരിക്കലും നടക്കാത്ത കെ.റയിൽ പദ്ധതിക്ക് വേണ്ടിയും.എങ്കിലും ഒരു കമ്യൂണിസ്റ്റ് മുഖ്യമന്ത്രി ഇത്തരത്തിൽ നിലവിടുന്നത് എതിർ പാർട്ടികളെയൊക്കെ അത്ഭുതപെടുത്തുന്നു.

 

 


മറ്റു സംസ്ഥാനങ്ങളില്‍ ചെന്ന് കോണ്‍ഗ്രസിന് വേണ്ടി വോട്ട് അഭ്യര്‍ത്ഥിക്കേണ്ടിവരുന്ന ഗതികേട് ഒഴിവാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തെരഞ്ഞെടുപ്പിന്‌റെ മൂര്‍ദ്ധന്യതയില്‍ രാജ്യം വിട്ടന്നാണ് മാധ്യമങ്ങൾ വിശേഷിപ്പിക്കുന്നത്. കേരളത്തിനു പുറത്ത് സിപിഎമ്മും കോണ്‍ഗ്രസും ഇന്‍ഡ്യ സഖ്യത്തിലായതിനാല്‍ മറ്റ് സംസ്ഥാനങ്ങളില്‍ സിപിഎമ്മിന് വേണ്ടി മാത്രമല്ല, കോണ്‍ഗ്രസിനുവേണ്ടിയും പ്രചാരണം നടത്തേണ്ടിവരും.

ഇവിടെ നിരന്തരം കോണ്‍ഗ്രസിനും പ്രത്യേകിച്ച് രാഹുല്‍ ഗാന്ധിക്കും എതിരെ കടന്നാക്രമണം നടത്തുന്ന പിണറായിക്ക് മറ്റു സംസ്ഥാനങ്ങളില്‍ പോയി രാഹുല്‍ഗാന്ധിക്കും കോണ്‍ഗ്രസിനും ഒപ്പം കൈകോര്‍ത്തു നില്‍ക്കാനുള്ള ജാള്യമാണ് തിടുക്കപ്പെട്ട് നാടുവിടാന്‍ പിണറായിക്ക് പ്രേരണയായത്.

ലോക്‌സഭാ തെരഞ്ഞെടുശേഷം കേന്ദ്രത്തില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കുമ്പോള്‍ നിര്‍ണായക ശക്തിയാവും എന്നൊക്കെ അവകാശപ്പെടുന്ന സിപിഎമ്മിന്റെ ഏക മുഖ്യമന്ത്രിയാണ് ഇങ്ങനെ തിരഞ്ഞെടുപ്പ് യുദ്ധമുന്നണിയില്‍ നിന്ന് ഒളിച്ചോടിയത്. പാര്‍ട്ടി അണികളില്‍ ഇക്കാര്യം ചര്‍ച്ചയായിട്ടുണ്ട്. അണികൾ ചർച്ചചെയ്താൽ തനിക്ക് ചുണ്ണാമ്പെന്നാണ് പിണറായി പറയുന്നത്.

സിപിഎമ്മിന്റെ രാജ്യത്തെ ഏക മുഖ്യമന്ത്രി എന്ന നിലയ്‌ക്ക് സിപിഎം മത്സരിക്കുന്ന ഇടങ്ങളിലെങ്കിലും മുതിര്‍ന്ന പി ബി അംഗമായ പിണറായി പ്രചാരണത്തിന് എത്തുമെന്നായിരുന്നു ഇതര സംസ്ഥാന നേതൃത്വങ്ങള്‍ കരുതിയിരുന്നത്. കുറഞ്ഞപക്ഷം സിപിഎം രണ്ടിടത്തു മത്സരിക്കുന്ന തമിഴ്‌നാട്ടിലെങ്കിലും എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഇത്തരമൊരു ജീവന്‍മരണ പോരാട്ടത്തിനിടെ എല്ലാം തൂത്തെറിഞ്ഞ് പിണറായി സകുടുംബം വിനോദയാത്രക്കു പോയത് പലരെയും ഞെട്ടിച്ചു. ഇത് സംബന്ധിച്ച് സംസ്ഥാന നേതൃത്വം പ്രത്യേക വിശദീകരണമെന്നും നല്‍കുന്നുമില്ല.

മലയാളമല്ലാതെ മറ്റു ഭാഷകള്‍ അറിയില്ലാത്തതിനാല്‍ കേരളത്തിന് പുറത്ത് സാധാരണ മുഖ്യമന്ത്രി പ്രചാരണത്തിന് പോകാറില്ലെന്ന ഒഴുക്കന്‍ മറുപടിയാണ് ഇക്കാര്യത്തില്‍ ചില പാര്‍ട്ടി നേതാക്കള്‍ നല്‍കുന്നത്.

ഗവര്‍ണറെ പോലും അറിയിക്കാതെയും മറ്റാര്‍ക്കും ചുമതല നല്‍കാതെയുമാണ് മുഖ്യമന്ത്രി ഭാര്യയ്‌ക്കും കൊച്ചുമകനും ഒപ്പം ദുബായിക്ക് പറന്നത്. യുഎഇയിലുള്ള മകനെയും കൂട്ടി ഇന്‍ഡോനേഷ്യയിലേക്കും സിംഗപ്പൂരിലേക്കുമാണ് വിനോദയാത്ര നടത്തുക. മരുമകന്‍ മന്ത്രി മുഹമ്മദ് റിയാസും മകള്‍ വീണയും നേരത്തെ യുഎഇയില്‍ എത്തിയിരുന്നു.അന്തം വിട്ട് നിൽക്കുകയാണ് സി.പി.എം നേതൃത്വം. സീതാറാം യച്ചൂരി പിണറായിയുടെ യാത്രയെ കുറിച്ച് പ്രതികരിക്കുന്നു പോലുമില്ല.പിണറായിയുടെ വിനോദ യാത്ര തങ്ങളെ ബാധിക്കില്ലെന്ന വിശ്വാസത്തിലാണ് യച്ചൂരി നീങ്ങുന്നത്.

കേരളത്തിൽ രണ്ടാമൂഴം ലഭിച്ചപ്പോഴാണ് പിണറായി വിജയന് ഒരാഗ്രഹം കൂടിയുണ്ടായത്.. ഇന്ത്യൻ പ്രധാനമന്ത്രിയാവണം.ഇത് തള്ളാണെന്നും ഭോഷ്കാണെന്നും കരുതിയവരുണ്ട്. . കഴിഞ്ഞ കുറെ നാളുകളായി അദ്ദേഹത്തിൻ്റെ മനസിലുള്ള ആഗ്രഹമാണിത്. ഇക്കാര്യം പിണറായി കാബിനറ്റിലെ വിശ്വസ്തതനായ മന്ത്രി അബ്ദുറഹ്മാനാണ് തുറന്നു പറഞ്ഞത്.

 

 

 


രാജ്യത്ത് മൂന്നാം മുന്നണിക്ക് നേതൃത്വം നൽകാൻ കെൽപ്പുള്ളയാളാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ പറഞ്ഞു. മലപ്പുറം ജില്ലയിലെ അരീക്കോട് മുണ്ടമ്പ്രയിൽ സിപിഎം നിർമിച്ച് നൽകുന്ന വീടിന് തറക്കല്ലിട്ട് സംസാരിക്കുകയായിരുന്നു മന്ത്രി.

'രാജ്യത്ത് മൂന്നാം മുന്നണിക്ക് നേതൃത്വം നൽകാൻ കെൽപ്പുള്ള നേതാവാണ് പിണറായി വിജയൻ. പിണറായി വിജയൻ നയിക്കുന്ന മൂന്നാം മുന്നണി രാജ്യത്ത് ഒരുപാടു കാര്യങ്ങൾ മുന്നോട്ടു വെക്കും. വരാൻ പോകുന്ന സിപിഎം പാർട്ടി കോൺഗ്രസിൽ ഇതുസംബസിച്ച രേഖകൾ അവതരിപ്പിക്കുമെന്ന് പിണറായി വിജയൻ തന്നെ പറഞ്ഞിട്ടുണ്ട്,' - എന്നും മന്ത്രി പറഞ്ഞു.

അതായത് കാര്യങ്ങൾ അത്ര നിസാരമല്ലെന്ന് ചുരുക്കം. വരുന്ന പാർട്ടി കോൺഗ്രസിൽ ഇക്കാര്യം അവതരിപ്പിക്കുമെന്ന് പിണറായി തന്നെ പറഞ്ഞിട്ടുണ്ടെന്ന് മന്ത്രി പറയുമ്പോൾ അത് കാമ്പില്ലാത്ത വർത്തമാനമാണെന്ന് പറഞ്ഞ് തള്ളി കളയാൻ കഴിയില്ല.

സി പി എമ്മിൻെറ ദേശീയ നേതൃത്വത്തിൽ സീതാറാം യച്ചൂരിയുടെ പിടിവിട്ടിട്ട് കുറെ നാളുകളായി. രാജ്യത്ത് സി പി എമ്മിൻ്റെ തേരോട്ടം നിലയ്ക്കുന്നതിൻ്റെ ശബ്ദം കേ
ട്ടു തുടങ്ങിയതോടെയാണ് യച്ചൂരി നിസഹായനായത്. കേരളത്തിൽ തുടർ ഭരണം കിട്ടിയതിൻ്റെ ക്രെഡിറ്റൽ ഒരു ശതമാനം പോലും യച്ചൂരിക്ക് കിട്ടിയതുമില്ല. പിണറായിയുടെ നേട്ടമായാണ് ഇത് പരക്കെ വ്യാഖ്യാനിക്കപ്പെട്ടത്. അത് സത്യവുമാണ്.അച്ചുതാനന്ദനെ പോലുള്ള നേതാക്കൾ ചിത്രത്തിൽ നിന്ന് അപ്രത്യക്ഷമായതോടെ പിണറായിയെ പ്രതിരോധിക്കാൻ ആളില്ലാതായി. അങ്ങനെ പിണറായി സി പി എമ്മിൻ്റെ സർവ സൈന്യാധിപനായി.

യച്ചൂരിയുടെ എം.പി. സ്ഥാനം തെറിപ്പിച്ചത് പോലും ദേശീയ തലത്തിൽ അദ്ദേഹത്തിൻ്റെ മാറ്റ് കുറയ്ക്കുന്നതിന് വേണ്ടിയാണ്. ഒരു പ്രാദേശിക നേതാവ് എന്നതിൽ നിന്ന് തനിക്ക് സി പി എമ്മിൻെറ അഖിലേന്ത്യാ നേതാവകണമെങ്കിൽ ഇതാണ് വഴിയെന്ന് പിണറായി മനസിലാക്കി.

മമതാ ബാനർജി കഴിഞ്ഞാൽ പറഞ്ഞാൽ പറഞ്ഞു പോലെ ചെയ്യുന്ന നേതാവാണ് പിണറായി വിജയൻ. ഇത് രാജ്യം തന്നെ സമ്മതിച്ചിട്ടുള്ള കാര്യമാണ്. കെ റയിൽ പദ്ധതി പ്രഖ്യാപിച്ചത് തന്നെ രാജ്യത്ത് തൻ്റെ യശസ് ഉയർത്തുന്നതിന് വേണ്ടിയാണ്. വൻകിട പദ്ധതികൾ നടപ്പിലാക്കുന്ന മുഖ്യമന്ത്രി എന്ന പേര് നേടുകയായിരുന്നു പിണറായിയുടെ ലക്ഷ്യം.

ബിജെപിയുടെ പിന്തുണയാണ് പിണറായിയുടെ മറ്റൊരു നേട്ടം. രാജ്യത്ത് കോൺഗ്രസിനെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന ബിജെപി പിണറായി കോൺഗ്രസിന് ഒരു മറുപടിയാണെന്ന് കരുതുന്നു. നിശ്ചയ ദാർഢ്യത്തിൻ്റെ ഉദാഹരണമായി പിണറായിയെ അവർ കരുതുന്നു.എന്നാൽ സംഭവിച്ചത് മറ്റെന്നാണ്.

 

 

ഏതായാലും വരും ദിവസങ്ങൾ തന്റെതാണെന്നാണ് പിണറായി കരുതുന്നത്. പ്രധാനമന്ത്രിയെങ്കിൽ പ്രധാനമന്ത്രി എന്ന മട്ടിലാണ് കാര്യങ്ങൾ നീങ്ങുന്നത്. അപ്പോഴാണ് അദ്ദേഹം മക്കളെയും ഭാര്യയെയും കൂട്ടി ടൂർ പോയത്.

പണ്ട് കെ.മുരളീധരന് സീറ്റ് നൽകുന്നത് തീരുമാനമെടുക്കാൻ പോകുമ്പോൾ കെകരുണാകരൻ മൂത്രമൊഴിക്കാൻ പോയതു പോലെ തന്നെ പ്രധാനമന്ത്രിയാക്കണമെന്ന് സഹമന്ത്രിയെ കൊണ്ട് പറയിച്ച ശേഷം അന്ന് പിണറായി അമേരിക്കയിലേക്ക് പോയി. എന്നാൽ യച്ചൂരി ഈ ത്തഗ്രഹം മുളയിലേ നുള്ളി.
പ്രധാനമന്ത്രി പദത്തെക്കുറിച്ചോ മൂന്നാം മുന്നണിയെക്കുറിച്ചോ യാതൊരു ചർച്ചയും നിലവിൽ പാർട്ടിയിൽ നടക്കുന്നില്ലെന്ന് സിപിഎം കേന്ദ്രനേതൃത്വം വ്യക്തമാക്കി. അത്തരം ചർച്ചകൾ അപക്വമാണെന്നും സിപിഎം കേന്ദ്രനേതാക്കൾ വിശദീകരിച്ചു. മൂന്നാം മുന്നണിയെ പിണറായി നയിക്കുമെന്ന മന്ത്രി വി.അബ്ദുറഹ്മാൻ്റെ പ്രസ്താവന ചർച്ചയായ പശ്ചാത്തലത്തിലാണ് കേന്ദ്രനേതൃത്വത്തിൻ്റെ വിശദീകരണം.

ഇപ്പോൾ കേരളത്തിൽ മാത്രം ഭരണമുള്ള പാർട്ടി ഇത്തരം വിഷയങ്ങൾ എടുത്ത് ചർച്ച ചെയ്താൽ ജനം പരിഹസിക്കും. മൂന്ന് സംസ്ഥാനങ്ങളിൽ ഭരണത്തിലുണ്ടായിരുന്ന കാലത്ത് പോലും സിപിഎം പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുത്തിട്ടില്ല. പാർട്ടി കോൺഗ്രസിനു മുന്നിൽ അത്തരമൊരു അജണ്ടയേയില്ലെന്ന് വ്യക്തമാക്കിയ നേതൃത്വം ഒരു മുന്നണിക്കും നേതൃത്വം നല്കാനില്ലെന്നും വ്യക്തമാക്കി.

മന്ത്രി അബ്ദുറഹ്മാൻ്റെ സ്വാതന്ത്ര്യവും ഇതുതന്നെയാണ്. സി പി എമ്മിെൻ്റെ ഒരു ഘടകത്തിലും അംഗമല്ലാത്ത അദ്ദേഹത്തിന് എന്തു വേണമെങ്കിലും പറയാം. അതിന് പിണറായിയുടെ അംഗീകാരം വേണമെന്നില്ല. പാർട്ടിയുടെ അംഗീകാരവും വേണ്ട. അബ്ദുറഹ്മാനെ കൊണ്ട് ഇങ്ങനെയൊരു അഭിപ്രായം പറയിച്ചതിൻെറ കാരണവും മറ്റൊന്നല്ല.

ജോൺ ബ്രിട്ടാസിനാണ് സാധാരണ ഇത്തരം ബുദ്ധികൾ ഉണരാറുള്ളത്. ബ്രിട്ടാണ് ഇപ്പോഴും പിണറായിയുടെ പി.ആർ.ബുദ്ധികേന്ദ്രം.അബ്ദുറഹ്മാൻ പറഞ്ഞത് വലിയ ചർച്ചയായി മാറി കഴിഞ്ഞു. അതിന് കേന്ദ്ര കമ്മിറ്റി തന്നെ മറുപടി പറഞ്ഞു. ഇതു മാത്രമാണ് പിണറായി കരുതിയത്. ഇങ്ങനെയൊരു പോംവഴി ആലോചിച്ചാലെന്തെന്ന ചിന്ത തീർച്ചയായും മലയാളികൾക്കിടയിലുണ്ടാവും.

ആദ്യം ഇത്തരം ഒരു ചർച്ച തുടങ്ങി വച്ചത് ജോസ് കെ മാണിയാണ്. ഇടതുപക്ഷ ത്തിൻ്റെ നേതൃത്വത്തിൽ പ്രാദേശിക പാർട്ടികൾ ഇന്ത്യ ഭരിക്കുമെന്നാണ് ജോസ് പറഞ്ഞത്.ഇതിൻെറ ചുവടുപിടിച്ചാണ് അബ്ദുറഹ്മാൻ്റെ പ്രസ്താവന പുറത്തുവന്നത്.

യച്ചൂരിക്ക് പിണറായിയോട് തീർത്താൽ തീരാത്ത കലിപ്പുണ്ട്. എന്നാൽ യച്ചൂരി വിചാരിച്ചാൽ ഇന്ത്യയിൽ ഒന്നും നടക്കില്ല. അതാണ് ഇന്നത്തെ സാഹചര്യം.അതിനാൽ പിണറായി നശിച്ചാൽ സി.പി.എം. രക്ഷപ്പെട്ടെന്ന് യച്ചൂരി കരുതുന്നു.

 

 

 

എന്നാൽ കേരളത്തിൽ പോലും പിണറായിയെ ആർക്കും വേണ്ടാതായിരിക്കുന്നു. ലോക്സഭാ തെരഞ്ഞടുപ്പിൽ ലോക്സഭാ തെരഞ്ഞടുപ്പിൽ ഏറ്റവും കുറച്ച് സംസാരിച്ചത് പിണറായിയാണ്. സമീപകാലത്ത് ആരോപണങ്ങളിൽ തകർന്നു നിൽക്കുകയാണ് പിണറായി. മകൾക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ നിന്നും ഇനിയും പിണറായി മുക്തനായിട്ടില്ല. എന്നാൽ തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളെല്ലാം പിണറായി അവഗണിക്കുന്നു. അതിനാണ് അദ്ദേഹം വിദേശത്ത് പോയത്. കേരളത്തിലെ ജനങ്ങളെയും സി പി എം നേതാക്കളെയും അദ്ദേഹം തള്ളി കളയുന്നു എന്നാണ് ഇതിൽ നിന്നും മനസിലാക്കേണ്ടത്.

പിണറായിയുടെ വിനോദയാത്ര യച്ചൂരിയെ അസ്വസ്ഥനാക്കുന്നുണ്ടെങ്കിലും
യച്ചൂരിക്ക് പിണറായിയെ നിയന്ത്രിക്കാൻ സാധിക്കുന്നില്ല. കഴിഞ്ഞ കുറെനാളുകളായി യച്ചൂരി കേരളത്തിൽ വരാറുമില്ല. കേരളവും ബംഗാളിന്റെ വഴിയിലാണെന്ന് യചൂരിക്കറിയാം. പ്രതിസന്ധി ഘട്ടത്തിൽ രാജ്യം ഉപേക്ഷിച്ചുപോകുന്ന രാജകുമാരനാണ് പിണറായി എന്ന് രാജ്യം മനസിലാക്കിയിരിക്കുന്നു.

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹെപ്പറ്റൈറ്റിസ് എ വൈറസ് കരളിനെ ബാധിക്കുകയും കരള്‍ വീക്കത്തിന് കാരണമാവുകയും ചെയ്യുന്നതിനാല്‍ വളരെ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ്  (20 minutes ago)

ആലപ്പുഴയില്‍ കഞ്ചാവ് മിഠായിയുമായി രണ്ട് ഉത്തര്‍പ്രദേശ് സ്വദേശികളെ പിടികൂടി  (38 minutes ago)

അതിജീവിതയെ അപമാനിക്കുന്ന വിധത്തിലുള്ള വാര്‍ത്തകള്‍ മാധ്യമങ്ങള്‍ നല്‍കരുതെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ  (1 hour ago)

ഇറാന്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടതായി റിപ്പോര്‍ട്ട്  (1 hour ago)

മാലദ്വീപ്, കൊമോറിൻ മേഖല, തെക്കൻ ബംഗാൾ ഉൾക്കടൽ, നിക്കോബാർ ദ്വീപുകൾ, തെക്കൻ ആൻഡമാൻ കടൽ എന്നിവിടങ്ങളിലെ ചില മേഖലയിൽ കാലവർഷം എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്; തെക്കൻ തമിഴ് നാടിന് മുകളിലായി ചക്രവാതചുഴി  (6 hours ago)

ഇസ്രായേൽ യുദ്ധക്കളത്തിൽ എപ്പോഴും വിജയിക്കും; എന്നാൽ, അവരുടെ ലക്ഷ്യത്തിനായുള്ള പോരാട്ടത്തിൽ എല്ലായ്പ്പോഴും തോൽക്കും; തുറന്നടിച്ച് മുൻ ഇസ്രായേലി ജനറൽ ഡോവ് തമാരി  (7 hours ago)

ഉദിയന്നൂർ ക്ഷേത്രത്തിൽ ആറാട്ട് മഹോത്സവം നടത്തി...  (7 hours ago)

പണിയെടുക്കാതെ കണക്കിലെ കുതന്ത്രങ്ങളിലൂടെ ജനങ്ങളെ പറ്റിക്കാനിറങ്ങിയ നരേന്ദ്രമോദിക്കും സംഘത്തിനും കനത്തതിരിച്ചടി; മെയ് മാസം വിദേശ നിക്ഷേപക കമ്പനികള്‍ ഓഹരിവിപണിയില്‍ നിന്ന് പിന്‍വലിച്ചത് 29,000 കോടി രൂപ;  (8 hours ago)

കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യത; പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്; കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്  (8 hours ago)

ഇത് മോദി സര്‍ക്കാരാണ്!!! അണുബോംബിനെ പേടിക്കുന്നവരല്ല; പാക് അധീന കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണ്; അത് തിരിച്ചെടുക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ  (8 hours ago)

ബിജെപി ആസ്ഥാനത്തേക്ക് ആം ആദ്മി പാർട്ടി പ്രതിഷേധ മാർച്ച്; ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിന്റെ നേതൃത്വത്തിലാണ് മാർച്ച്‌; എഎപി മന്ത്രിമാരും പ്രതിഷേധത്തിൽ‌ പങ്കെടുക്കുന്നു  (8 hours ago)

വടക്കന്‍ ഗാസയിലെ ജബാലിയയില്‍ കനത്ത പോരാട്ടം:- ഒട്ടേറെപ്പേര്‍ കൊല്ലപ്പെട്ടു:- കൂടുതല്‍ ശക്തമായ ആയുധങ്ങളുമായി ഇസ്രായേലിന് നേരെ ആക്രമണം കനപ്പിച്ച് ഹിസ്ബുല്ല...  (8 hours ago)

അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ ജാഗ്രതാനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍:- മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും ഉണ്ടാവാന്‍ സാധ്യത: പത്തനംതിട്ടയിൽ റെഡ് അലേർട്  (8 hours ago)

തെക്കൻ കിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ആൻഡമാൻ കടൽ, നിക്കോബർ ദ്വീപ് എന്നിവിടങ്ങളിൽ കാലവർഷം 36 മണിക്കൂറിനുള്ളിൽ എത്തിച്ചേരും:- തെക്കൻ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി...  (9 hours ago)

തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ കെ.എസ്.ആർ.ടി.സി ഡ്രൈവർ യദു കേസിൽ നിയമോപദേശം കാത്ത് പൊലീസ്.... നിയമോപദേശം കിട്ടിയ ശേഷം മാത്രം തുടർനടപടികൾ മതിയെന്നാണ് നിലപാട്....  (10 hours ago)

Malayali Vartha Recommends