Widgets Magazine
20
May / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വടക്കന്‍ ഗാസയിലെ ജബാലിയയില്‍ കനത്ത പോരാട്ടം:- ഒട്ടേറെപ്പേര്‍ കൊല്ലപ്പെട്ടു:- കൂടുതല്‍ ശക്തമായ ആയുധങ്ങളുമായി ഇസ്രായേലിന് നേരെ ആക്രമണം കനപ്പിച്ച് ഹിസ്ബുല്ല...


അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ ജാഗ്രതാനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍:- മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും ഉണ്ടാവാന്‍ സാധ്യത: പത്തനംതിട്ടയിൽ റെഡ് അലേർട്ട്...


തെക്കൻ കിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ആൻഡമാൻ കടൽ, നിക്കോബർ ദ്വീപ് എന്നിവിടങ്ങളിൽ കാലവർഷം 36 മണിക്കൂറിനുള്ളിൽ എത്തിച്ചേരും:- തെക്കൻ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി...


റഫയിലും ജബാലിയയിലും ഇസ്രായേൽ ആക്രമണം കടുപ്പിച്ചതോടെ, പിന്നിട്ട 24 മണിക്കൂറിനിടെ ​ കൊല്ലപ്പെട്ടവരുടെ എണ്ണം 83 ആയി...പോരാട്ടം രൂക്ഷമായ തെക്കൻ റഫയിൽ​നിന്ന് കൂട്ടപ്പലായനം..നിരവധി ​ സൈനിക വാഹനങ്ങൾ തകർത്തതായും 15 സൈനികരെ വധിച്ചതായും അൽ ഖസ്സാം ബ്രിഗേഡ്​സ്..


തിരുവനന്തപുരം നഗരത്തിൽ രാവിലെയും മഴ തുടരുകയാണ്.... സ്മാര്‍ട്ട് റോഡ് നിര്‍മാണത്തിനായി റോഡുകള്‍ കുഴിച്ചതാണ് വെള്ളക്കെട്ട് രൂക്ഷമാക്കിയത്...പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചതായും കലക്ടര്‍...

വല്ലാത്തൊരു തിരിച്ചടി... സിക്‌സറുകളും ഫോറുകളുമായി കളം നിറഞ്ഞ ക്യാപ്റ്റന്‍ സഞ്ജു മനോഹരമായ ഇന്നിങ്‌സ് കാഴ്ചവച്ചെങ്കിലും അവസാനം കാലിടറി; സഞ്ജുവിനെ ടിവി അമ്പയര്‍ ചതിച്ചു, സിക്‌സ് അടിച്ച പന്തില്‍ ഔട്ട്; സഞ്ജു വീണതോടെ രാജസ്ഥാന്‍ ചീട്ട് കൊട്ടാരമായി

08 MAY 2024 08:19 AM IST
മലയാളി വാര്‍ത്ത

More Stories...

പുത്തന്‍ പരിഷ്‌കരണങ്ങളുമായി കെഎസ്ആര്‍ടിസി... സര്‍വീസ് വൈകിയാല്‍ ഓണ്‍ലൈന്‍ റിസര്‍വേഷന്‍ വഴി ടിക്കറ്റ് എടുത്ത യാത്രക്കാരന് മുഴുവന്‍ തുകയും തിരികെ നല്‍കും

12 വര്‍ഷങ്ങള്‍ക്കിപ്പുറം മകളും ഭാര്യയും കാണുന്നത് ഷിജുവിന്റെ ചേതനയറ്റ ശരീരം

സ്‌കൂള്‍ തുറക്കുന്നതിനോടനുബന്ധിച്ച് വിദ്യാര്‍ത്ഥികളുടെ സുരക്ഷിത യാത്രയ്ക്ക് നിര്‍ദ്ദേശം പുറപ്പെടുവിച്ച് സംസ്ഥാന മോട്ടോര്‍ വാഹനവകുപ്പ്

ദേശീയപാതയില്‍ അപകടത്തില്‍പെട്ട എല്‍ പി ജി ടാങ്കര്‍ ലോറിയിലെ വാതകം മറ്റ് മൂന്ന് ടാങ്കറുകളിലേക്ക് മാറ്റാനുള്ള ശ്രമം പുരോഗമിക്കുന്നു...

ഹെപ്പറ്റൈറ്റിസ് എ വൈറസ് കരളിനെ ബാധിക്കുകയും കരള്‍ വീക്കത്തിന് കാരണമാവുകയും ചെയ്യുന്നതിനാല്‍ വളരെ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ്

ഇന്നലത്തെ കളി രാജസ്ഥാനെ സംബന്ധിച്ചും മലയാളികളെ സംബന്ധിച്ചും നിരാശയായിരുന്നു. സിക്‌സറുകളും ഫോറുകളുമായി കളം നിറഞ്ഞ ക്യാപ്റ്റന്‍ സഞ്ജു മനോഹരമായ ഇന്നിങ്‌സ് കാഴ്ചവച്ചെങ്കിലും രാജസ്ഥാനെ വിജയത്തിലേക്ക് എത്തിക്കാനായില്ല. അപ്രതീക്ഷിതമായി സഞ്ജു പുറത്തായതിന്റെ ആഘാതത്തില്‍നിന്ന് രാജസ്ഥാന് കരകയറാനാകാതെ വന്നപ്പോള്‍ ഡല്‍ഹിക്ക് 20 റണ്‍സിന്റെ മിന്നും ജയം. ഇതോടെ 11 മത്സരങ്ങളില്‍നിന്ന് 16 പോയന്റുമായി രാജസ്ഥാന്‍ പട്ടികയില്‍ രണ്ടാമതായി തുടരും. 12 മത്സരങ്ങളില്‍നിന്ന് 12 പോയന്റുമായി അഞ്ചാം സ്ഥാനത്താണ് ഡല്‍ഹി.

അതേസമയം ഐപിഎല്ലില്‍ വീണ്ടും അമ്പയറിംഗ് വിവാദമുണ്ടായി. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ ഒറ്റക്ക് വിജയത്തിലേക്ക് നയിക്കുയായിരുന്ന ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ സിക്‌സ് അടിച്ച പന്തില്‍ ഔട്ട് വിധിച്ചതാണ് വിവാദമായത്. പതിനാറാം ഓവറില്‍ മുകേഷ് കുമാര്‍ എറിഞ്ഞ പന്തില്‍ സഞ്ജു ലോംഗ് ഓണിലേക്ക് സിക്‌സ് അടിച്ച പന്ത് ബൗണ്ടറിക്ക് അരികില്‍ ഡല്‍ഹി ഫീല്‍ഡര്‍ ഷായ് ഹോപ്പ് കൈയിലൊതുക്കി.

എന്നാല്‍ ക്യാച്ചെടുത്തശേഷം നിയന്ത്രണം നഷ്ടമായ ഷായ് ഹോപ്പ് ബൗണ്ടറി ലൈനില്‍ ചവിട്ടിയെങ്കിലും ദൃശ്യങ്ങള്‍ പരിശോധിച്ച ടിവി അമ്പയര്‍ ഔട്ട് വിധിച്ചത് ആരാധകരെ അമ്പരപ്പിച്ചു. ഷായ് ഹോപ്പിന്റെ കാല്‍ ബൗണ്ടറി ലൈനിലെ കുഷ്യനില്‍ തട്ടുന്നത് റീപ്ലേകളില്‍ വ്യക്തമായിട്ടും അമ്പയര്‍ ഔട്ട് വിധിച്ചതോടെ സഞ്ജു പ്രതിഷേധവുമായി ഫീല്‍ഡ് അമ്പയറും മലയാളിയുമായ കെ എന്‍ അനന്തപത്മനാഭന് അടുത്തെത്തി തര്‍ക്കിച്ചു.

എന്നാല്‍ അമ്പയറുടെ തീരുമാനം അന്തിമമാണെന്ന നിലപാടാണ് അനന്തപദ്മനാഭന്‍ സ്വീകരിച്ചത്. ഈ സമയം ഡല്‍ഹി ക്യാപിറ്റല്‍സ് ഉടമ പാര്‍ഥ് ജിന്‍ഡാല്‍ ഗ്യാലറിയിലിരുന്ന് സഞ്ജുവിനോട് കയറിപ്പോകാന്‍ കൈകൊണ്ട് ആംഗ്യം കാണിക്കുന്നതും കാണാമായിരുന്നു.

ഔട്ട് വിളിച്ച തീരുമാനത്തിനെതിരെ സഞ്ജു റിവ്യു എടുക്കാന്‍ ശ്രമിച്ചെങ്കിലും അതിന് കഴിയില്ലെന്ന് ഫീല്‍ഡ് അമ്പയര്‍ വ്യക്തമാക്കി. ഡല്‍ഹിക്കെതിരെ 222 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാനുവേണ്ടി 46 പന്തില്‍ 86 റണ്‍സടിച്ച സഞ്ജു ഒറ്റക്ക് പൊരുതിയാണ് ടീമിന് വിജയപ്രതീക്ഷ സമ്മാനിച്ചത്.

ഓപ്പണര്‍ യശസ്വി ജയ്‌സ്വാളും(2 പന്തില്‍ 4) ജോസ് ബട്ലറും(17 പന്തില്‍ 19) റിയാന്‍ പരാഗും (22 പന്തില്‍ 27) വലിയ സ്‌കോര്‍ നേടാതെ പുറത്തായപ്പോള്‍ സഞ്ജുവിന്റെ പോരാട്ടമാണ് രാജസ്ഥാനെ ജയത്തിന് അടുത്തെത്തിച്ചത്.

ഡല്‍ഹി ഉയര്‍ത്തിയ 222 എന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ രാജസ്ഥാന് തുടക്കത്തില്‍ തന്നെ യശസ്വി ജയ്‌സ്വാളി (2 പന്തില്‍ 4)നെ നഷ്ടമായി. തുടര്‍ന്ന് ക്രീസിലെത്തിയ സഞ്ജുവിനെ കൂട്ടിപിടിച്ച് ജോസ് ബട്‌ലര്‍ സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു. സ്‌കോര്‍ 67ല്‍ നില്‍ക്കെ അക്‌സര്‍ പട്ടേല്‍ ബട്‌ലറെ( 17 പന്തില്‍ 19) പുറത്താക്കി. ക്രീസിലെത്തിയ റിയാന്‍ പരാഗിനെ കൂട്ടുപിടിച്ച് കളിയുടെ നിയന്ത്രണം സഞ്ജു ഏറ്റെടുത്തു. സിക്‌സറുകളും ഫോറുകളുമായി സഞ്ജു കളം നിറഞ്ഞപ്പോള്‍ പരാഗും (22 പന്തില്‍ 27) പിന്നാലെ എത്തിയ ശുഭം ദുബെയും മികച്ച പിന്തുണ നല്‍കി. സ്‌കോര്‍ 162ല്‍ നില്‍ക്കെ മുകേഷ് കുമാര്‍ എറിഞ്ഞ പന്ത് ഉയര്‍ത്തി അടിക്കാന്‍ ശ്രമിച്ചത് ബൗണ്ടറി ലൈനിനു തൊട്ടരികില്‍ ഹോപ്പിന്റെ കൈകളില്‍ അവസാനിച്ചതോടെ രാജസ്ഥാന്റെ പോരാട്ടത്തിനും മങ്ങലേറ്റു.

സഞ്ജു നിര്‍ത്തിയിടത്തു നിന്ന് റോവ്മന്‍ പവലുമായി ചേര്‍ന്ന് പോരാട്ടം തുടരാന്‍ ദുബെ ശ്രമിച്ചെങ്കിലും അത് അധികം നീണ്ടില്ല. സ്‌കോര്‍ 180ല്‍ നില്‍ക്കെ ഖലീല്‍ അഹ്‌മദിന്റെ പന്ത് സ്റ്റബ്‌സ് പിടിച്ച് ദുബെ(12 പന്തില്‍ 25) യുടെ പോരാട്ടം അവസാനിച്ചു. പിന്നാലെ എത്തിയ ഡോനോവന്‍ ഫെറൈറ, രവിചന്ദ്രന്‍ അശ്വിന്‍ എന്നിവര്‍ ഒറ്റയക്കത്തില്‍ പുറത്തായതോടെ രാജസ്ഥാന്‍ പരാജയം മണത്തു. പത്തൊന്‍പതാം ഓവറിലെ രണ്ടാം പന്തില്‍ റോവന്‍ പവലിനെ മുകേഷ് കുമാര്‍ പുറത്താക്കിയതോടെ രാജസ്ഥാന്‍ പരാജയം ഉറപ്പിച്ചു. ട്രെന്റ് ബോള്‍ട്ടിനും ആവേശ് ഖാനും അവസാന ഓവറില്‍ അധികമൊന്നും ചെയ്യാനില്ലാതെ വന്നപ്പോള്‍ രാജസ്ഥാന്റെ ഇന്നിങ്‌സ് രണ്ടു വിക്കറ്റ് ബാക്കി നില്‍ക്കെ 201ല്‍ അവസാനിച്ചു.

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുത്തന്‍ പരിഷ്‌കരണങ്ങളുമായി കെഎസ്ആര്‍ടിസി... സര്‍വീസ് വൈകിയാല്‍ ഓണ്‍ലൈന്‍ റിസര്‍വേഷന്‍ വഴി ടിക്കറ്റ് എടുത്ത യാത്രക്കാരന് മുഴുവന്‍ തുകയും തിരികെ നല്‍കും  (52 minutes ago)

12 വര്‍ഷങ്ങള്‍ക്കിപ്പുറം മകളും ഭാര്യയും കാണുന്നത് ഷിജുവിന്റെ ചേതനയറ്റ ശരീരം  (1 hour ago)

എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ 2 വിമാന സര്‍വീസുകള്‍ റദ്ദാക്കി... തിങ്കളാഴ്ച രാത്രി 8.50നുള്ള കോഴിക്കോട് -ദമാം, രാത്രി 11.20നുള്ള കോഴിക്കോട് -ബെംഗളൂരു വിമാനങ്ങളാണ് റദ്ദാക്കിയത്  (1 hour ago)

സ്‌കൂള്‍ തുറക്കുന്നതിനോടനുബന്ധിച്ച് വിദ്യാര്‍ത്ഥികളുടെ സുരക്ഷിത യാത്രയ്ക്ക് നിര്‍ദ്ദേശം പുറപ്പെടുവിച്ച് സംസ്ഥാന മോട്ടോര്‍ വാഹനവകുപ്പ്  (1 hour ago)

ദേശീയപാതയില്‍ അപകടത്തില്‍പെട്ട എല്‍ പി ജി ടാങ്കര്‍ ലോറിയിലെ വാതകം മറ്റ് മൂന്ന് ടാങ്കറുകളിലേക്ക് മാറ്റാനുള്ള ശ്രമം പുരോഗമിക്കുന്നു...  (1 hour ago)

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിവിധപോളിംഗ് ബൂത്തുകളില്‍ എട്ടുതവണ ബി.ജെ.പിക്ക് വേണ്ടി വോട്ടു ചെയ്യുന്ന യുവാവിന്റെ വീഡിയോ പുറത്ത്  (1 hour ago)

ഹെപ്പറ്റൈറ്റിസ് എ വൈറസ് കരളിനെ ബാധിക്കുകയും കരള്‍ വീക്കത്തിന് കാരണമാവുകയും ചെയ്യുന്നതിനാല്‍ വളരെ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ്  (2 hours ago)

ആലപ്പുഴയില്‍ കഞ്ചാവ് മിഠായിയുമായി രണ്ട് ഉത്തര്‍പ്രദേശ് സ്വദേശികളെ പിടികൂടി  (2 hours ago)

അതിജീവിതയെ അപമാനിക്കുന്ന വിധത്തിലുള്ള വാര്‍ത്തകള്‍ മാധ്യമങ്ങള്‍ നല്‍കരുതെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ  (2 hours ago)

ഇറാന്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടതായി റിപ്പോര്‍ട്ട്  (2 hours ago)

മാലദ്വീപ്, കൊമോറിൻ മേഖല, തെക്കൻ ബംഗാൾ ഉൾക്കടൽ, നിക്കോബാർ ദ്വീപുകൾ, തെക്കൻ ആൻഡമാൻ കടൽ എന്നിവിടങ്ങളിലെ ചില മേഖലയിൽ കാലവർഷം എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്; തെക്കൻ തമിഴ് നാടിന് മുകളിലായി ചക്രവാതചുഴി  (8 hours ago)

ഇസ്രായേൽ യുദ്ധക്കളത്തിൽ എപ്പോഴും വിജയിക്കും; എന്നാൽ, അവരുടെ ലക്ഷ്യത്തിനായുള്ള പോരാട്ടത്തിൽ എല്ലായ്പ്പോഴും തോൽക്കും; തുറന്നടിച്ച് മുൻ ഇസ്രായേലി ജനറൽ ഡോവ് തമാരി  (9 hours ago)

ഉദിയന്നൂർ ക്ഷേത്രത്തിൽ ആറാട്ട് മഹോത്സവം നടത്തി...  (9 hours ago)

പണിയെടുക്കാതെ കണക്കിലെ കുതന്ത്രങ്ങളിലൂടെ ജനങ്ങളെ പറ്റിക്കാനിറങ്ങിയ നരേന്ദ്രമോദിക്കും സംഘത്തിനും കനത്തതിരിച്ചടി; മെയ് മാസം വിദേശ നിക്ഷേപക കമ്പനികള്‍ ഓഹരിവിപണിയില്‍ നിന്ന് പിന്‍വലിച്ചത് 29,000 കോടി രൂപ;  (9 hours ago)

കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യത; പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്; കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്  (9 hours ago)

Malayali Vartha Recommends