യുകെയില്‍ മലയാളി യുവതി വീടിനുള്ളില്‍ കുഴഞ്ഞുവീണ് മരിച്ചു
യുകെയില്‍ മലയാളി യുവതി വീടിനുള്ളില്‍ കുഴഞ്ഞുവീണ് മരിച്ചു. ബര്ട്ടന് ഓണ്‍ ട്രെന്റിലെ ജോര്‍ജ് വറീത്, റോസിലി ജോര്‍ജ് ദമ്പതികളുടെ മകള്‍ 25കാരിയായ ജെറീന ജോര്‍ജ് ആണ് മരിച്ചത്. നോട്ടിങ്ഹാമില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റായി ജോലി ചെയ്തു വരികയായിരുന്നു. യുകെയിലെ ഡെര്‍ബിയ്ക്ക് അടുത്താണ് സംഭവം.
ജോര്‍ജ്- റോസിലി ദമ്പതികളുടെ ഇളയ മകളായ ജെറീന എറണാകുളം ജില്ലയിലെ അങ്കമാലി പാലിശ്ശേരി വെട്ടിക്കയില്‍ കുടുംബാംഗമാണ്. സഹോദരങ്ങള്‍: മെറീന ലിയോ, അലീന ജോര്‍ജ്. കഴിഞ്ഞ ദിവസം യുകെ വെയില്‍സിലെ കാര്‍ഡിഫിലുണ്ടായ വാഹനാപകടത്തില്‍ നാല് മലയാളി വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റിരുന്നു. മറ്റ് മൂന്ന് പേരുടെ പരുക്കുകള്‍ മാരകമല്ലന്നും ഒരാളുടെ നില ഗുരുതരമാണെന്നും പൊലീസ് വക്താവ് അറിയിച്ചു.
https://www.facebook.com/Malayalivartha