നാടിനെ നടുക്കിയ ദുരന്തം.... കാറും ആംബുലന്‍സും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അച്ഛനും മക്കളും മരിച്ചത് വിശ്വസിക്കാനാവാതെ നാട്... യു.എ.ഇ.യില്നിന്ന് അവധിക്ക് നാട്ടിലെത്തിയ ശിവകുമാര്‍ 18-ന് തിരിച്ചുപോകാനിരിക്കെയാണ് വിധി തട്ടിയെടുത്തത്, ജീവിതയാത്രയില്‍ സ്മിതയെ തനിച്ചാക്കി മൂവരും യാത്രയായി... ആശ്വസിപ്പിക്കാനാവാതെ ഉറ്റവരും ബന്ധുക്കളും
നാടിനെ നടുക്കിയ ദുരന്തം.... കാറും ആംബുലന്‍സും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അച്ഛനും മക്കളും മരിച്ചത് വിശ്വസിക്കാനാവാതെ നാട്...
യു.എ.ഇ.യില്നിന്ന് അവധിക്ക് നാട്ടിലെത്തിയ ശിവകുമാര്‍ 18-ന് തിരിച്ചുപോകാനിരിക്കെയാണ് വിധി തട്ടിയെടുത്തത്, ജീവിതയാത്രയില്‍ സ്മിതയെ തനിച്ചാക്കി മൂവരും യാത്രയായി... ആശ്വസിപ്പിക്കാനാവാതെ ഉറ്റവരും ബന്ധുക്കളും
ചൊവ്വാഴ്ച രാവിലെ പതിനൊന്നോടെ മഞ്ചേശ്വരം കുഞ്ചത്തൂരിലാണ് അപകടം നടന്നത്. ഇരിങ്ങാലക്കുട കണ്ഠേശ്വരം സ്വദേശികളായ പുതുമന വീട്ടില്‍ ശിവകുമാര്‍, മക്കളായ ശരത്ത്, സൗരവ് എന്നിവരാണ് മരിച്ചത്. യാത്രയുടെ ഓര്‍മ്മയ്ക്കായി മൂകാംബിക ക്ഷേത്രത്തിലെത്തി പകര്‍ത്തിയ സെല്‍ഫിയായിരുന്നു ഇവരുടെ ജീവിതത്തിലെ അവസാന ചിത്രമായി .
കാസര്‍കോട് ഭാഗത്തുനിന്ന് മംഗളൂരുവിലെ ആസ്പത്രിയിലേക്ക് രോഗിയെയും കൊണ്ട് പോവുകയായിരുന്ന ആംബുലന്‍സ് ദിശ മാറിയെത്തി കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.
ശിവകുമാറും മകന് ശരത്തും സംഭവസ്ഥലത്തുതന്നെ മരിച്ചിരുന്നു. പിന്‍സീറ്റിലായിരുന്ന സൗരവിനെ നാട്ടുകാര്‍ മംഗളൂരുവിലെ ആസ്പത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും വഴിമധ്യേ മരിച്ചു.
വാഹനത്തിലുണ്ടായിരുന്ന തിരിച്ചറിയല്‍ കാര്‍ഡില്‍ നിന്നാണ് ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായത്. തുടര്‍ന്ന് മൃതദേഹങ്ങള്‍ മംഗല്‍പ്പാടി താലൂക്ക് ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
അതേസമയം വിദേശത്തുനിന്ന് വന്നാല്‍ ശിവകുമാര്‍ എവിടേക്ക് പോകുന്നതും കുടുംബത്തോടൊപ്പമായിരുന്നു. സാമൂഹികമാധ്യമത്തില്‍ എല്ലാ ചിത്രങ്ങളും ശിവകുമാറും സ്മിതയും മക്കളും ചേര്‍ന്നുള്ളതാണ്. ഒറ്റയ്ക്കുള്ള ഒരു പടംപോലുമില്ല. എന്നാല്‍, ജീവിതയാത്രയില്‍ ഭാര്യ സ്മിതയെ തനിച്ചാക്കി ശിവകുമാറും മക്കളും യാത്രയായി. ശനിയാഴ്ച ബെംഗളൂരുവിലേക്ക് ബന്ധുവിനെ കാണാനുള്ള യാത്രയില്‍ സ്മിത പോകാതിരുന്നത് ശസ്ത്രക്രിയയെത്തുടര്‍ന്ന് വിശ്രമത്തിലായിരുന്നതിനാലാണ്.
ബെംഗളൂരുവില്‍ നിന്ന് മടങ്ങുന്ന വഴി ചൊവ്വാഴ്ച രാവിലെ ആറരയോടെ മൂകാംബികയില്‍ ദര്‍ശനം നടത്തിയശേഷം അച്ഛനും മക്കളും ക്ഷേത്രനടയില്നിന്നൊരു സെല്‍ഫിയെടുത്തു. രാവിലെ ഒന്‍പതോടെ ശിവകുമാര്‍ വാട്സ് ആപ്പ് സ്റ്റാറ്റസായി ആ സെല്‍ഫി ഇട്ടു. സ്മിതയില്ലാത്ത ആ ചിത്രം അവസാനചിത്രമായി .
"
https://www.facebook.com/Malayalivartha