Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

അന്നത്തെ കാണാതാകലിന് ശേഷം കൃത്യം ഒരു വർഷമാകുമ്പോൾ ദേവനന്ദയുടെ അപകട മരണം; കുഞ്ഞമ്മയുടെ വീട്ടിലേയ്ക്ക് ടാബ് എടുക്കാൻ അമ്മയോട് പറഞ്ഞിറങ്ങിയ ദേവനന്ദയെ പ്രലോഭിപ്പിച്ച് കൊണ്ടുപോയ മുത്തശ്ശി പകുതി വഴിയിൽ അപ്രത്യക്ഷയായി: എല്ലാത്തിനും സാക്ഷിയായത് മിനി ചേച്ചി: അമ്മേ ഞാൻ അങ്ങനെ...പോയതാ... എനിക്കങ്ങനെ ഒറ്റക്ക് പോകാൻ തോന്നിയതാ... ഞാൻ അങ്ങനെയായി പോയതാ... എന്ന് അമ്മയോട് ദേവൂട്ടി- അമ്പലത്തിൽ മകളെ കൊണ്ടുപോയ ശേഷം ഉണ്ടായ മാറ്റം അമ്പരപ്പിക്കുന്നത്; പേടിച്ചുവിരണ്ടത് എന്തിനായിരുന്നു? അമ്മ ധന്യ മലയാളിവാർത്തയോട

03 MARCH 2020 11:47 AM IST
മലയാളി വാര്‍ത്ത

ദേവനന്ദയുടെ മരണത്തിൽ നിർണായക കണ്ണിയായേക്കാവുന്ന മൊഴിയുമായി അമ്മയുടെ വെളിപ്പെടുത്തൽ. മലയാളിവാർത്തയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു നിർണായക വെളിപ്പെടുത്തൽ. ഇക്കഴിഞ്ഞ 2019 ഫെബ്രുവരി മാസം ദേവനന്ദയെ നന്ദനത്തിൽ നിന്ന് കാണാതായിരുന്നു. അക്കാര്യത്തെക്കുറിച്ച് അമ്മയുടെ തുറന്നുപറച്ചിൽ ഇങ്ങനെ...

"മോള് ഇതേപോലെ ഒരുദിവസം ഇങ്ങനെ പോയതാണ്. അന്ന് ഞങ്ങൾ ചോദിച്ചപ്പോൾ അത് അവിടെ പോയതാ.. എന്നായിരുന്നു പറഞ്ഞത്. പക്ഷെ പിന്നീട് ഒരിക്കലും മോള് ഇറങ്ങിപോയിട്ടില്ല. മോള് പൂർണമായിട്ടും ഇറങ്ങിപോയതല്ല. കുഞ്ഞമ്മയുടെ വീട്ടിൽ അച്ഛൻ കൊണ്ടുവന്ന ടാബ് എടുക്കാനായി അന്നവൾ എന്നോട് ചോദിച്ചിട്ടായിരുന്നു പോയത്. വീട്ടിൽ കയറി പോകുന്നതും ഞാൻ കണ്ടിരുന്നു. അവൾ അവിടെ നിന്നും പെട്ടന്ന് എങ്ങനെയോ പോയതാണ്.

അവിടെ പേടിച്ച് ഭയന്ന് വിറച്ചുനിന്ന അവളെ മിനി ചേച്ചി പിടിച്ചുനിർത്തി ഫോൺ ചെയ്യുകയായിരുന്നു. അപ്പോൾ തന്നെ മോള് തിരിച്ച് വരുകയും ചെയ്തു. മോളെ കണ്ടപ്പോൾ സമാധാനമായിട്ട് ഞാൻ വിളിച്ച് ചോദിച്ചിരുന്നു മോള് എന്തിനാ അങ്ങോട്ട് പോയതെന്ന്? അമ്മേ ഞാൻ അങ്ങനെ...പോയതാ... എനിക്കങ്ങനെ ഒറ്റക്ക് പോകാൻ തോന്നിയതാ... ഞാൻ അങ്ങനെയായി പോയതാ...എന്നായിരുന്നു അവൾ പറഞ്ഞത്. അന്ന് വൈകിട്ട് തന്നെ അമ്പലത്തിൽ കൊണ്ടുപോയി, അതുകഴിഞ്ഞ് ഞങ്ങൾ ഒരുപാട് പറഞ്ഞുമനസിലാക്കിയതിന് ശേഷം ആ തരത്തിൽ ഒന്നും ഉണ്ടായിട്ടില്ല. സ്കൂളിൽ വളരെ ആക്ടീവായ കുട്ടിയായിരുന്നു. ഒരു നോട്ട് ബുക്ക് എടുക്കണമെങ്കിൽപോലും ടീച്ചറുടെ അനുവാദമില്ലാതെ അവൾ ചെയ്യത്തില്ല-'അമ്മ കൂട്ടിച്ചേർത്തു."

2019ൽ നന്ദനം വീട്ടിൽ നിന്ന് ദേവനന്ദ എങ്ങനെ മിനി ഭവനിൽ എത്തി എന്നിടത്താണ് അന്വേഷണം എത്തിനിൽക്കുന്നത്. മിനി ഭവന് മുന്നിൽ പേടിച്ചുവിരണ്ട്‌ നിൽക്കുന്ന ദേവനന്ദയെയാണ്‌ അന്ന് മിനി കണ്ടത്. കുട്ടി അടുത്തെത്തിയപ്പോൾ പേടിച്ചുവിരണ്ട്‌ മിനിയെ കെട്ടിപ്പിടിച്ച് കരയുകയായിരുന്നു. മോൾ എങ്ങനെ ഇവിടെയെത്തിയെന്ന് മിനി ചോദിച്ചപ്പോൾ പേടിയോടെ കുട്ടി പറഞ്ഞത് ഒരു അമ്മൂമ്മ എന്നെ കൂട്ടികൊണ്ടുവന്നതാണ്. പക്ഷെ ഇടയ്ക്കുവച്ച് അമ്മൂമ്മയെ കാണാതായി. പിന്നീട് ഒരു പട്ടി ഓടിച്ചു... അങ്ങനെയാണ് ഞാൻ ഇവിടെയെത്തിയത്. മോള് വീട്ടിലേയ്ക്ക് തിരികെ പോകാൻ മിനി പറഞ്ഞപ്പോൾ തന്നെ ദേവനന്ദ തിരികെ വീട്ടിലേയ്ക്ക് ഓടി. പെട്ടെന്ന് തന്നെ ദേവനന്ദയുടെ നന്ദനം വീട്ടിലേയ്ക്ക് മിനിയും പാഞ്ഞെത്തി.

 

 

പക്ഷെ വീട്ടുമുറ്റത്ത് എത്തിയപ്പോൾ ഒന്നും സംഭവിക്കാത്തത്പോലെ ദേവനന്ദ കളിക്കുകയായിരുന്നു. ഇക്കാര്യത്തെക്കുറിച്ച് മിനി ദേവനന്ദയുടെ അമ്മയോട് തിരക്കി. കുട്ടി എങ്ങോട്ട് പോയതായിരുന്നു? തന്നോട് പറഞ്ഞശേഷം കുഞ്ഞമ്മയുടെ വീട്ടിലേയ്ക്ക് പോയതെന്നായിരുന്നു ധന്യയും പറഞ്ഞത്. ഈ സംഭവം വളരെയേറെ ദുരൂഹതകൾക്ക് വഴിവയ്ക്കുന്നതാണ്. സംഭവത്തിന്റെ നിജസ്ഥിതിയെക്കുറിച്ചറിയാൻ മലയാളിവാർത്തായുടെ റിപ്പോർട്ടർ മിനിഭവനിൽ എത്തിയപ്പോൾ അടഞ്ഞുകിടക്കുന്ന മിനിഭവനായിരുന്നു കാണാൻ കഴിഞ്ഞത്. തൊട്ടടുത്ത വീട്ടുകളിൽ ഉള്ളവർക്ക് പോലും മിനി എവിടെയുണ്ടെന്ന് അറിയില്ലെന്നയിരുന്നു മറുപടി. ഫോണിൽ വിളിക്കാൻ ശ്രമിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫായ നിലയിലും.

2019 ഫെബ്രുവരി മാസത്തെ ഈ സംഭവത്തിന് ശേഷം കൃത്യം ഒരുവർഷം പിന്നിട്ടപ്പോഴാണ് ദേവനന്ദയുടെ അപകടമരണവും സംഭവിച്ചത്. ഏറെ ദുരൂഹതകൾ ഉണ്ടെങ്കിലും ദേവനന്ദയുടേത് കൊലപാതകം തന്നെയെന്ന നിഗമനത്തിലാണ് ബന്ധുക്കളും നാട്ടുകാരും. മലയാളിവാർത്തയോട് അമ്മ ഉറപ്പിച്ച് അടിവരയിട്ട് പറയുന്നു ഇത് കൊലപാതകം തന്നെ. അച്ഛനും ഇത് തന്നെ ആവർത്തിക്കുന്നു. പലവട്ടം മലയാളിവാർത്തയുടെ റിപ്പോർട്ടർമാർ അപകടം നടന്ന ഇടത്തേയ്ക്കും പോലീസ് നായ റീന ഓടിപ്പോയ വഴികളിലൂടെയും സഞ്ചരിച്ചു. അതിൽ ഏറ്റവും ദുരൂഹമായി നിൽക്കുന്നത് വീടിന് തൊട്ടുപുറകിലുള്ള മതിലാണ്.

പിൻവശത്തെ മതിലിലൂടെ ഒരുപക്ഷെ ദേവനന്ദ കടന്നുപോയെന്ന് കരുതുന്ന ആ മതിൽ. ഈ വഴികളിലൂടെ തന്നെയായിരുന്നു പോലീസ് നായ റീനയും ഓടിയത്. അവിടെ ദുരൂഹമായി മലയാളിവാർത്തയ്ക്കും തോന്നിയത് ഈ മതിലായിരുന്നു. ഏകദേശം മൂന്നരയടി താഴ്ചയോളം ആഴമുണ്ട് ഉണ്ട് രണ്ട് തൊടികൾക്കുതമ്മിൽ. ഈ മതിൽക്കെട്ടിന്‌ മുകളിൽ നിന്ന് റീന പലവട്ടം കുരച്ചു. അപ്പോൾ തന്നെ ആൾതാമസമില്ലാത്ത വീട്ടിലേയ്ക്കും റീന ഓടിച്ചെന്നു. ആൾതാമസമില്ലാത്ത ആ വീട്ടിലെ ഗേറ്റ് അടച്ചിട്ടിരുന്ന നിലയിൽ തന്നെ. പിന്നീട് താക്കോൽ ഉപയോഗിച്ച് ഗേറ്റ് തുറന്നപ്പോഴായിരുന്നു റീന പുറത്തേയ്ക്ക് ഓടിയത്.

പിന്നീട് ആറിന്റെ തീരത്തേയ്ക്ക് എത്തിയെങ്കിലും ഒരിക്കലും ആറിലേയ്ക്ക് ഇറങ്ങുന്ന കൽപ്പടവുകളിലേയ്ക്ക് റീന കാല് ചവിട്ടിയതേ ഇല്ല. റീന പിന്നിടും 400 മീറ്ററോളം സഞ്ചരിച്ചത് ആറിന്റെ തീരത്തുള്ള ആ ദുർഘടമായ ആ പാതയിലൂടെയായിരുന്നു. അത് തന്നെയാണ് ഈ കേസിൽ ഏറ്റവും നിർണായകമാകുന്നതും. ദുർഘടമായ പാതയിലും വീടിന് പിന്നാമ്പുറത്തുള്ള തൊടിയിലും കൃത്യമായ നടപ്പാതയില്ല. കമ്പും കുപ്പിച്ചില്ലും നിറഞ്ഞുകിടക്കുന്ന പ്രദേശമാണ് ഇവിടെ. ഒരു കാരണവശാലും ദേവനന്ദ ചെരുപ്പിടാതെ പുറത്തേയ്ക്ക് ഇറങ്ങാറില്ലെന്ന് അമ്മയും ബന്ധുക്കളും ഒരുപോലെ ആണയിട്ട് പറയുന്നത് അവിശ്വസിക്കേണ്ട കാര്യമില്ല.

മുതിർന്ന ഒരാൾക്ക് പോലും ചെരുപ്പിടാതെ ഈ വഴിയിലൂടെ സഞ്ചരിക്കാനാവില്ലെന്ന് ഞങ്ങളുടെ റിപ്പോർട്ടർമാരും പറയുന്നു. അത് തന്നെയാണ് ഈ കേസിലെ നിഗൂഢമായ വസ്തുതയും. ഇവയെല്ലാംതന്നെ വിരൽ ചൂണ്ടുന്നത് ആൾപ്പാർപ്പില്ലാത്ത ആ വീടുമായി ബന്ധപ്പെട്ട ഏതോ ദുരൂഹതയിലാണ്. ഒരുപക്ഷെ ആജ്ഞാതനതായ ആ കൊലയാളി വീടിന് പിന്നാമ്പുറത്തെവിടെയോ ഒളിഞ്ഞിരിക്കാം. ആ വീടുമായി അടുത്ത ബന്ധുമുള്ള ആളാകാം കൊലയ്ക്ക് പിന്നിലെന്ന സൂചനയും പോലീസിന് ഉണ്ട്. എന്തായാലും ദേവനന്ദയുടെ മരണവും കഴിഞ്ഞ വർഷത്തെ സംഭവവും കൂട്ടിച്ചേർത്ത് വായിക്കേണ്ടത് തന്നെയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാട്‌സാപ് ഗ്രൂപ്പിലെ രാജി സന്ദേശം പിന്‍വലിച്ച് ബിജെപി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ  (4 hours ago)

കേരളത്തിൽ ഒക്ടോബർ 8 വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം.  (4 hours ago)

പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ്  (4 hours ago)

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്  (4 hours ago)

"വന്നിട്ട് വിളിക്കാം.. ജെയ്‌സി അവസാനമായി പറഞ്ഞത് നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്.  (5 hours ago)

നെതന്യാഹുവിന്റെ ആ സന്ദേശം ആഘോഷിക്കാൻ കാത്ത് ജൂതന്മാർ..! ക്യാപ്റ്റൻ ഇസ്രായേലിലേക്ക്..! ആ ദിവസത്തിനായി കാത്തിരിപ്പ്!  (5 hours ago)

സ്മിത്തിനെ കോരിയെടുത്ത് ഹംദാൻ..!ഞെട്ടിച്ച് ആ സമ്മാനം ക്യാപ്റ്റനെ തൂക്കി ദുബായി ഇനി ഇന്ത്യയിലേക്ക് ഇല്ല  (5 hours ago)

രാജ്യത്ത് നാളെ മുതൽ ഈ മാറ്റം..! അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും..! ജനം പേടിച്ചത് സംഭവിക്കുന്നു  (5 hours ago)

അടിസക്കെ! അത് കസറി; സ്മിത്തിനെ കോരിയെടുത്ത് നെതന്യാഹു; ജൂതന്മാർ ആവേശത്തിൽ! "എന്നെ കൊല്ല് സാറേ" നിലവിളിച്ച് ഹമ്മാമി  (5 hours ago)

കുവൈത്ത് വിമാനത്താവളത്തില്‍ നിന്ന് രണ്ട് യാത്രക്കാരില്‍ നിന്നായി കസ്റ്റംസ് പിടികൂടിയത് 564 പാക്കറ്റ് ലഹരി വസ്തു  (5 hours ago)

രാജുവിന്റെ മരണം കഴുത്തില്‍ ബെല്‍റ്റ് കുരുക്കി ശ്വാസംമുട്ടിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ; വസ്തു സ്വന്തം പേരില്‍ എഴുതി നല്‍കാത്തതിലെ വിരോധം കാരണം കൊലപ്പെടുത്തിയെന്ന് ഭാര്യ  (6 hours ago)

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (8 hours ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (8 hours ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (9 hours ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (9 hours ago)

Malayali Vartha Recommends