Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

ഇതാണോ നുമ്മ പറഞ്ഞത്... പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നല്‍കിയത് പൊള്ളയായ വാഗ്ദാനങ്ങളെന്ന് തുറന്ന് കാട്ടി കേന്ദ്രമന്ത്രി വി. മുരളീധരന്‍; മുഖ്യമന്ത്രിയുടെ ഉള്ളു പൊള്ളയായ വാഗ്ദാന കുമ്പാരത്തിന്റെ യാഥാര്‍ത്ഥ്യം ജനം തിരിച്ചറിയുകയാണ്; മഹാപ്രളയത്തില്‍ നിന്നും കരകയറിയ യുവാവ് തൂങ്ങിമരിച്ചതെന്തിന്?

04 MARCH 2020 11:20 AM IST
മലയാളി വാര്‍ത്ത

കേരളത്തില്‍ പഞ്ചായത്ത് ഉപ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ രാഷ്ട്രീയ പോര് തുടരുകയാണ്. നിയമസഭയ്ക്കകത്ത് ഭരണപക്ഷവും പ്രതിപക്ഷവും ഏറ്റുമുട്ടുമ്പോള്‍ പുറത്ത് സര്‍ക്കാരിനെതിരെ ആഞ്ഞടിക്കുകയാണ് കേന്ദ്ര മന്ത്രി വി. മുരളീധരന്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ രണ്ട് ലക്ഷത്തോളം പേര്‍ക്ക് വീട് നല്‍കിയെന്ന് പറയുമ്പോള്‍ അതിനെ യുഡിഎഫും ബിജെപിയും ഒരുപോലെ എതിര്‍ക്കുകയാണ്.

അതിനിടെ ഇപ്പോള്‍ സംസാര വിഷയമായിരിക്കുന്നത് മഹാപ്രളയത്തില്‍ നിന്നും കരകയറിയ യുവാവിന്റെ ആത്മഹത്യയാണ്. ഇതോടെ പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി വി.മുരളീധരന്‍ രംഗത്തെത്തി. ഫേസ്ബുക്കില്‍ പോസ്റ്റിലൂടെയായിരുന്നു മുരളീധരന്റെ വിമര്‍ശനം. പ്രളയദുരിതാശ്വാസ കാലത്ത് പ്രഖ്യാപിച്ചിരുന്ന അടിയന്തരസഹായമായ പതിനായിരം രൂപ ലഭിക്കാത്തതില്‍ മനംനൊന്ത് വയനാട് സ്വദേശിയായ സനല്‍ ആത്മഹത്യ ചെയ്താണെന്ന് ആരോപണം ഉയര്‍ന്നിരുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിക്കെതിരായുള്ള കേന്ദ്രമന്ത്രിയുടെ വിമര്‍ശനം . ഇത് കേരളമാണ് എന്ന് ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന മുഖ്യമന്ത്രിയുടെ ഉള്ളു പൊള്ളയായ വാഗ്ദാനക്കൂമ്ബാരത്തിന്റെ യാഥാര്‍ത്ഥ്യം ജനം തിരിച്ചറിയുകയാണെന്ന് മുരളീധരന്‍ പറഞ്ഞു.

മുരളീധരന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനേയാണ്

മഹാപ്രളയത്തില്‍ വീട് നഷ്ടപ്പെട്ട യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയെന്ന വാര്‍ത്ത വയനാട് മേപ്പാടി തൃക്കൈപ്പറ്റയില്‍ നിന്ന് ഇന്ന് കേട്ടു. പള്ളിക്കവല മൂഞ്ഞനാലില്‍ സനലിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ടിട്ടും 10,000 രൂപ അടിയന്തര ധനസഹായം പോലും ലഭിച്ചിരുന്നില്ലെന്നും, ഇതില്‍ മനംനൊന്താണ് യുവാവ് മരിച്ചതെന്നും കുടുംബം ആരോപിച്ചത് വെറുതെയല്ല.തഹസില്‍ദാര്‍ റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നതിങ്ങനെ, 'അക്കൗണ്ടുമായി ബന്ധപ്പെട്ട സാങ്കേതികത്വം കാരണം പാസായ ധനസഹായം സനലിന് കൈമാറാന്‍ കഴിഞ്ഞില്ല'

ദാഹിക്കമ്‌ബോഴാണ് വെള്ളം കൊടക്കേണ്ടത്, അല്ലാതെ മരിച്ചിട്ടല്ല എന്ന വാചകമാണ് എനിക്കും ശ്രീ. പിണറായി വിജയനോട് പറയാനുള്ളത്. ലൈഫ് പദ്ധതിയില്‍ നിങ്ങള്‍ കഴിഞ്ഞ ദിവസം അവകാശപ്പെട്ട രണ്ടു ലക്ഷം പുഞ്ചിരിയുടെയും ശോഭ കെടുത്തുകയാണ് സനലിന്റെ കുടുംബത്തിന്റെ കണ്ണീര്‍. പ്രളയ സഹായം അര്‍ഹരിലെത്തിക്കാതെ സ്വന്തം അക്കൗണ്ടിലെത്തിച്ച ഭാരവാഹിയെ സിപിഎം അംഗത്വത്തില്‍ നിന്ന് പുറത്താക്കിയത് അധിക ദിവസം മുമ്ബല്ല. ഇത് കേരളമാണ് എന്ന് ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന മുഖ്യമന്ത്രിയുടെ ഉള്ളു പൊള്ളയായ വാഗ്ദാനക്കൂമ്ബാരത്തിന്റെ യാഥാര്‍ത്ഥ്യം ജനം തിരിച്ചറിയുകയാണ്. തീരാനഷ്ടം, പാവപ്പെട്ട ആ കുടുംബത്തിനാണ്. സനലിന്റെ ജീവനെടുത്തവര്‍ സഹായപ്പെരുമഴയുമായി ഓടിക്കൂടുകയാണിപ്പോള്‍. ഇനിയെങ്കിലും പിണറായി സര്‍ക്കാര്‍ പ്രഹസനമവസാനിപ്പിച്ച് പ്രവൃത്തിയിലേക്ക് കടക്കണം എന്നേ എനിക്ക് പറയാനുള്ളൂ . ചുവപ്പുനാടക്കുരുക്കില്‍ പൊലിഞ്ഞ സനിലിന്റെ കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കചേരുന്നു, ആദരാഞ്ജലിയര്‍പ്പിക്കുന്നു'.

അതേസമയം രണ്ട് ലക്ഷം പേര്‍ക്ക് വീട് നല്‍കിയെന്ന വാദത്തിനെതിരെയും വി. മുരളീധരന്‍ രംഗത്തെത്തിയിരുന്നു. ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട യഥാര്‍ത്ഥ വസ്തുതകള്‍ സംസ്ഥാന സര്‍ക്കാര്‍ മറച്ചുവെക്കുകയാണെന്ന് വി മുരളീധരന്‍ പറഞ്ഞു. പദ്ധതിക്കായി കേന്ദ്ര സര്‍ക്കാരില്‍ നിന്ന് എത്ര വിഹിതം കിട്ടിയെന്ന് വ്യക്തമാക്കണം. ലൈഫ് സംസ്ഥാന സര്‍ക്കാരിന്റെ സ്വന്തം പദ്ധതിയായി ചിത്രീകരിക്കുകയാണെന്നും വി മുരളീധരന്‍ ആരോപിച്ചു. അതിന് പിന്നാലെയാണ് പ്രളയ ദുരിതാശ്വാസത്തെ പറ്റിയുള്ള വിവാദം പുകയുന്നത്.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാട്‌സാപ് ഗ്രൂപ്പിലെ രാജി സന്ദേശം പിന്‍വലിച്ച് ബിജെപി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ  (5 hours ago)

കേരളത്തിൽ ഒക്ടോബർ 8 വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം.  (5 hours ago)

പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ്  (5 hours ago)

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്  (6 hours ago)

"വന്നിട്ട് വിളിക്കാം.. ജെയ്‌സി അവസാനമായി പറഞ്ഞത് നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്.  (6 hours ago)

നെതന്യാഹുവിന്റെ ആ സന്ദേശം ആഘോഷിക്കാൻ കാത്ത് ജൂതന്മാർ..! ക്യാപ്റ്റൻ ഇസ്രായേലിലേക്ക്..! ആ ദിവസത്തിനായി കാത്തിരിപ്പ്!  (6 hours ago)

സ്മിത്തിനെ കോരിയെടുത്ത് ഹംദാൻ..!ഞെട്ടിച്ച് ആ സമ്മാനം ക്യാപ്റ്റനെ തൂക്കി ദുബായി ഇനി ഇന്ത്യയിലേക്ക് ഇല്ല  (6 hours ago)

രാജ്യത്ത് നാളെ മുതൽ ഈ മാറ്റം..! അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും..! ജനം പേടിച്ചത് സംഭവിക്കുന്നു  (6 hours ago)

അടിസക്കെ! അത് കസറി; സ്മിത്തിനെ കോരിയെടുത്ത് നെതന്യാഹു; ജൂതന്മാർ ആവേശത്തിൽ! "എന്നെ കൊല്ല് സാറേ" നിലവിളിച്ച് ഹമ്മാമി  (7 hours ago)

കുവൈത്ത് വിമാനത്താവളത്തില്‍ നിന്ന് രണ്ട് യാത്രക്കാരില്‍ നിന്നായി കസ്റ്റംസ് പിടികൂടിയത് 564 പാക്കറ്റ് ലഹരി വസ്തു  (7 hours ago)

രാജുവിന്റെ മരണം കഴുത്തില്‍ ബെല്‍റ്റ് കുരുക്കി ശ്വാസംമുട്ടിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ; വസ്തു സ്വന്തം പേരില്‍ എഴുതി നല്‍കാത്തതിലെ വിരോധം കാരണം കൊലപ്പെടുത്തിയെന്ന് ഭാര്യ  (7 hours ago)

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (9 hours ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (10 hours ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (10 hours ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (11 hours ago)

Malayali Vartha Recommends