ഇടുക്കി നെടുങ്കണ്ടത്ത് കോവിഡ്19ന്റെ മറവില്‍ പച്ചക്കറിക്ക് അമിത വില ഈടാക്കിയ കട പഞ്ചായത്ത് പൂട്ടിച്ചു

ഇടുക്കി നെടുങ്കണ്ടത്ത് കോവിഡ്19ന്റെ മറവില്‍ പച്ചക്കറിക്ക് അമിത വില ഈടാക്കിയ കട പഞ്ചായത്ത് പൂട്ടിച്ചു . ഇടുക്കി നെടുങ്കണ്ടത്ത് സെന്‍ട്രല്‍ ജംഗ്ഷനില്‍ പ്രവര്‍ത്തിച്ചിരുന്ന പിആര്‍എസ് വെജിറ്റബിള്‍സ് ആണ് പൂട്ടിച്ചത്.കട പ്രവര്‍ത്തിച്ചിരുന്നത് പഞ്ചായത്ത് ലൈസന്‍സ് പോലുമില്ലാതെയാണ് .
പച്ചക്കറിക്ക് 15 രൂപ മുതല്‍ 20 രൂപ വരെയാണ് അധികമായി ഈടാക്കിയത്. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പഞ്ചായത്തും പോലീസും നടത്തിയ പരിശോധനയ്ക്ക് ശേഷമാണ് നടപടി സ്വീകരിച്ചത്. ഈ കട തമിഴ്നാട് സ്വദേശി സെന്തിലിന്റെ ഉടമസ്ഥതയിലുള്ളതാണ്.
"
https://www.facebook.com/Malayalivartha