മോഹന്‍ലാല്‍ പത്തു ലക്ഷം, മഞ്ജു വാര്യര്‍ അഞ്ചുലക്ഷം; കൊറോണ കാലത്ത് ദുരിതമനുഭവിക്കുന്ന ചലച്ചിത്ര നിര്‍മ്മാണ മേഖലയിലെ താഴെത്തട്ടില്‍ പ്രവര്‍ത്തിക്കുന്ന 5000 പേര്‍ക്ക് സാമ്ബത്തികസഹായം നല്‍കാന്‍ ഫെഫ് ക തീരുമാനം

കൊറോണ കാലത്ത് ദുരിതമനുഭവിക്കുന്ന ചലച്ചിത്ര നിര്‍മ്മാണ മേഖലയിലെ താഴെത്തട്ടില്‍ പ്രവര്‍ത്തിക്കുന്ന 5000 പേര്‍ക്ക് സാമ്ബത്തികസഹായം നല്‍കാന്‍ ഫെഫ് ക ജനറല്‍ കൗണ്‍സില്‍ യോഗം കഴിഞ്ഞ ദിവസം തീരുമാനമെടുത്തിരുന്നു. ഷൂട്ടിങ് നിലച്ചതോടെ സിനിമാ പ്രവർത്തകർ പ്രതിസന്ധിയിലാണ്. സാങ്കേതികവിദഗ്ധരുടെ കൂട്ടായ്മയായ ഫെഫ്ക മുന്നോട്ടു വച്ച പദ്ധതിയിലേക്ക് മോഹന്‍ലാല്‍ 10 ലക്ഷം രൂപയും മഞ്ജു അഞ്ചുലക്ഷം രൂപയും നല്‍കി. തെലുങ്ക് നടന്‍ അല്ലു അര്‍ജുനും സഹായം വാഗ്‌ദാനം ചെയ്തിട്ടുണ്ട്..
''സിനിമയിലുള്ള ഒരുപാടുപേര്‍ ഈ ഘട്ടത്തില്‍ സാമ്ബത്തികബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. അവരെ സഹായിക്കേണ്ടത് നമ്മുടെ കടമയാണ്. വരുംദിവസങ്ങളില്‍ കൂടുതല്‍ സിനിമാപ്രവര്‍ത്തകര്‍ സഹായവുമായി മുന്നോട്ടുവരുമെന്നാണ് പ്രതീക്ഷ'' എന്നും മഞ്ജുവാരിയര്‍ പ്രതികരിച്ചു.
ദിവസവേതനക്കാരായ സിനിമാപ്രവര്‍ത്തകര്‍ക്ക് വരുംമാസങ്ങളില്‍ സാമ്ബത്തികസഹായം നല്‍കും. ഏകദേശം അയ്യായിരത്തോളംപേര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ഷൂട്ടിങ് നിലച്ച ചെറിയ ചിത്രങ്ങളില്‍ കുറഞ്ഞ വേതനത്തിന് ജോലി ചെയ്തിരുന്ന സാങ്കേതികപ്രവര്‍ത്തരെയും പദ്ധതിയില്‍പ്പെടുത്തും. അര്‍ഹരായവരുടെ പട്ടിക തയ്യാറാക്കാന്‍ ഫെഫ്കയിലെ 19 സംഘടനാ ഭാരവാഹികളോടും നിര്‍ദേശിച്ചിട്ടുണ്ടെന്ന് ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍ അറിയിച്ചു. ഓണ്‍ലൈനിലൂടെ ചേര്‍ന്ന ഫെഫ്ക ജനറല്‍ കൗണ്‍സിലാണ് പദ്ധതിക്ക് രൂപംനല്‍കിയത്.
ലൈറ്റ് ബോയിമാരും, ഹെയര്‍ഡ്രെസര്‍മാരും മുതല്‍ ചലച്ചിത്ര നിര്‍മ്മാണ മേഖലയിലെ താഴെത്തട്ടില്‍ പ്രവര്‍ത്തിക്കുന്ന 5000 പേര്‍ക്കാണ് ഫെഫ് കയുസേ സഹായം ലഭ്യമാക്കുന്നത്. കൂടാതെ കൊറോണയ്ക്കെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആരോഗ്യമേഖലയുടെ ആവശ്യത്തിനായി 400 വാഹനങ്ങള്‍ വിട്ടു നല്‍കാനും ഫെഫ്ക തീരുമാനിച്ചതായി ജനറല്‍ സെക്രട്ടറി ബി.ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കി.
ഷൂട്ടിങ്ങുകള്‍ പുനരാരംഭിക്കാന്‍ മൂന്നുമാസമെങ്കിലും എടുക്കുമെന്നാണ് വിലയിരുത്തല്‍. കൊറോണ വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ ജൂണ്‍ പകുതിയോടെ എങ്കിലും സിനിമാ ഷൂട്ടിംഗ് പുനരാരംഭിക്കാന്‍ കഴിയുമോയെന്ന് സംശയമാണെന്ന് യോഗം വിലയിരുത്തി. ഈ സാഹചര്യം കണക്കിലെടുത്താണ് വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ദിവസ വേതനക്കാരായ 5000 ചലച്ചിത്ര പ്രവര്‍ത്തകരെ സഹായിക്കാന്‍ ഫെഫ്ക തീരുമാനിച്ചത്. ചെറിയ ചിത്രങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ടെക്നീഷ്യന്‍മാരടക്കം എല്ലാവര്‍ക്കും കഴിയാവുന്ന വിധത്തില്‍ സഹായം നല്‍കാനും യോഗത്തിൽ തീരുമാനമായി. ചലച്ചിത്ര മേഖലയിലെ 19 യൂണിയനുകളില്‍ നിന്നും ഓരോ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരില്‍ സഹായം ആവശ്യമുള്ളവരുടെ പട്ടിക ചോദിച്ചിട്ടുണ്ട്. ഈ പട്ടിക ഫെഫ്ക അന്തിമമായി വിലയിരുത്തിയ ശേഷം ആദ്യ ഗഡു സഹായം ഏപ്രില്‍ 14 ഓടെ നല്‍കാനാണ് തീരുമാനം. ജൂണിനു മുമ്ബ് രണ്ടാമതൊരു ഗഡു കൂടി നല്‍കാനും ആലോചിക്കുന്നുണ്ട്. സഹായ ധനത്തിന്റെ തോത് അര്‍ഹതപ്പെട്ടവരുടെ പട്ടിക ലഭിച്ച ശേഷം തീരുമാനിക്കും.
ഫെഫ്കയില്‍ സാമ്ബത്തിക ഭദ്രതയുള്ള അംഗങ്ങള്‍,മറ്റു യൂണിയനുകളില്‍ നി്ന്ന് സാമ്ബത്തിക സഹായം നല്‍കാന്‍ തയ്യാറുള്ളവര്‍,നിര്‍മ്മാതാക്കള്‍ ,ചലച്ചിത്ര താരങ്ങള്‍,ചലച്ചിത്ര മേഖലയ്ക്കു പുറത്തുള്ള അഭ്യദയാകാംക്ഷികള്‍ തുടങ്ങി സിനിമയെ സ്നേഹിക്കുന്നവരുടെ സഹകരണത്തോടെയാണ് സാമ്ബത്തിക സഹായം നല്‍കുന്നതിനുള്ള തുക സമാഹരിക്കുക. കുടുംബാംഗങ്ങളുടെ എണ്ണവും സാമ്ബത്തികഭദ്രതയും അടിസ്ഥാനമാക്കിയായിരിക്കും തുക നിശ്ചയിക്കുക. ഇതിനുള്ള സാമ്ബത്തിക സമാഹരണത്തിന് തുടക്കമായി. അംഗ സംഘടനകളുടെ വെല്‍ഫയര്‍കമ്മിറ്റികള്‍ തുക നല്‍കും. ഇതുകൂടാതെ ഫെഫ്കയിലെ സാങ്കേതികപ്രവര്‍ത്തകര്‍ തങ്ങളാല്‍ കഴിയുന്ന വിഹിതം നല്‍കും.
https://www.facebook.com/Malayalivartha