നൂലില്ലാത്ത തയ്യല്‍ മെഷീനില്‍ മാസ്‌ക് നിര്‍മ്മിക്കുന്ന കെ പി ശശികല; ട്രോളന്‍മാര്‍ക്ക് എതിരെ കേസ് കൊടുക്കുമെന്ന് ഹിന്ദു ഐക്യവേദി നേതാവ്

കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി തയ്യൽ മെഷീനിൽ മാസ്‌ക് നിര്‍മ്മിക്കുന്ന തന്റെ ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ തെറ്റായ രീതിയില്‍ പ്രചരിപ്പിക്കുന്നതായി ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികല. തനിക്കെതിരെ ട്രോളുണ്ടാക്കിയവർക്കെതിരെ കേസ് കൊടുക്കുമെന്ന് കെ പി ശശികല വ്യക്തമാക്കി.
'കൊറോണക്കാലത്ത് ഒരു നല്ല സന്ദേശത്തെ അപമാനിച്ചവര്‍ക്കെതിരെ കേസു കൊടുക്കാന്‍ തീരുമാനിച്ചു. നൂലില്ലാ മെഷീന്റെ ചിത്രങ്ങളും പോസ്റ്റുകളും ട്രോളുകളും അവയുടെ Link അഥവാ സ്‌ക്രീന്‍ ഷോട്ട് ഇവ ഒന്നു നല്‍കി സഹായിക്കണം.' എന്നും ശശികല ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ശശികല നൂലില്ലാത്ത തയ്യല്‍ മെഷീന് മുന്നിലിരിക്കുന്ന ചിത്രം വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ വ്യാപക പരിഹാസവും സാമൂഹ്യ മാധ്യമങ്ങളില്‍ ഉയര്‍ന്നിരുന്നു. സന്ദീപാനന്ദഗിരി ഉള്‍പ്പെടെയുള്ളവര്‍ ശശികലക്കെതിരെ ട്രോളുകളുമായി രംഗത്ത് വന്നു. എന്നാല്‍ ഇതിന് മറുപടിയുമായി നൂലുള്ള യഥാര്‍ത്ഥ ചിത്രവുമായി ശശികലയെ അനുകൂലിക്കുന്നവരും രംഗത്തെത്തി. ഇതിന് പിന്നാലെയാണ് കേസ് കൊടുക്കുമെന്ന് ശശികല വ്യക്തമാക്കിയിരിക്കുന്നത്.
ലോകത്താകമാനം കോവിഡ് ബാധിതരായി മരിച്ചവരുടെ എണ്ണം 21,180 ആയി. 4 മണിക്കൂറില്‍ 2000 എന്ന കണക്കിലാണ് ലോകത്ത് മരണസംഖ്യ ഉയരുന്നത്. ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് ഇറ്റലിയിലാണ്- 7503. 24 മണിക്കൂറില്‍ 683 എന്നതാണ് ഇറ്റലിയിലെ മരണനിരക്ക്.
കോവിഡ് മരണത്തില് ചൈനയെ മറികടന്ന് സ്പെയിന് രണ്ടാം സ്ഥാനത്തെത്തി.24 മണിക്കൂറിനിടെ സ്പെയിനില് 738 പേരാണു മരിച്ചത്. ആകെ മരണം 3,647 ആയി. ഇറാനില്‍ മരണസംഖ്യ 2000 കവിഞ്ഞു. ഒറ്റ ദിവസം മാത്രം 143 പേരാണ് ഇറാനില്‍ മരണപ്പെട്ടത്.
അതേസമയം, നിലവിലെ കോവിഡിന്റെ പ്രഭവകേന്ദ്രമായ ന്യൂയോര്‍ക്കിലെയും അമേരിക്കയുടെയും സ്ഥിതി കൂടുതല്‍ വഷളായിക്കൊണ്ടിരിക്കുകയാണ്. 24മണിക്കൂറിനുള്ളില്‍ പുതുതായി 10,000 കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തത്. ഒരു ദിവസം ഇത്രയും അധികം രോഗികളെ സ്ഥിരീകരിക്കുന്നത് ഇത് ആദ്യമാണ്. 60,900 പേര്‍ക്ക് അമേരിക്കയില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതുവരെ 944 പേരാണ് യുഎസില് കൊറോണ ബാധിച്ച് മരിച്ചത്.
https://www.facebook.com/Malayalivartha