വീണ്ടും കയ്യടി നേടി മാലാഖമാർ; കോവിഡ് പ്രതിരോധ പ്രവര്ത്തനങ്ങള്ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ സംഭാവന നല്കി നഴ്സുമാരുടെ സംഘടന

കോവിഡ് പ്രതിരോധ പ്രവര്ത്തനങ്ങള്ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ സംഭാവന നല്കി നഴ്സുമാരുടെ സംഘടന. കേരള നഴ്സസ് ആന്ഡ് മിഡ്വൈവ്സ് കൗണ്സില് ഒരു കോടി രൂപയുടെ ചെക്ക് കൈമാറിയാതായി മുഖ്യമന്ത്രി അറിയിച്ചു.
പ്രതിരോധ പ്രവര്ത്തനങ്ങള്ക്കു സര്ക്കാരിനു സാന്പത്തികസഹായം ആവശ്യമുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കാന് സര്ക്കാര് അഭ്യര്ഥിച്ചു. പലരും നല്ല രീതിയില് സഹകരിച്ചു. ഇതു സംബന്ധിച്ച് ജീവനക്കാരുടെ സംഘടനാ നേതാക്കളുമായി ചര്ച്ച നടത്തി. ഒരു മാസത്തെ ശന്പളം സംഭാവന ചെയ്യാന് തയാറാകണമെന്ന് അഭ്യര്ഥിച്ചെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
നേരത്തെ പ്രതിസന്ധി നേരിട്ടപ്പോള് മഹാഭൂരിപക്ഷവും സര്ക്കാരിനെ സഹായിച്ചിട്ടുണ്ട്. ഈ അഭ്യര്ഥനയാണ് വീണ്ടും സംഘടനാ പ്രതിനിധികള്ക്കു മുന്നില്വച്ചതെന്നും അദ്ദേഹം അറിയിച്ചു.
https://www.facebook.com/Malayalivartha