ഇനി മദ്യം വീട്ടിലെത്തും; ഒരാഴ്ച മൂന്ന് ലിറ്റര്‍ നല്‍കാൻ തീരുമാനം; ഡോക്ടര്‍മാരുടെ കുറിപ്പടിയില്‍ മദ്യം നല്‍കുന്നതിനുള്ള മാര്‍ഗനിര്‍ദേശം എക്‌സൈസ് വകുപ്പ് പുറത്തിറക്കി; അപേക്ഷിക്കുന്ന ആളുടെ വീട്ടിലെത്തിക്കാന്‍ ബെവ്‌കോയ്ക്ക് ചുമതല നല്‍കി

ഡോക്ടര്‍മാരുടെ കുറിപ്പടിയില്‍ മദ്യം നല്‍കുന്നതിനുള്ള മാര്‍ഗനിര്‍ദേശം എക്‌സൈസ് വകുപ്പ് പുറത്തിറക്കി. മദ്യം അപേക്ഷിക്കുന്ന ആളുടെ വീട്ടിലെത്തിക്കാന്‍ ബെവ്‌കോയ്ക്ക് ചുമതല നല്‍കി. കുറിപ്പടി വിശദമായി പരിശോധിച്ച ശേഷമായിരിക്കും എക്‌സൈസ് പെര്‍മിറ്റ് അനുവദിക്കുക. ബെവ്‌കോ ഒരു അപേക്ഷകന് ഒരാഴ്ച നല്‍കുക മൂന്ന് ലിറ്റര്‍ മദ്യം ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സ്റ്റോക്കിനനുസരിച്ചായിരിക്കും ഏത് മദ്യമാണ് നല്‍കുകയെന്ന് തീരുമാനിക്കുക.
മദ്യത്തിന് അപേക്ഷിക്കുന്നവര്‍ക്ക് എക്‌സൈസ് വകുപ്പ് ആദ്യം പെര്‍മിറ്റ് നല്‍കും. ഈ പെര്‍മിറ്റ് ബെവ്‌കോയ്ക്ക് നല്‍കിയ ശേഷമായിരിക്കും അപേക്ഷകന് മദ്യം ലഭിക്കുക. അപേക്ഷകന്റെ നമ്ബറില്‍ ബെവ്‌കോ അധികൃതര്‍ വിളിച്ചുവിവരങ്ങള്‍ അറിഞ്ഞ ശേഷമായിരിക്കും മദ്യം വീട്ടിലെത്തിക്കുക. എത്ര അളവ് എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. നിലവില്‍ ഒരാഴ്ച മൂന്ന് ലിറ്റര്‍ മദ്യം നല്‍കാനാണ് തീരുമാനം. ഇതിന്റെ അടിസ്ഥാനത്തില്‍ ഒരാള്‍ക്ക് ഒരുദിവസം 420 മില്ലിലിറ്റര്‍ മദ്യമായിരിക്കും ലഭിക്കുക.
മദ്യവിതരണത്തിനായി ബവ്റിജസ് ഷോപ്പുകൾ തുറക്കില്ലെന്നാണ് സർക്കാർ ഉത്തരവ്. ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിക്കുന്നവർക്ക് മദ്യം വിതരണം ചെയ്യുന്നത് അശാസ്ത്രീയമാണെന്ന ഡോക്ടർമാരുടെ സംഘടനകളുടെ വാദം തള്ളിയാണ് ഉത്തരവ് പുറത്തിറങ്ങിയിരിക്കുന്നത്.
https://www.facebook.com/Malayalivartha