Widgets Magazine
28
May / 2020
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാലക്കാട് ജില്ലയിൽ ഇന്ന് 16 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു


ആരാധകരെ സങ്കടത്തിലാഴ്ത്തി ട്വന്റി20 ലോകകപ്പും ഈ വര്‍ഷം നടന്നേക്കില്ലെന്ന് സൂചന; 2022 ലേക്ക് മാറ്റിവയ്ക്കാന്‍ സാധ്യത


എങ്കിലും വിശ്വസിച്ചു പോയി... നെഹ്‌റു കുടുംബത്തിന്റെ കുത്തക മണ്ഡലത്തില്‍ വിള്ളല്‍ വീഴ്ത്തി രാഹുലിന്റെ വിശ്വസ്ത അതിഥി സിങ്; റായ്ബറേലി എംഎല്‍എ ബിജെപിയില്‍ ചേരുമെന്ന് റിപ്പോര്‍ട്ട്; കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിക്കാന്‍ തയാറെടുക്കുന്നു


എങ്കിലും പറ്റിപ്പോയല്ലോ... ലോക്ക് ഡൗണ്‍ കാരണം വിവാഹം നീട്ടിവെച്ചതില്‍ മനം നൊന്ത് യുവാവ് ജീവനൊടുക്കി; കുടുംബത്തിന് നഷ്ടമായത് മൂന്നാമത്തെ മകനെ


ചൈന പ്രകോപിപ്പിക്കുമ്പോള്‍... ഇന്ത്യചൈന അതിര്‍ത്തി പ്രശ്‌നത്തില്‍ മധ്യസ്ഥം വഹിക്കാന്‍ തയ്യാറാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്; ഇക്കാര്യം രണ്ട് രാജ്യങ്ങളേയും അറിയിച്ചിട്ടുണ്ടെന്നും ട്രംപ്; അതേ സമയം ഇതുവരെ വിഷയത്തില്‍ പ്രതികരിക്കാതെ ഇന്ത്യന്‍ വക്താക്കള്‍

വിളച്ചിൽ നടക്കില്ല പ്രശ്നക്കാരെ പൊക്കും ;കൊറോണ ലോക്ക് ഡൗൺകാലത്ത് നാട്ടിലേയ്ക്കു പോകണമെന്നാവശ്യപ്പെട്ട് പ്രതിഷേധം സംഘടിപ്പിച്ച അതിഥി തൊഴിലാളികളുടെ താമസ സ്ഥലങ്ങളിൽ ഐജി എസ്.ശ്രീജിത്ത് സന്ദർശനം നടത്തി

31 MARCH 2020 05:19 PM IST
മലയാളി വാര്‍ത്ത

More Stories...

ബെവ്ക്യൂ വഴി മദ്യം വാങ്ങിയത് 2.25 ലക്ഷം പേര്‍; കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ച കൊവിഡ് മാര്‍ഗ നിര്‍ദേശം പാലിച്ച്‌ തന്നെയാണ് ഇന്ന് മദ്യവില്‍പ്പന നടന്നതെന്ന് മുഖ്യമന്ത്രി

പാലക്കാട് ജില്ലയിൽ ഇന്ന് 16 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

'ബിവറേജസ് ഷോപ്പുകൾ വിജനമായപ്പോൾ മിക്ക ബാറുകളിലും സാധനം ഔട്ട് ഓഫ് സ്റ്റോക്ക് ആവുകയും ചെയ്തു. ഇതിന് പിന്നിൽ വൻ തട്ടിപ്പ് നടന്നിട്ടുണ്ടെന്ന കാര്യം ഉറപ്പാണ്...' ബെവ് ക്യൂ ആപ്പിനെതീരെ രൂക്ഷവിമർശനവുമായി സന്ദീപ് വചസ്പതി

ഒരു കുടുംബത്തിലെ നാലുപേർ ഉൾപ്പടെ മലപ്പുറത്ത് എട്ടുപേർക്ക് കൊറോണ

സ്കൂളുകൾ തുറക്കില്ല, മുഴുവൻ ഫീസും അടക്കണം; മാതാപിതാക്കളെ വട്ടംകറക്കി സ്വകാര്യസ്കൂൾ മാനേജ്മെന്റുകൾ

കൊറോണ ലോക്ക് ഡൗൺകാലത്ത് നാട്ടിലേയ്ക്കു പോകണമെന്നാവശ്യപ്പെട്ട് പ്രതിഷേധം സംഘടിപ്പിച്ച അതിഥി തൊഴിലാളികളുടെ താമസ സ്ഥലങ്ങളിൽ ഐജി എസ്.ശ്രീജിത്തിന്റെ സന്ദർശനം. അതിഥി തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഐജി ശ്രീജിത്ത് പായിപ്പാട് സന്ദർശനം നടത്തിയത്.

കഴിഞ്ഞ ഞായറാഴ്ച ഉച്ചയോടെയാണ് ഇതര സംസ്ഥാന തൊഴിലാളികൾ നാട്ടിലേയ്ക്ക് പോകണമെന്നാവശ്യപ്പെട്ട് പായിപ്പാട്ടെ തെരുവിലിറങ്ങി പ്രതിഷേധം സംഘടിപ്പിച്ചത്. രണ്ടായിരത്തോളം വരുന്ന തൊഴിലാളികൾ തെരുവിലിറങ്ങിയതോടെ പ്രദേശത്ത് വൻ സംഘർഷാവസ്ഥയായി. തുടർന്നു പൊലീസ് ലാത്തി വീശിയാണ് ഇവിരെ പിരിച്ചു വിട്ടത്. തുടർന്നു ജില്ലാ കളക്ടറും, ജില്ലാ പൊലീസ് മേധാവിയും
നടത്തിയ ചർച്ചകൾക്കൊടുവിലാണ് പ്രശ്‌നത്തിന് താല്കാലികമായെങ്കിലും പരിഹാരം കണ്ടെത്തിയത്.

ഇതേ തുടർന്നാണ് ഐജി ശ്രീജിത്തിനെ പ്രത്യേക അന്വേഷണത്തിലും, അതിഥി തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കുന്നതിനുമായി സംസ്ഥാന സർക്കാർ നിയോഗിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശ പ്രകാരമാണ് ഇദ്ദേഹം ഇവിടെ ചുമതലയേറ്റെടുത്തത്. ചൊവ്വാഴ്ച രാവിലെ പത്തരയോടെയാണ് ഐജി പായിപ്പാട് എത്തിയത്. തുടർന്നു ആദ്യം അതിഥി തൊഴിലാളി ക്യാമ്പുകളിൽ ഐജി സന്ദർശനം നടത്തി. ഇവിടെ ഒരുക്കിയിരിക്കുന്ന ക്രമീകരണങ്ങൾ വിലിയിരുത്തിയ ഇദ്ദേഹം, തൊഴിലാളികളോടു വിവരങ്ങൾ ചോദിച്ചറിഞ്ഞു.

ഭക്ഷണവും താമസവും ഇവരുടെ ആവശ്യങ്ങളും ഓരോ തൊഴിലാളികളോടും ചോദിച്ചറിയുകയായിരുന്നു ഇദ്ദേഹം. പലരും നാട്ടിലേയ്ക്കു മടങ്ങിപ്പോകണമെന്നതാണ് പ്രധാനമായ ആവശ്യമായി ഉന്നയിച്ചത്. എന്നാൽ, ഇത് സാധിക്കില്ലെന്ന നിലപാടാണ് ഇദ്ദേഹം മറുപടിയായി നൽകിയത്. തുടർന്നു തൊഴിൽ ഉടമകളുടെയും, കരാറുകാരുടെയും ഇവർക്ക് താമസം അനുവദിച്ചിരിക്കുന്ന ആളുകളുടെയും യോഗം വിളിച്ചു ചേർത്തു. ഈ യോഗത്തിൽ പ്രശ്‌നങ്ങൾ എന്തൊക്കെയാണ് എന്നു മനസിലാക്കാൻ ചർച്ചകൾ നടത്തി. പ്രശ്‌നങ്ങൾ എല്ലാം കേട്ട് തയ്യാറാക്കിയ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കുമെന്നു അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

167 ക്യാമ്പുകളിലായി 12000 ത്തോളം തൊഴിലാളികളാണ് ഇവിടെ താമസിച്ചിരുന്നത്. 8500 ഓളം ആളുകൾ കൊറോണ പടർന്നു പിടിച്ചത് അറിഞ്ഞു നാട്ടിലേയ്ക്കു തിരികെ പോയിരുന്നു. മൂവായിരത്തോളം തൊഴിലാളികളാണ് നിലവിൽ ഇവിടെയുള്ളത്. ഇവർക്കു വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടെന്നു ഉറപ്പു വരുത്തുന്നതിനു ജില്ലാ പൊലീസ് മേധാവി ജി.ജയദേവിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ഐജി പറഞ്ഞു. ഡിവൈ.എസ്.പി എസ്.സുരേഷ്‌കുമാർ, ചങ്ങനാശേരി സ്റ്റേഷൻ ഹൗസ് ഓഫിസർ കെ.പ്രശാന്ത്കുമാർ, തൃക്കൊടിത്താനം സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ സാജു വർഗീസ് എന്നിവരും ഐജിയ്‌ക്കൊപ്പം സ്ഥലത്തുണ്ടായിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബെവ്ക്യൂ വഴി മദ്യം വാങ്ങിയത് 2.25 ലക്ഷം പേര്‍; കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ച കൊവിഡ് മാര്‍ഗ നിര്‍ദേശം പാലിച്ച്‌ തന്നെയാണ് ഇന്ന് മദ്യവില്‍പ്പന നടന്നതെന്ന് മുഖ്യമന്ത്രി  (17 minutes ago)

കോടികളുടെ സ്വര്‍ണം, എസ്‌റ്റേറ്റ് ബംഗ്ലാവ് ...1000 കോടിയുടെ ലോട്ടറി, ദീപയും ദീപക്കും, 'തലൈവിയുടെ തലവര' "  (33 minutes ago)

ആശുപത്രികളിൽ സ്ഥലമില്ല... പെരുവഴിയിൽ പോലും കൊവിഡ് രോഗികൾ.  (41 minutes ago)

പാലക്കാട് ജില്ലയിൽ ഇന്ന് 16 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു  (1 hour ago)

ഒറ്റദിവസം വിഴുങ്ങുന്നത് 3.4 കോടി പേരുടെ ഭക്ഷണം; കോവിഡിനു പുറമെ ഭീഷണി ഉയര്‍ത്തി വെട്ടുകിളിക്കൂട്ടങ്ങളും  (1 hour ago)

സുപ്രീം കോടതി കിടുക്കി; തൊഴിലാളികളെ സ്വീകരിക്കാതിരിക്കാന്‍ ഒരു സംസ്ഥാനത്തിനും അവകാശമില്ലെന്ന് സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ്  (1 hour ago)

ട്രംപിന്റെ പേരില്‍ അവതാരകര്‍ തമ്മില്‍ തര്‍ക്കം വീഡിയോ വൈറല്‍  (1 hour ago)

'ബിവറേജസ് ഷോപ്പുകൾ വിജനമായപ്പോൾ മിക്ക ബാറുകളിലും സാധനം ഔട്ട് ഓഫ് സ്റ്റോക്ക് ആവുകയും ചെയ്തു. ഇതിന് പിന്നിൽ വൻ തട്ടിപ്പ് നടന്നിട്ടുണ്ടെന്ന കാര്യം ഉറപ്പാണ്...' ബെവ് ക്യൂ ആപ്പിനെതീരെ രൂക്ഷവിമർശനവുമായി സന്  (1 hour ago)

ഒരു കുടുംബത്തിലെ നാലുപേർ ഉൾപ്പടെ മലപ്പുറത്ത് എട്ടുപേർക്ക് കൊറോണ  (1 hour ago)

സ്കൂളുകൾ തുറക്കില്ല, മുഴുവൻ ഫീസും അടക്കണം; മാതാപിതാക്കളെ വട്ടംകറക്കി സ്വകാര്യസ്കൂൾ മാനേജ്മെന്റുകൾ  (2 hours ago)

ഇന്ന് 84 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു, മൂന്ന് പേര്‍ രോഗമുക്തി നേടി  (2 hours ago)

സംസ്ഥാനത്ത് മദ്യവിതരണം ആരംഭിച്ചപ്പോൾ മദ്യം വാങ്ങാൻ വരുന്നവർക്കുള്ള സുരക്ഷാ മാനദണ്ഡങ്ങൾ ഒരിടത്തും പാലിക്കപ്പെട്ടില്ല എന്ന് പരാതി...  (2 hours ago)

നടൻ ഗോകുലൻ വിവാഹിതനായി  (2 hours ago)

ഗൾഫ് രാഷ്ട്രങ്ങളിൽ നിന്ന് ഇന്ന് 1600 പ്രവാസികൾ നാട്ടിലേക്ക്; കേരളത്തിലേക്ക് ഒമ്പതു വിമാനങ്ങൾ എത്തിച്ചേരും  (2 hours ago)

സര്‍ക്കാരിന് പൊങ്കാല; ശിവകാശി ഓലപ്പടക്കം ഉണ്ടാക്കുന്നവന്‍ ബാലിസ്റ്റിക് മിസൈല്‍ ഉണ്ടാക്കിയതോ; ബെവ്ക്യു എന്ന ആപ്പിന്റെ പ്രവര്‍ത്തനം ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതും നിലവാരമില്ലാത്തതുമാണെന്ന് ആക്ഷേപം  (2 hours ago)

Malayali Vartha Recommends