ദുബായില്‍ നിന്നും എത്തിയ കാസര്‍കോട് സ്വദേശികളായ ഏഴുപേര്‍ക്ക് വൈറസ് ബാധ! രോഗലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചതോടെ ആശങ്ക... ഗള്‍ഫില്‍ നിന്നും എത്തിയ എല്ലാവരുടെയും സാമ്ബിള്‍ പരിശോധിക്കുക പ്രായോഗികമല്ല...

രോഗലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. കാസര്‍കോട് ഏഴുപേര്‍ക്കാണ് ഇങ്ങനെ രോഗം സ്ഥിരീകരിച്ചത്. ദുബായില്‍ നിന്നും എത്തിയവര്‍ക്കാണ് രോഗം കണ്ടെത്തിയത്. വിദേശത്തുനിന്നും എത്തിയതിനെ തുടര്‍ന്ന് പരിശോധന നടത്തുകയായിരുന്നു.
ഈ പുതിയ സാഹചര്യത്തെ ഗൗരവത്തോടെ കാണുന്നുവെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഗള്‍ഫില്‍ നിന്നും എത്തിയ എല്ലാവരുടെയും സാമ്ബിള്‍ പരിശോധിക്കുക പ്രായോഗികമല്ല. റാപ്പിഡ് ടെസ്റ്റ് ആരംഭിച്ചാല്‍ ഇത്തരത്തിലെത്തുന്ന എല്ലാവരെയും പരിശോധിക്കാനാകുമെന്നും ആരോഗ്യവകുപ്പ് കണക്കുകൂട്ടുന്നു.
ചൈനയിലും ചില വിദേശരാജ്യങ്ങളിലും കോവിഡ് രോഗലക്ഷണം കാണിക്കാത്ത പലരിലും കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
https://www.facebook.com/Malayalivartha